India

ശാന്തമായി കിഴക്കൻ ലഡാക്ക് ; ഭാരത – ചൈന സേന പിൻമാറ്റം പൂർത്തിയായി.

ശ്രീനഗർ: കിഴക്കൻ ലഡാക്കിൽ നിന്ന് സൈനികരെ പൂർണമായും പിൻവലിച്ച് ഭാരതവും ചൈനയും . പ്രദേശത്ത് നിലനിന്നിരുന്ന ടെന്റുകളും , താത്കാലിക നിർമ്മിതികളും പൊളിച്ച് നീക്കിയതായി സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഇരു സൈന്യങ്ങളും പെട്രോളിംഗ് ഉടൻ പുനരാരംഭിക്കുന്നതിനുള്ള നിർണായക ചർച്ചകളും പുരോഗമിക്കുകയാണ്.

ഇതിനായി, ഭാരതവും ചൈനയും കിഴക്കൻ ലഡാക്കിലെ മേഖലയിൽ ആകാശ നിരീക്ഷണം തുടരുന്നു. പിൻവാങ്ങൽ പ്രക്രിയയുടെ സമ്പൂർണ്ണത ഉറപ്പുവരുത്താനാണ് നിരീക്ഷണ നടപടി. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ചൈനീസ് സൈനികർക്ക് ഇന്ത്യൻ സൈന്യം മധുര വിതരണം നടത്തുമെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.

ഇരു രാജ്യങ്ങളുടെ സൈനിക തലത്തിൽ നടക്കുന്ന ചർച്ചകൾ, പെട്രോളിംഗിന് മുന്നോടിയായി ദുർബല മേഖലകളിൽ സ്ഥിരതയും സുരക്ഷയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഭാരത-ചൈന സൈനിക കമാൻഡർമാർ തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ ദെസ്പംഗ്, ദെമോക് എന്നിവിടങ്ങളിലെ പിൻവാങ്ങൽ നടപടികളുടെ പുരോഗതി വിലയിരുത്തി.

2020 ജൂണിൽ ഗാൽവാൻ താഴ്‌വരയിൽ പെട്രോളിംഗിനിടെ ഭാരത സൈന്യവും ചൈനീസ് സൈന്യവും തമ്മിൽ ഉണ്ടായ സംഘർഷമാണ് കിഴക്കൻ ലഡാക്കിൽ പലയിടങ്ങളിലും പിരിവുകളും സംഘർഷങ്ങളും നിലനിൽക്കാൻ കാരണമായത്. നാലു വർഷത്തെ അനിശ്ചിതകാല അവസ്ഥയ്ക്ക് ശേഷമായാണ് ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിന്റെ പൂർണ്ണ ഫലമായി ലഡാക്കിലെ സംഘർഷാവസ്ഥക്ക് പരിഹാരം കാണപ്പെട്ടത്.

Anandhu Ajitha

Recent Posts

ബോണ്ടി ബീച്ച് ജിഹാദി ആക്രമണം! ഓസ്‌ട്രേലിയൻ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് വളമായെന്ന് തുറന്നടിച്ച് ബെഞ്ചമിൻ നെതന്യാഹു

സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…

4 hours ago

ബോണ്ടി ബീച്ച് ജിഹാദി ആക്രമണം! പ്രതികളിൽ ഒരാളെ തിരിച്ചറിഞ്ഞു !ജൂത സമൂഹത്തിന് നേരെ വെടിയുതിർത്തത് ലാഹോറിൽ നിന്ന് കുടിയേറി പാർത്ത നവീദ് അക്രം എന്ന 24 കാരൻ

സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…

4 hours ago

ബീഹാർ മന്ത്രി നിതിൻ നബിൻ ബിജെപിയുടെ പുതിയ ദേശീയ വർക്കിംഗ് പ്രസിഡന്റ് ; പശ്ചിമ ബംഗാൾ, അസം, തമിഴ്നാട്, കേരളം, പുതുച്ചേരി തെരഞ്ഞെടുപ്പുകൾ പ്രധാന ദൗത്യം

ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…

6 hours ago

സിഡ്‌നി ബോണ്ടി ബീച്ച് ഭീകരാക്രമണം ! കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി; ഭീകരവാദത്തിനെതിരായ ഭാരതത്തിന്റെ ഉറച്ച നിലപാട് വീണ്ടും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ; ഓസ്‌ട്രേലിയക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…

7 hours ago

ജൂത ആഘോഷത്തിനിടെ ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ വെടിവയ്പ്പ് !!10 പേർ കൊല്ലപ്പെട്ടു

സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…

8 hours ago

അമേരിക്കയെ പ്രീതിപ്പെടുത്താൻ വർധിപ്പിച്ചത് 50 ശതമാനം വരെ ഇറക്കുമതി തീരുവ!! മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിന് കനത്ത തിരിച്ചടി നൽകാൻ ഭാരതം ; ദില്ലിയിൽ ചർച്ചകൾ

വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…

8 hours ago