Featured

പവനായി ശവമായി! സിൽവർലൈൻ ഇനി വെറും സ്വപ്നം മാത്രം |KRAIL

ഇപ്പോൾ സംസ്ഥാനസർക്കാർ കൊട്ടിയാഘോഷിച്ച് കൊണ്ടുവന്ന സിൽവർലൈൻ പദ്ധതിക്ക് തിരിച്ചടി കിട്ടിയിരിക്കുകയാണ് , ജനങളുടെ പ്രതിക്ഷേധമൊന്നും കണക്കിലെടുക്കാതെ മുന്നോട്ടു പോയതായിരുന്നു പിണറായി സർക്കാർ ,ഇപ്പോൾ സിൽവർലൈൻ പദ്ധതിക്കുവേണ്ടി റെയിൽവേയുടെ ഉടമസ്ഥതയിലുള്ള ഭൂമി വിട്ടുനൽകുന്നതിൽ എതിർപ്പ് ഉന്നയിച്ചിരിക്കുകയാണ് ദക്ഷിണ റെയിൽവെ. ഭൂമിവിട്ടുനൽകിയാൽ കേരളത്തിലെ റെയിൽ വികസനം സാധ്യമാകില്ലെന്നും ഭൂമി കൈവശമില്ലെങ്കിൽ വേഗപരിധി കൂടുന്നതിനുള്ള പ്രവർത്തനങ്ങളെ ബാധിക്കുമെന്നും റെയിൽവേയുടെ വിശദീകരണം. ഇതോടെ കെ റെയിൽ സ്വപ്‌നം തന്നെ അവസാനിക്കുകയാണ്. കാര്യകാരണങ്ങൾ നിരത്തിയാണ് റെയിൽവേയുടെ റിപ്പോർട്ട്. അതുകൊണ്ട് തന്നെ കേരളാ സർക്കാരിന്റെ സ്വപ്‌നങ്ങൾ കരിനിഴലിലാകും.

സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാൻ 187 ഹെക്ടർ സ്ഥലമാണ് കെ റെയിൽ കോർപ്പറേഷൻ റെയിൽവെയോട് ആവശ്യപ്പെട്ടത്. പിന്നീട് ഇത് 107 ഹെക്ടർ ആയി ചുരുക്കി. എന്നാൽ ഭൂമി വിട്ടുനൽകാൻ സാധിക്കില്ല എന്ന നിലപാടാണ് റെയിൽവെ സ്വീകരിച്ചിട്ടുള്ളത്. റെയിൽവേയുടെ ഉടമസ്ഥതയിലുള്ള 107 ഹെക്ടർ ഭൂമി വിട്ടുനൽകിയാൽ അത് കേരളത്തിൽ ഭാവിയിൽ റെയിൽവേയുടെ എല്ലാ പ്രവർത്തനങ്ങളേയും പ്രതികൂലമായി ബാധിക്കുമെന്നാണ് റെയിൽവേയുടെ വിശദീകരണം. ഇതോടെ സംയുക്ത പദ്ധതി അസാധ്യമായി. പിണറായി വിജയൻ സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈന് ചുവപ്പ്‌കൊടി കാട്ടുകയാണ് ദക്ഷിണ റെയിൽവേ എന്നതാണ് വസ്തുത.

