India

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്കെതിരെ പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ നടപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം; അന്വേഷണത്തിന് ഉന്നതതല സമിതി; നിലപാട് കടുപ്പിക്കാനുള്ള കാരണം ഈ കണക്കുകളാണ്.

ദില്ലി: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ സമഗ്ര അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അന്വേഷണത്തിനായി ഉന്നത തല സമിതിക്ക് മന്ത്രാലയം രൂപം നൽകി. സംസ്ഥാനങ്ങളോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദമായ വിവരങ്ങൾ ചോദിച്ചിട്ടുണ്ട്. ഈ വർഷം ആദ്യ പാദത്തിൽ തന്നെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ ജനങ്ങൾക്ക് നഷ്ടപ്പെട്ടത് 120 കോടിയാണെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഈ വിഷയം അദ്ദേഹത്തിന്റെ പ്രതിമാസ പരിപാടിയായ മൻ കി ബാത്തിൽ പ്രതിപാദിച്ചിരുന്നു. ഇതിനെതിരെ നടപടിയും ബോധവൽക്കരണവും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.

പോലീസ് വേഷത്തിൽ ക്രിമിനലുകൾ വീഡിയോ കോളിലെത്തി ഇരകളോട് അവർ ഡിജിറ്റൽ അറസ്റ്റിലാണെന്ന് അറിയിക്കുകയും അവിടെ നിന്ന് മാറാൻ അനുവദിക്കാതെ പലകാര്യങ്ങൾ പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്. നിരവധി നിരപരാധികൾ ഈ തട്ടിപ്പിന് രാജ്യവ്യാപകമായി ഇരയാകുന്നുണ്ട്. ഇരകളാക്കപ്പെടുന്നവർക്കെതിരെ വാറണ്ട് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ഡെബിറ്റ് കാർഡുകളുടെയും ബാങ്ക് അക്കൗണ്ടുകളുടെയും രഹസ്യ വിവരങ്ങളും ഇവർ കൈക്കലാക്കുന്നുണ്ട്. ചിന്തിക്കാൻ അവസരം നൽകാതെ സമർത്ഥമായി സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇവർ ചെയ്യുന്നത്.

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്കെതിരെ നടപടികൾ സ്വീകരിക്കാനും പൊതുജനങ്ങളെ ബോധവൽക്കരിക്കാനും സർക്കാർ വൃത്തങ്ങൾ ശ്രമിക്കണമെന്ന് പ്രധാനമന്ത്രി മൻ കി ബാത്തിലൂടെ ആഹ്വനം ചെയ്‌തിരുന്നു. നിർത്തുക, ചിന്തിക്കുക, നടപടിയെടുക്കുക തുടങ്ങി മൂന്നു ഘട്ടങ്ങൾ ഇതിനെതിരെ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്കെതിരായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ലക്ഷക്കണക്കിന് ഫോൺ നമ്പറുകളും ബാങ്ക് അക്കൗണ്ടുകളും ഇതിനോടകം മരവിപ്പിച്ചിട്ടുണ്ട്. പിന്നാലെയാണ് അന്വേഷണത്തിന് ഉന്നതതല സമിതിയെ നിയോഗിച്ചുകൊണ്ടുള്ള തീരുമാനം വന്നത്.

B4 Admin

Share
Published by
B4 Admin

Recent Posts

തോല്‍വി മറയ്ക്കാന്‍ എന്തിനാണ് ഒഴികഴിവുകള്‍?. രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തില്‍ വന്നത് മുതല്‍ കോണ്‍ഗ്രസ് തോല്‍ക്കുകയാണ്. തിരിച്ചടികള്‍ക്ക് കാരണം SIR അല്ലെന്ന് അമിത് ഷാ

ദില്ലി : ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ…

9 hours ago

ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ 2026ലെ പട്ടിക പുറത്ത്. പാപ്പുവ ന്യൂ ഗിനിയ ഒന്നാമത്, ഏഷ്യയില്‍ നിന്ന് അഫ്ഗാനിസ്ഥാനും സിറിയയും ആദ്യ പത്തില്‍

ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്‍ഡക്‌സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…

9 hours ago

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകം. ചൈനയുടെ എതിര്‍പ്പിന് മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്‍ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ 28…

10 hours ago

നവരാത്രി മൂന്നാം നാളില്‍ മലയാളി മനസ്സ് തൊട്ട് മോദി. എക്‌സില്‍ നവരാത്രി ആശംസകള്‍ക്കൊപ്പം യേശുദാസ് പാടിയ ചോറ്റാനിക്കര ഭഗവതീ എന്ന ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…

17 hours ago

മൂന്ന് മാസം ഗര്‍ഭിണിയായ വനിതാ മാധ്യമപ്രവര്‍ത്തകയോട് ക്രൂരത. രാഹുല്‍ ഗാന്ധി തള്ളി വീഴ്ത്തിയെന്ന് പരാതി, കടുത്ത ആരോപണവുമായി ബി.ജെ.പി

ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…

18 hours ago