India

അഗ്നിപഥ് റിക്രൂട്ട്‌മെന്റ്: ബിഹാറിൽ പദ്ധതിക്കെതിരെയുള്ള പ്രതിഷേധം ആസൂത്രിതമെന്ന് സംശയം

പട്ന: അഗ്‌നിപഥ് റിക്രൂട്ട്മെന്റ് പദ്ധതിക്കെതിരെ ബിഹാറിൽ നടക്കുന്ന വ്യാപക പ്രതിഷേധങ്ങള്‍ ആസൂത്രിതമെന്ന് സംശയം.പ്രതിഷേധങ്ങളുടെ മറവില്‍ കലാപശ്രമത്തിനും സാധ്യതയുണ്ടെന്ന് സംശയം. ബിഹാറിലാണ് പദ്ധതിയ്‌ക്കെതിരെ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരിക്കുന്നത്. അക്രമികള്‍ ബിഹാറില്‍ രണ്ട് ട്രെയിനുകള്‍ക്ക് തീയിട്ടു. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍, റെയില്‍വേ 22 ട്രെയിനുകള്‍ റദ്ദാക്കിയിരിക്കുകയറുമാണ്. ബിഹാറിന് പുറമേ രാജസ്ഥാനിലും അക്രമം ആരംഭിച്ചിട്ടുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിക്കെതിരെ വിദ്യാര്‍ത്ഥികളെന്ന് അവകാശപ്പെടുന്ന ഒരു വിഭാഗമാണ് ബിഹാറില്‍ കലാപത്തിന് ഇറങ്ങിയത്. സുരക്ഷാസേനയ്ക്ക് നേരെ ഇവര്‍ കല്ലെറിഞ്ഞു. ഭാബുവ റോഡ് റെയില്‍വേ സ്റ്റേഷനിലാണ് അക്രമികള്‍ ട്രെയിനിന് തീവെച്ചത്. അഗ്‌നിപഥ് പദ്ധതി പ്രകാരം സുരക്ഷാസേനകളിലേയ്ക്ക് നാല് വര്‍ഷ റിക്രൂട്ട്മെന്റ് പോരെന്നും പഴയ രീതിയില്‍ റിക്രൂട്ട്മെന്റ് നടത്തണമെന്നുമുളള വിചിത്രമായ ആവശ്യമാണ് കലാപകാരികള്‍ ഉന്നയിക്കുന്നത്.

ബിഹാറിലെ കൈമൂര്‍ ചപ്രയില്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ അടിച്ച തകര്‍ത്ത ശേഷം തീ വെയ്ക്കുകയായിരുന്നു. ട്രെയിനിലെ ഓരോ ബോഗിയിലും കയറിയിറങ്ങി വലിയ കമ്ബുപയോഗിച്ച്‌ അടിച്ചു തകര്‍ത്ത ശേഷമാണ് കലാപകാരികള്‍ തീവെച്ചത്. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ 22 ട്രെയിനുകള്‍ റദ്ദാക്കിയതായി ഈസ്റ്റ് റെയില്‍വേ അറിയിച്ചു. അഞ്ച് ട്രെയിനുകള്‍ റീഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.

B4 Admin

Recent Posts

അഴിമതിക്കാർക്ക് പൂട്ടിട്ട് ഇ.ഡി: അറഫ ഗോൾഡ് ഉടമയുടെ വീട്ടിൽ മിന്നൽ പരിശോധന, സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ കേന്ദ്ര നടപടി ശക്തം

സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…

2 hours ago

ഇഡി അന്വേഷണം. പിണറായി വിജയനെതിരെ കരുതലോടെ സിപിഐ. വ്യക്തിപരമായ ആരോപണങ്ങളില്‍ കണ്ണടച്ച് പിന്തുണയ്ക്കാനാകില്ലെന്ന് നിലപാട്

തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…

22 hours ago

തിരുവനന്തപുരം മൃഗശാലാ സ്ഥലത്ത് മാഡിസണ്‍ സ്‌ക്വയര്‍ മാതൃക. കൊച്ചിയില്‍ ഓഷിനേറിയവും മാരിടൈം മ്യൂസിയവുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…

22 hours ago

വഴിത്തര്‍ക്കം. സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും

തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…

23 hours ago

ഏഷ്യന്‍ ഗെയിംസ്. സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കലം നേട്ടവുമായി പരിനാസ് ധാലിവാളും അനന്ത്ജീത് സിംഗ് നരുക്കയും. ചരിത്ര നേട്ടത്തില്‍ അഭിനന്ദനവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…

1 day ago

മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്ര. അഴിമതി ആരോപണവും ബില്ലും കത്തിപ്പടരുന്നു. കുരുക്കില്‍ വീണ് വി ഡി സതീശന്‍

മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…

1 day ago