ഇന്ന് മിക്ക സ്ത്രീകളിലും കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം(PCOS) . കൃത്യമായി ആർത്തവം നടക്കാതിരിക്കുന്നതും നീണ്ടു നിൽക്കുന്ന ആർത്തവവുമെല്ലാം ഈ പിസിഒഎസിന്റെ ലക്ഷണങ്ങളാകാം.അണ്ഡാശയത്തിന്റെ അറ്റത്തായി സിസിറ്റ് അഥവാ ദ്രാവകസഞ്ചികൾ രൂപപ്പെടുന്നു. ഇത്തരം സിസ്റ്റിൽ വളർച്ച എത്താത്ത അണ്ഡമായിരിക്കും ഉണ്ടായിരിക്കുക. അതിനാൽ തന്നെ കൃത്യമായ രീതിയിൽ അണ്ഡങ്ങളെ പുറത്ത് വിടാൻ ഫോളികിൾസിന് സാധിക്കാതെ വരുന്നു. ഈ അവസ്ഥ ഉണ്ടാകുന്നതിനെയാണ് പിസിഒഎസ് എന്ന് പറയുന്നത്.
പിസിഒഎസ് കുറയ്ക്കാൻ സ്ത്രീകൾ താഴെപറയുന്നവയൊക്കെ ചെയ്യേണ്ടതുണ്ട്
നന്നായി ഉറങ്ങുക
ഒരു ദിവസം 8 മണിക്കൂർ കിടന്ന് ഉറങ്ങണം.ഉറക്കം കൃത്യമായാൽ തന്നെ, ശരീരത്തിലെ ഹോർമോൺ ബാലൻസ് ചെയ്യാനും അതുപോലെ, മാനസിക സമ്മർദ്ദങ്ങൾ കുറയ്ക്കാനും സഹായിക്കും. അതിനാൽ ഉറക്കം നിർബന്ധമാണ്. കൃത്യമായി ഉറക്കം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്താൻ മറക്കരുത്. ഇത് പിസിഒഎസ് ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ സഹായിക്കും.
മാനസിക സമ്മർദ്ദം കുറയ്ക്കാം
ജോലി ഭാരം കൂടുന്നതും വീട്ടിലെ പ്രശ്‌നങ്ങളുമെല്ലാം സ്ത്രീകൾക്ക് പലതരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകൾ നൽകുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങളെ മാറ്റി നിർത്തേണ്ടത് അസുഖം നിയന്ത്രിക്കാൻ സഹായിക്കും. മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് ഏറ്റവും ആവശ്യം നല്ല ഉറക്കം. പിന്നീട് ആവശ്യമുള്ളത് നല്ല വ്യായാമവും, മെഡിറ്റേഷനുമാണ്. ഇതെല്ലാം നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുകയു അതിനോടൊപ്പം ഹോർമോൺ ബാലൻസ് ചെയ്യുന്നതിന് സഹായിക്കുകയും ചെയ്യും.
നന്നായി ആഹാരം കഴിക്കാം
പിസിഒഎസ് ആയതിനാൽ നന്നായി തടി വെക്കും എന്ന് കരുതി ആഹാരം കഴിക്കാതിരിക്കരുത്. നമ്മൾ ആഹാരം നന്നായി കഴിക്കണം. കഴിക്കുമ്പോൾ നല്ല പോഷക സമ്പന്നമായ ആഹാരം തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.ഇതിനയി നിങ്ങൾക്ക് നിങ്ങളുടെ ഡോക്ടറുടെ അഭിപ്രായം തേടാവുന്നതാണ്. അതുപോലെ, മുഴുവൻ ധാന്യങ്ങളും ഫ്രഷായി കിട്ടുന്ന പച്ചക്കറികളും അതുപോലെ, സോയ് മിൽക്ക് എന്നിവയെല്ലാം കഴിക്കുന്നത് നല്ലതാണ്.
വ്യായാമം ചെയ്യണം
പിസിഒഎസ് പോലെയുള്ള അസുഖങ്ങൾ നിയന്ത്രിക്കുന്നതിന് ഏറ്റവും അനിവാര്യമാണ് വ്യായാമം. നമ്മളുടെ ശരീരം അനങ്ങാതിരിക്കുന്നത് അസുഖങ്ങളിലേയ്ക്കാണ് നയിക്കുക. ഇത് ഹോർമോൺ വ്യാതിയാനത്തിലേയ്ക്കും നയിക്കും.എന്നാൽ, വ്യായാമം കൃത്യമായി ചെയ്യുന്നവരാണെങ്കിൽ അവർക്ക് ഹോർമോൺ ബാലൻസ് ചെയ്ത് നിലനിർത്താൻ സാധിക്കുന്നതാണ്.അതുപോലെ, മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും തടി കൂടാതിരിക്കാനും നല്ല ഉറക്കം ലഭിക്കുന്നതിനുമെല്ലാം വ്യായാമം വളരെയധികം സഹായിക്കുന്നുണ്ട്.
ശാന്തമായിരിക്കാം
ചിന്തകളും,ദുഖങ്ങളും എല്ലാം മാറ്റിവെച്ച് കൊണ്ട് മനസിനെ ശാന്തമായിരിക്കാൻ പഠിപ്പിക്കുക. ഇത്തരത്തിൽ ചെയ്യുന്നത് മനസ്സിന് കൂടുതൽ സമാധാനം നൽകുന്നതിനും ജീവിതത്തിൽ സന്തോഷം ലഭിക്കുന്നതിനും ഇത് ഹോർമോൺ ബാലൻസ് ചെയ്യുന്നതിനും സഹായിക്കുന്നു.മനസ്സിന് നല്ല ശാന്തത ലഭിച്ചാൽ മാത്രമാണ് നമുക്ക് സന്തോഷം ലഭിക്കൂ. എല്ലായാപ്പോഴും ദുഃഖിച്ച് ടെൻഷൻ അടിച്ച് ഇരിക്കുന്നത് ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നതിനും അതുപോലെ, പിസിഒഎസ് അവസ്ഥ കൂടുതൽ വഷളാക്കുന്നതിലേയ്ക്കും നയിക്കാം.

