polices
കോയമ്പത്തൂർ: കോയമ്പത്തൂരിലെ ചാവേർ സ്ഫോടനവുമായി ബന്ധപ്പെട്ട് എൻഐഎ നടത്തിയ തെരച്ചിലിൽ നൂറിലേറെ ഐഎസ് വീഡിയോകളുള്ള പെൻഡ്രൈവ് പിടിച്ചെടുത്തു. കാറിൽ ചാവേർ സ്ഫോടനം നടത്തി മരിച്ച ജമേഷ മുബിന്റെ സുഹൃത്തും മറ്റൊരു ഐഎസ് കേസിലെ പ്രതിയുമായ ഷെയ്ക്ക് ഹിദായത്തുല്ലയുടെ വീട്ടിൽ നിന്നാണു വിഡിയോകളടങ്ങിയ പെൻഡ്രൈവ് കണ്ടെത്തിയത്.
ഇയാളെ നിരീക്ഷണത്തിലാക്കിയ എൻഐഎ നാല് വർഷത്തെ ഇയാളുടെ ബന്ധങ്ങൾ അന്വേഷിച്ചു തുടങ്ങി. അന്താരാഷ്ട്ര ഭീകര സംഘടനയായ ഐ എസുമായി ബന്ധപ്പെട്ട നൂറിലേറെ വീഡിയോകളാണ് ഇതിലുള്ളതെന്ന് എൻഐഎ സ്ഥിരീകരിച്ചു. ഇതിൽ 40 എണ്ണം ശ്രീലങ്കയിലെ ഈസ്റ്റർ ആക്രമണത്തിന്റെ സൂത്രധാരൻ സഹ്റാൻ ഹാഷ്മിയുടെ പ്രഭാഷണങ്ങളാണ്. 15 എണ്ണം വീതം ഐഎസ് ആക്രമണങ്ങളുടേതും വിവാദ പ്രഭാഷകൻ സാക്കിർ നായിക്കിന്റെ പ്രസംഗങ്ങളുടേതുമാണെന്ന് എൻഐഎ അറിയിച്ചു.
ഹിദായത്തുല്ലയെ ചോദ്യംചെയ്തു വിട്ടയച്ചെങ്കിലും നിരീക്ഷണത്തിലാണ്. 2019 ൽ കോയമ്പത്തൂരിൽ ഐഎസ് ഘടകം സ്ഥാപിക്കാൻ ശ്രമിച്ച കേസിൽ ജാമ്യത്തിലാണിയാൾ. അന്ന് ഒപ്പം അറസ്റ്റിലായ മുഹമ്മദ് അസ്ഹറുദ്ദീനുമായി ചേർന്ന് ഖലീഫ ജിഎഫ്എക്സ് എന്ന ഫെയ്സ്‌ബുക് പേജും തുടങ്ങിയിരുന്നു. അസ്ഹറുദ്ദീനായിരുന്നു സംഘത്തിലെ തലവൻ.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…