ഗാന്ധിനഗര്‍ : കോട്ടയം മെഡിക്കല്‍ കോളേജില്‍ സുവിശേഷത്തിനെത്തിയ മതപരിവര്‍ത്തനസംഘത്തെ തടഞ്ഞു.മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി കിടക്കുന്ന രോഗികള്‍ക്കിടയില്‍ ആണ് മതപിരവര്ത്തനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘം സുവിശേഷവുമായി എത്തിയത്.
രോഗികളുടെ പരാതിയെതുടര്‍ന്ന് സുവിശേഷത്തിനെത്തിയ സംഘത്തെ പോലീസും സുരക്ഷ വിഭാഗം ജീവനക്കാരും ചേര്‍ന്ന് തടഞ്ഞു.
സംഭവത്തില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെ വിവരം അറിയിച്ചപ്പോള്‍ അത്തരത്തിലുള്ള ഒരു നടപടിയും മെഡിക്കല്‍ കോളേജില്‍ അനുവദിച്ചിട്ടില്ലെന്ന് സുപ്രണ്ട് വ്യക്തമാക്കി. തുടര്‍ന്ന് പോലീസിലും വിവരം അറിയിച്ചു. ഇതേ തുടര്‍ന്ന് പോലിസ് വിഷയത്തില്‍ ഇടപെടുകയായിരുന്നു.
സുവിശേഷത്തിനായി സ്ത്രീകളുടെ വാര്‍ഡില്‍ പ്രവേശിച്ച പി.എം. കോശി എന്നയാളെ ഗാന്ധിനഗര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. സംഘത്തില്‍പ്പെട്ട സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള മറ്റംഗങ്ങള്‍ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു.. വാര്‍ഡില്‍ നിന്ന് പിടികൂടിയ സുവിശേഷകനില്‍ നിന്ന് നിരവധി ലഘുലേഖകളും കണ്ടെടുത്തു.
കഴിഞ്ഞ കുറച്ച് നാളുകളിലായി പാവപ്പെട്ട രോഗികള്‍ക്ക് വാഗ്ദാനങ്ങളുമായി സുവിശേഷ സംഘങ്ങള്‍ മെഡിക്കല്‍ കോളേജില്‍ താവളമടിക്കുന്നതായി പരാതി ഉണ്ടായിരുന്നു.
ഒഡീഷയിൽ കന്നുകാലികളെ അനധികൃതമായി കടത്തുന്ന സംഘങ്ങൾക്കെതിരെ നടത്തിയ രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളിലായി 92 കന്നുകാലികളെ പോലീസ് രക്ഷപ്പെടുത്തി. കൊരാപുട്ട്, സുന്ദർഗഢ്…
മലയാളികളുടെ പ്രിയഗായിക വൈക്കം വിജയലക്ഷ്മിയെ ആദരിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വേദിയിൽ നിന്നിറങ്ങി നേരിട്ടെത്തിയ സംഭവം ശ്രദ്ധേയമാകുന്നു. നവംബർ…
2027ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസും സമാജ്വാദി പാർട്ടിയും തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകൾ കടുക്കുന്നു. കോൺഗ്രസിന് തുടക്കത്തിൽ…
പെട്ടെന്നുള്ള രാഷ്ട്രീയ മാറ്റങ്ങൾക്കോ അക്രമണാസക്തമായ പ്രക്ഷോഭങ്ങൾക്കോ സമൂഹത്തിൽ ഒരിക്കലും ശാശ്വതമായ നന്മകൾ കൊണ്ടുവരാൻ സാധിക്കില്ലെന്നും, മറിച്ച് പൗരന്മാരില് ദേശീയബോധവും സനാതന…
സംസ്ഥാനത്ത് പുതിയതായി ത്രീ സ്റ്റാർ ഹോട്ടലുകൾക്ക് ബാർ ലൈസൻസുകൾ അനുവദിക്കേണ്ടതില്ലെന്ന് വ്യവസ്ഥ ചെയ്യുന്ന നിർണ്ണായക കരട് മദ്യനയം പുറത്തുവന്നു. നിലവിൽ…
ഭഗവാൻ ശ്രീരാമനെക്കുറിച്ചുള്ള പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തറിന്റെ പരാമർശങ്ങൾ വിവാദമാകുന്നു. ശ്രീരാമൻ ഒരു വ്യക്തി മാത്രമല്ലെന്നും ധാർമികതയുടെയും ജീവിതരീതിയുടെയും പ്രതീകമാണെന്നും…