P-C-George1
എറണാകുളം: വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ മുൻ എം എൽ എ പി.സി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. കൊച്ചി പോലീസാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പി.സി ജോര്‍ജിനെ വിഴിഞ്ഞം പോലീസിന് കൈമാറും എന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ വിശദമായ ചോദ്യം ചെയ്യലിന് ശേഷം രാത്രിയോടെയാണ് പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. എറണാകുളം സിറ്റി എആര്‍ ക്യാമ്പിലായിരുന്നു കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലും നിയമ നടപടികളും. ഈ കേസില്‍ അദ്ദേഹത്തെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുമെന്നാണ് സൂചന.
അതേസമയം തിരുവനന്തപുരത്ത് നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട കേസിലാണ് പി.സി ജോര്‍ജിനെ തിരുവനന്തപുരം പോലീസിന് കൈമാറുന്നത്. പി.സി ജോര്‍ജിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ വിഴിഞ്ഞത്തു നിന്നുള്ള പോലീസ് സംഘം എത്തിയിട്ടുണ്ട്. ഈ കേസില്‍, തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കിയിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു വെണ്ണല പ്രസംഗ കേസില്‍ പി.സി ജോര്‍ജ് പാലാരിവട്ടം പോലീസില്‍ ഹാജരായത് കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെയായിരുന്നു അദ്ദേഹം സ്റ്റേഷനില്‍ എത്തിയത്. സംഘർഷസാധ്യത കണക്കിലെടുത്ത് ഏതാണ്ട് ഒരു മണിക്കൂറിന് ശേഷം അദ്ദേഹത്തെ എആര്‍ ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…