പത്തനംതിട്ട: ആശുപത്രിയിലെ ലിഫ്റ്റിൽ കുടുങ്ങി രോഗി. ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെയായിരുന്നു സംഭവം. ഡോക്ടറെ കണ്ട് ആശുപത്രിയിലെ ജീവനക്കാരിയ്‌ക്കൊപ്പം ലിഫ്റ്റിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്നതിനിടെയായിരുന്നു ചിറ്റാർ സ്വദേശിയായ മറിയാമ്മ അപകടത്തിൽപ്പെട്ടത്.
പത്തനംതിട്ട സബിതാ കണ്ണാശുപത്രിയിൽ ഡോക്ടറെ കണ്ടശേഷം മൂന്നാം നിലയിൽ നിന്നായിരുന്നു മറിയാമ്മ ലിഫ്റ്റിൽ കയറിയത്. രണ്ടാമത്തെ നിലയിൽ എത്തി ലിഫ്റ്റിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്നതിനിടെ സാങ്കേതിക തകരാർ മൂലം ലിഫ്റ്റ് താഴേയ്‌ക്ക് പോകുകയായിരുന്നു.എന്നാൽ മറിയാമ്മയുടെ കാലിന് നടക്കുന്നതിന് ചെറിയ ബുദ്ധിമുട്ടുണ്ട്. കാലിന് ബുദ്ധിമുട്ടുളളതിനാൽ പതുക്കെയാണ് ലിഫ്റ്റിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ചത്. ഒരു കാൽ പുറത്തെടുത്ത് വച്ചപ്പോഴേക്കുമായിരുന്നു ലിഫ്റ്റ് താഴേക്ക് നീങ്ങിയത്. ഇതോടെ മറിയാമ്മ ലിഫ്റ്റിൽ കുടുങ്ങുകയായിരുന്നു.
അതേസമയം സംഭവം കണ്ട ഓട്ടോ ഡ്രൈവർ ഉടനെ മറിയാമ്മയെ കയ്യിൽ താങ്ങി നിർത്തി. ഒരു കാൽ ലിഫ്റ്റിന് പുറത്തായതോടെ ഇവർ തലകീഴായിട്ടാണ് ലിഫ്റ്റിൽ കുടുങ്ങിയത്. അരമണിക്കൂറോളമാണ് മറിയാമ്മ ലിഫ്റ്റിൽ കുടുങ്ങിയത്. എന്നാൽ വിവരം അറിഞ്ഞ് ഫയർഫോഴ്‌സ് എത്തി അതി സാഹസികമായിട്ടാണ് ഇവരെ പുറത്തെടുത്തത്. തുടർന്ന് മറിയാമ്മയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…