pc-george-against-Pinarayi-vijayan-and-his-daughter
കോട്ടയം: തിരുവനന്തപുരം വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ ഹാജരാകാൻ സന്നദ്ധത പ്രകടിപ്പിച്ച് പി സി ജോർജ്. ഏത് സമയവും ഹാജരാകാൻ തയ്യാറാണെന്ന് അദ്ദേഹം ഫോർട്ട് പോലീസിനെ അറിയിച്ചു. അതേസമയം പിന്നീട് ബന്ധപ്പെട്ടോളാമെന്നായിരുന്നു പോലീസ് പറഞ്ഞത്.
കത്തിലൂടെയും, ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറെ ഫോണിൽ വിളിച്ചുമാണ് ഇന്നലെ വൈകീട്ട് ഇക്കാര്യം പി.സി ജോർജ് അറിയിച്ചത്. തൃക്കാക്കരയിൽ പ്രചാരണ പരിപാടികളിൽ പങ്കെടുക്കാനുള്ളതുകൊണ്ടും, ആരോഗ്യപരമായി ബുദ്ധിമുട്ടുള്ളതുകൊണ്ടുമാണ് ഹാജരാകാതിരുന്നത്. പ്രചാരണപരിപാടികൾ അവസാനിച്ചതിനാൽ പോലീസ് നിർദ്ദേശിക്കുന്ന സമയത്ത് തെളിവെടുപ്പിന് ഹാജരാകാൻ തയ്യാറാണ്. നിലവിൽ താൻ ഈരാറ്റുപേട്ടയിലെ വസതിയിൽ ഉണ്ട്.
ഹാജരാകാനുള്ള തിയതിയും സമയവും മുൻകൂട്ടി രേഖമൂലം അറിയിച്ചാൽ നന്നായിരുന്നുവെന്നും പി.സി ജോർജ് ഫോർട്ട് പോലീസിനെ അറിയിച്ചിട്ടുണ്ട്. ഇതിന് ശേഷമാണ് അസിസ്റ്റന്റ് കമ്മീഷണറുമായി ഫോണിൽ ബന്ധപ്പെട്ടത്. എന്നാൽ പിന്നീട് ബന്ധപ്പെടാമെന്ന് പോലീസ് അറിയിച്ചു.
ഇതോടെ പി.സി ജോർജിന്റെ ചോദ്യം ചെയ്യലും തെളിവെടുപ്പും ഉടനെ ഉണ്ടാകില്ലെന്നാണ് വ്യക്തമാകുന്നത്.
തൃക്കാക്കരയിൽ പിസി ജോർജ് എത്തുന്നത് തടയാനുള്ള സർക്കാരിന്റെ ഗൂഢ തന്ത്രമായിരുന്നു പെട്ടെന്നുള്ള പോലീസ് നോട്ടീസ്. തെരഞ്ഞെടുപ്പ് വേളയിൽ സർക്കാരിനും മുഖ്യമന്ത്രിയ്‌ക്കും എതിരെ നടത്തുന്ന വിമർശനങ്ങൾ തൃക്കാക്കരയിൽ പാർട്ടിയ്‌ക്ക് ക്ഷീണമുണ്ടാക്കും. ഇത് ഒഴിവാക്കുകയായിരുന്നു സർക്കാർ ലക്ഷ്യം. എന്നാൽ ഇത് ഫലം കണ്ടില്ല.
എൻഡിഎയുടെ പ്രചാരണത്തിനായി തൃക്കാക്കരയിൽ പോകുമെന്ന് അറിയിച്ചതിന് പിന്നാലെ ശനിയാഴ്ച രാത്രിയാണ് പോലീസ് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. ഇതിന് പിന്നാലെ ഹാജരാകാൻ കഴിയില്ലെന്ന് മറുപടി നൽകുകയായിരുന്നു. എന്നാൽ ഇതിന് പിന്നാലെ വീണ്ടും ഹാജരാകാൻ നിർബന്ധിച്ചെങ്കിലും എത്താൻ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചു.
അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി അബ്ദുൽലത്തീഫ്- റുക്‌സാന ദമ്പതികളുടെ…
‘അബ്സൊല്യൂട്ട് റിസോൾവ്’ എന്ന സൈനിക ദൗത്യത്തിലൂടെയാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും അമേരിക്ക ബന്ദികളാക്കിയത്. അമേരിക്കൻ സൈന്യത്തിന്റെ 150…
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…
ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…
സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…