Health

പിസിഒഎസ് നിസ്സാരക്കാരനല്ല ; നിയന്ത്രിക്കാൻ സ്ത്രീകൾ ചെയ്യേണ്ടത് ഇതെല്ലാം

ഇന്ന് മിക്ക സ്ത്രീകളിലും കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം(PCOS) . കൃത്യമായി ആർത്തവം നടക്കാതിരിക്കുന്നതും നീണ്ടു നിൽക്കുന്ന ആർത്തവവുമെല്ലാം ഈ പിസിഒഎസിന്റെ ലക്ഷണങ്ങളാകാം.അണ്ഡാശയത്തിന്റെ അറ്റത്തായി സിസിറ്റ് അഥവാ ദ്രാവകസഞ്ചികൾ രൂപപ്പെടുന്നു. ഇത്തരം സിസ്റ്റിൽ വളർച്ച എത്താത്ത അണ്ഡമായിരിക്കും ഉണ്ടായിരിക്കുക. അതിനാൽ തന്നെ കൃത്യമായ രീതിയിൽ അണ്ഡങ്ങളെ പുറത്ത് വിടാൻ ഫോളികിൾസിന് സാധിക്കാതെ വരുന്നു. ഈ അവസ്ഥ ഉണ്ടാകുന്നതിനെയാണ് പിസിഒഎസ് എന്ന് പറയുന്നത്.
പിസിഒഎസ് കുറയ്ക്കാൻ സ്ത്രീകൾ താഴെപറയുന്നവയൊക്കെ ചെയ്യേണ്ടതുണ്ട്

നന്നായി ഉറങ്ങുക

ഒരു ദിവസം 8 മണിക്കൂർ കിടന്ന് ഉറങ്ങണം.ഉറക്കം കൃത്യമായാൽ തന്നെ, ശരീരത്തിലെ ഹോർമോൺ ബാലൻസ് ചെയ്യാനും അതുപോലെ, മാനസിക സമ്മർദ്ദങ്ങൾ കുറയ്ക്കാനും സഹായിക്കും. അതിനാൽ ഉറക്കം നിർബന്ധമാണ്. കൃത്യമായി ഉറക്കം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്താൻ മറക്കരുത്. ഇത് പിസിഒഎസ് ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ സഹായിക്കും.

മാനസിക സമ്മർദ്ദം കുറയ്ക്കാം

ജോലി ഭാരം കൂടുന്നതും വീട്ടിലെ പ്രശ്‌നങ്ങളുമെല്ലാം സ്ത്രീകൾക്ക് പലതരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകൾ നൽകുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങളെ മാറ്റി നിർത്തേണ്ടത് അസുഖം നിയന്ത്രിക്കാൻ സഹായിക്കും. മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് ഏറ്റവും ആവശ്യം നല്ല ഉറക്കം. പിന്നീട് ആവശ്യമുള്ളത് നല്ല വ്യായാമവും, മെഡിറ്റേഷനുമാണ്. ഇതെല്ലാം നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുകയു അതിനോടൊപ്പം ഹോർമോൺ ബാലൻസ് ചെയ്യുന്നതിന് സഹായിക്കുകയും ചെയ്യും.

നന്നായി ആഹാരം കഴിക്കാം

പിസിഒഎസ് ആയതിനാൽ നന്നായി തടി വെക്കും എന്ന് കരുതി ആഹാരം കഴിക്കാതിരിക്കരുത്. നമ്മൾ ആഹാരം നന്നായി കഴിക്കണം. കഴിക്കുമ്പോൾ നല്ല പോഷക സമ്പന്നമായ ആഹാരം തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.ഇതിനയി നിങ്ങൾക്ക് നിങ്ങളുടെ ഡോക്ടറുടെ അഭിപ്രായം തേടാവുന്നതാണ്. അതുപോലെ, മുഴുവൻ ധാന്യങ്ങളും ഫ്രഷായി കിട്ടുന്ന പച്ചക്കറികളും അതുപോലെ, സോയ് മിൽക്ക് എന്നിവയെല്ലാം കഴിക്കുന്നത് നല്ലതാണ്.

വ്യായാമം ചെയ്യണം

പിസിഒഎസ് പോലെയുള്ള അസുഖങ്ങൾ നിയന്ത്രിക്കുന്നതിന് ഏറ്റവും അനിവാര്യമാണ് വ്യായാമം. നമ്മളുടെ ശരീരം അനങ്ങാതിരിക്കുന്നത് അസുഖങ്ങളിലേയ്ക്കാണ് നയിക്കുക. ഇത് ഹോർമോൺ വ്യാതിയാനത്തിലേയ്ക്കും നയിക്കും.എന്നാൽ, വ്യായാമം കൃത്യമായി ചെയ്യുന്നവരാണെങ്കിൽ അവർക്ക് ഹോർമോൺ ബാലൻസ് ചെയ്ത് നിലനിർത്താൻ സാധിക്കുന്നതാണ്.അതുപോലെ, മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും തടി കൂടാതിരിക്കാനും നല്ല ഉറക്കം ലഭിക്കുന്നതിനുമെല്ലാം വ്യായാമം വളരെയധികം സഹായിക്കുന്നുണ്ട്.