റെയിൽവേയുടെ സ്റ്റേഷനുകളുടെ വികസനം, ലൈനുകളുടെ ഇരട്ടിപ്പിക്കൽ, സിഗ്‌നലിങ് സംവിധാനത്തെ ഇരട്ടിപ്പിക്കൽ തുടങ്ങിയ കേരളത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾക്ക് ഭൂമി വലിയ തോതിൽ അനിവാര്യമാണ്. അതിനുവേണ്ടിയുള്ള ഭൂമിയാണ് റെയിൽവേ ഇപ്പോൾ കൈവശം വെച്ചിരിക്കുന്നത്. ഈ ഭൂമി വിട്ടുനൽകിയാൽ ഭാവിയിൽ സ്റ്റേഷൻ വികസനം ഉൾപ്പെടെയുള്ള കാര്യങ്ങളെ ബാധിക്കും എന്നാണ് ദക്ഷിണ റെയിൽവേ അറിയിച്ചിരിക്കുന്നത്. സിൽവർ ലൈൻ വിരുദ്ധ സമരസമിതി പ്രവർത്തകനായ കോട്ടയം സ്വദേശി എം.ഡി. തോമസിന് നൽകിയ മറുപടിയിലാണ് ദക്ഷിണ റെയിൽവേ ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതേ മറുപടി തന്നെ ദക്ഷിണ റെയിൽവെ കേന്ദ്ര റെയിൽവേ ബോർഡിനും സമർപ്പിച്ചിട്ടുണ്ട്.

നിലവിലെ അലൈന്മെന്റ് കൂടിയാലോചനകളില്ലാതെയാണ്. ഭാവി റെയിൽ വികസനത്തിന് ഇത് തടസ്സം സൃഷ്ടിക്കും. റെയിൽവേ നിർമ്മിതികളിലും ട്രെയിൻ സർവീസുകളിലും പദ്ധതി ആഘാതം ഉണ്ടാക്കും. സിൽവർ ലൈൻ റെയിൽവേക്ക് സാമ്പത്തിക ബാധ്യത വരുത്തും. റെയിൽവേ ബോർഡിന് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

സിൽവർലൈൻ പദ്ധതിക്കായി 183 ഹൈക്ടർ ഭൂമിയാണ് വേണ്ടത്. ഇതിൽ നല്ലൊരു പങ്കും വികസനാവശ്യത്തിന് നീക്കി വച്ചതാണ് . മാത്രമല്ല ഇത് ട്രെയിൻ സർവീസിനുണ്ടാക്കുന്ന ആഘാതം, റെയിൽവേ നിർമ്മിതികൾ പുനർ നിർമ്മിക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങൾ എന്നിവ പരിഗണിച്ചിട്ടില്ല. പദ്ധതി ചെലവ് റെയിൽവേ കൂടി വഹിക്കുന്നതിനാൽ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്

B4 Admin

Recent Posts

ഗൂഗിളില്‍ തിരഞ്ഞ് കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിക്കാറുണ്ടോ?. എങ്കില്‍ അക്കൗണ്ടിലെ പണം മുഴുവന്‍ നഷ്ടപ്പെടാം. വ്യാജ നമ്പറുകള്‍ വഴിയുള്ള സൈബര്‍ തട്ടിപ്പുകളില്‍ അതീവ ജാഗ്രത വേണമെന്ന് കേരള പൊലീസിന്റെ കര്‍ശന മുന്നറിയിപ്പ്

തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…

8 hours ago

വിഴിഞ്ഞത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ കവര്‍ച്ച. വാതില്‍ തകര്‍ത്ത് നാലു പവന്‍ സ്വര്‍ണവും 45,000 രൂപയും മോഷ്ടിച്ചു

വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…

9 hours ago

എല്ലാവരും പരിശീലനം നേടുന്നു, എന്നാല്‍ ഇതിന് വലിയ ധൈര്യം വേണം. ദുബായ് – ടെല്‍ അവീവ് വിമാനത്തില്‍ സഹപൈലറ്റിന്റെ കുത്തേറ്റു വാങ്ങി 174 ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ അസാധാരണമായ ധീരതയെക്കുറിച്ച് മുന്‍ സഹപ്രവര്‍ത്തക

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…

9 hours ago

ഹൈദരാബാദില്‍ ക്ഷേത്രത്തിന് നേരെ അക്രമം. സന്തോഷി മാതാ ക്ഷേത്രം അടിച്ചുതകര്‍ക്കുകയും പൂജാരിയെ ആക്രമിക്കുകയും വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്ത പ്രതി പിടിയില്‍

ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…

10 hours ago

പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം. രണ്ട് പേരെ കാലപുരിക്കയച്ച് ബിഎസ്എഫ്

പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…

10 hours ago