വാഷിംഗ്‌ടണ്‍ : ഇന്ത്യന്‍ തീരത്ത് ചരക്കുകപ്പലിനെ ആക്രമിച്ചത് ഇറാനിയന്‍ ഡ്രോണ്‍ ആണെന്ന് അമേരിക്ക. ചെം പ്ലൂട്ടോ എന്ന ലൈബീരിയന്‍ പതാകയുള്ള ജപ്പാന്‍റെ കെമിക്കല്‍ ടാങ്കറാണ് ആക്രമിക്കപ്പെട്ടത്. കപ്പലിന്‍റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് നെതര്‍ലാന്‍ഡ്‌സ് ആണ്. ഇന്ത്യന്‍ തീരത്ത് 200 നോട്ടിക്കല്‍ മൈല്‍ ദൂരെ കടലിലാണ് ആക്രമണമുണ്ടായത്. സൗദി അറേബ്യയില്‍ നിന്ന് മംഗലാപുരത്തേക്ക് വരികയായിരുന്നു കപ്പൽ.
അതേസമയം, അമേരിക്കയുടെ വാദങ്ങള്‍ തള്ളി ഇറാന്‍ രംഗത്ത് എത്തി. ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് ഇറാന്‍റെ പ്രതികരണം. ഇറാന്‍ വിദേശകാര്യസഹമന്ത്രി അലി ബഘേരിയാണ് അമേരിക്കയുടെ വാദങ്ങള്‍ തള്ളി. ഹൂതികളുടെ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാരിനെ ബന്ധപ്പെടുത്തേണ്ടതില്ലെന്നും ഇറാന്‍ അറിയിച്ചു.
യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ കപ്പല്‍പ്പാതകളായ ചെങ്കടലിലും ഈഡന്‍ കടലിടുക്കിലും വലിയ തോതിലുള്ള ഡ്രോണ്‍ ആക്രമണങ്ങളാണ് നടത്തുന്നത്. പത്ത് ചരക്ക് കപ്പലുകള്‍ക്ക് നേരെ 100 ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് അമേരിക്ക ആരോപിക്കുന്നത്. പലസ്തീനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഈ ആക്രമണങ്ങള്‍.
20 ഇന്ത്യക്കാരാണ് ഇന്നലെ ആക്രമത്തിന് ഇരയായ കപ്പലിലുള്ളത്. വെരാവല്‍ തുറമുഖത്തിനടുത്തുവച്ചാണ് കപ്പല്‍ ആക്രമിക്കപ്പെട്ടത്. കപ്പലില്‍ നിന്ന് സഹായ അഭ്യര്‍ത്ഥനയുണ്ടായ ഉടന്‍ തന്നെ ഇന്ത്യന്‍ നാവിക സേന രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരുന്നു. കപ്പല്‍ പാതയിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഇറാന്‍ സഹായം നല്‍കുന്നുവെന്നാണ് അമേരിക്കയുടെ ആരോപണം. ചെങ്കടലിലെ കപ്പല്‍പാതയിലുണ്ടാകുന്ന ഭീകരാക്രമണങ്ങളില്‍ നിന്ന് കപ്പലുകളെ സംരക്ഷിക്കാന്‍ 20 രാജ്യങ്ങള്‍ രംഗത്തുണ്ടെന്നും അമേരിക്ക പറയുന്നു. ചെങ്കടലില്‍ ആക്രമണങ്ങള്‍ തുടര്‍ക്കഥയായതോടെ നിരവധി കമ്പനികള്‍ ഇതുവഴി തങ്ങളുടെ കപ്പലുകള്‍ അയക്കുന്നത് നിര്‍ത്തുകയും ചെയ്തു.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…