ശാന്തമായിരിക്കാം

ചിന്തകളും,ദുഖങ്ങളും എല്ലാം മാറ്റിവെച്ച് കൊണ്ട് മനസിനെ ശാന്തമായിരിക്കാൻ പഠിപ്പിക്കുക. ഇത്തരത്തിൽ ചെയ്യുന്നത് മനസ്സിന് കൂടുതൽ സമാധാനം നൽകുന്നതിനും ജീവിതത്തിൽ സന്തോഷം ലഭിക്കുന്നതിനും ഇത് ഹോർമോൺ ബാലൻസ് ചെയ്യുന്നതിനും സഹായിക്കുന്നു.മനസ്സിന് നല്ല ശാന്തത ലഭിച്ചാൽ മാത്രമാണ് നമുക്ക് സന്തോഷം ലഭിക്കൂ. എല്ലായാപ്പോഴും ദുഃഖിച്ച് ടെൻഷൻ അടിച്ച് ഇരിക്കുന്നത് ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നതിനും അതുപോലെ, പിസിഒഎസ് അവസ്ഥ കൂടുതൽ വഷളാക്കുന്നതിലേയ്ക്കും നയിക്കാം.

B4 Admin

Recent Posts

രോഗികള്‍ മരുന്ന് കിട്ടാതെ വലയുമ്പോള്‍, കോടികളുടെ മരുന്നുകള്‍ വെയര്‍ഹൗസില്‍ നശിക്കുന്നു. മരുന്നുക്ഷാമത്തിന് പിന്നില്‍ ഗുരുതര വീഴ്ച. അഞ്ച് വര്‍ഷമായി കാലാവധി കഴിഞ്ഞ മരുന്നുകള്‍ നശിപ്പിച്ചില്ലെന്ന് കണ്ടെത്തല്‍. വെയര്‍ഹൗസുകളില്‍ കെട്ടിക്കിടക്കുന്നത് 120 കോടിയുടെ മരുന്നുകള്‍.

തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ ലഭിക്കാതെ രോഗികള്‍ വലയുന്നതിനിടെ, ലക്ഷക്കണക്കിന് ജനങ്ങളെ ദുരിതത്തിലാക്കി വെയര്‍ഹൗസുകളില്‍…

6 hours ago

പത്രസമ്മേളന ശൈലി മാറ്റാന്‍ ഒരുങ്ങി സര്‍ക്കാര്‍. മാധ്യമങ്ങള്‍ക്ക് ഇനി കടുത്ത നിയന്ത്രണം. നടപ്പിലാക്കുന്നത് കോവിഡ് കാലത്തെ പത്രസമ്മേളനങ്ങളുടെ മാതൃക.ചോദ്യങ്ങള്‍ ചോദിക്കാന്‍ ഇനി മുന്‍കൂര്‍ അനുമതി വേണം. മുഖ്യമന്ത്രി സുരക്ഷാ കവചത്തിനുള്ളിലോ?

കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്ന പുതിയൊരു ഭരണപരമായ തീരുമാനമാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഇടപെടലുകളിലെ നിയന്ത്രണങ്ങള്‍. മുഖ്യമന്ത്രി വി.ഡി. സതീശന്‍…

7 hours ago

ഇസ്ലാമിക ഭീകര ബന്ധം . കേരളം ഉൾപ്പെടെ 16 ഇടങ്ങളിൽ NIA റെയ്ഡ്. അന്വേഷണം ബംഗ്ലാദേശ് ഭീകര സംഘടനയുമായി ബന്ധപ്പെട്ടെന്ന് വിവരം.

ഗുവാഹതി : നിരോധിത ഭീകര സംഘടനയായ ജമാത്-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ (ജെ.എം.ബി) പോഷക സംഘടനയായ 'ഇമാം മഹ്മൂദ് ഖഫില'യുമായി (IMK) ബന്ധപ്പെട്ട…

8 hours ago

മരുന്ന് ക്ഷാമമില്ല ചില മരുന്നുകളുടെ കുറവ് മാത്രമെന്ന് ആരോഗ്യമന്ത്രി. മരുന്നില്ലാതെ നട്ടംതിരിഞ്ഞ് രോഗികള്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളുന്നുവോ ?

കേരളത്തിന്റെ പൊതുആരോഗ്യ രംഗം എക്കാലത്തും ഇന്ത്യക്കാകെ മാതൃകയായിരുന്നു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളിലെ മികച്ച ചികിത്സാ സൗജന്യങ്ങളും മരുന്ന്…

8 hours ago

മുട്ടില്‍ മരംമുറിക്കേസ് അന്വേഷണത്തില്‍ വന്‍ അട്ടിമറി ?. അന്വേഷണം വഴിതിരിച്ചുവിട്ടത് പിണറായിയുടെ ഓഫീസിലെ ഉന്നതന്‍. പുറത്ത് വരുന്നത് ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങള്‍

കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ മുട്ടില്‍ മരംമുറിക്കേസ് അന്വേഷണത്തില്‍ വന്‍ അട്ടിമറി നടന്നുവെന്ന വെളിപ്പെടുത്തലുകള്‍ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയാകുന്നു. കോടികള്‍…

8 hours ago

24 വര്‍ഷമായി കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്നു. തനിക്കെതിരെ ഇതുവരെ ഒരു ആരോപണങ്ങളും വന്നിട്ടില്ല. പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍

കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…

20 hours ago