Kerala

മാറ്റത്തിന് വേണ്ടി ജനങ്ങൾ വോട്ട് ചെയ്തു ! ഉണ്ടായത് ജനാധിപത്യത്തിന്റെ വിജയം ; സതീശനോടുള്ള വിയോജിപ്പിൽ മാറ്റമില്ലെന്ന് സുകുമാരൻ നായർ

കോട്ടയം: കേരള നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ഭരണകൂടത്തിന്റെ നടപടികളിൽ ജനങ്ങൾ പൊറുതിമുട്ടിയതിന്റെ പ്രതിഫലനമാണ് ഈ ഫലമെന്നും അദ്ദേഹം പെരുന്നയിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ചില നേതാക്കൾ ഈ വിജയം തങ്ങളുടെ വ്യക്തിപരമായ മിടുക്ക് കൊണ്ടാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ ഒരു മാറ്റത്തിന് വേണ്ടി ജനങ്ങൾ നൽകിയ വോട്ടാണ് യുഡിഎഫിന് അനുകൂലമായി മാറിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി പദവിയെക്കുറിച്ചുള്ള ചർച്ചകളിൽ സംഘടനയ്ക്ക് പ്രത്യേക താൽപ്പര്യങ്ങളില്ലെന്ന് സുകുമാരൻ നായർ പറഞ്ഞു. കോൺഗ്രസ് ആരെ മുഖ്യമന്ത്രിയാക്കിയാലും എൻ.എസ്.എസിന് വിരോധമില്ലെന്നും എന്നാൽ കഴിവുള്ളവരും ഭരണപരിചയമുള്ളവരും ആ പദവിയിലേക്ക് വരണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് കോൺഗ്രസ് കേന്ദ്ര നേതൃത്വമാണെന്നും അത് അവരുടെ അധികാരപരിധിയിൽ വരുന്ന കാര്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, അത് പാർട്ടിയുടെ തീരുമാനമാണെന്നും അത് സ്വീകരിച്ചല്ലേ പറ്റൂ എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാൽ വി.ഡി. സതീശനോടുള്ള തന്റെ പഴയ വിയോജിപ്പുകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അത് തിരുത്താൻ താൻ ആരോടും ആവശ്യപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ സർക്കാരിൽ നിന്ന് അനാവശ്യമായ സ്ഥാനമാനങ്ങളോ അനധികൃതമായ ആനുകൂല്യങ്ങളോ എൻ.എസ്.എസ് പ്രതീക്ഷിക്കുന്നില്ലെന്ന് ജനറൽ സെക്രട്ടറി പറഞ്ഞു. സമുദായത്തിന് അവകാശപ്പെട്ട കാര്യങ്ങൾ ചോദിക്കുമെന്നല്ലാതെ മറ്റൊന്നിലും താൽപ്പര്യമില്ല. നേരത്തെ പല കാര്യങ്ങളും കോടതിയിൽ പോയാണ് സംഘടന നേടിയെടുത്തത്. തിരഞ്ഞെടുപ്പിൽ എൻ.എസ്.എസ് കൃത്യമായ സമദൂര നിലപാടാണ് സ്വീകരിച്ചത്. പത്തനാപുരത്ത് കെ.ബി. ഗണേഷ് കുമാറിന്റെ പരാജയത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അവിടെയും നായർ സമുദായത്തോട് സമദൂരത്തിൽ വോട്ട് ചെയ്യാനാണ് നിർദ്ദേശിച്ചതെന്നും ആരെയും ജയിപ്പിക്കാനോ തോൽപ്പിക്കാനോ സംഘടന പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. മന്ത്രിമാരുടെ കൂട്ടത്തോൽവി ജനവികാരത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

B4 Admin

Recent Posts

ചക്കുളത്തുകാവ് പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്താൻ അവലോകന യോഗം നാളെ: പൊങ്കാല 24-ന്

പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…

4 hours ago

പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തർക്കം: രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ ജവാന് വെടിയേറ്റു

ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…

7 hours ago

രാജ്നാഥ് സിങ്ങിന്റെ പേരിൽ വ്യാജപ്രചാരണം: വൈറൽ വീഡിയോ ഡീപ് ഫേക്ക് എന്ന് സൈന്യം

പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…

7 hours ago

കുൽഗാമിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീരുത്വം നിറഞ്ഞ ഭീകരാക്രമണം: ധീരരായ ജവാന്മാരുടെ ത്യാഗത്തിന് മുന്നിൽ പതറാതെ ഭാരതം, പ്രദേശം വളഞ്ഞ് സൈന്യം!

ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…

7 hours ago

ശബരിമല സന്നിധാനത്ത് താമസസൗകര്യം ഉറപ്പാക്കാം: ഓൺലൈൻ ബുക്കിംഗ് ഇന്ന് തുറക്കും

ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…

7 hours ago

ബി.എൽ.എം തട്ടിപ്പ് കേസ്: പ്രേംകുമാറിന് കുരുക്ക് മുറുകുന്നു അറസ്റ്റിലേക്ക് നീങ്ങി ക്രൈംബ്രാഞ്ച്!

നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…

7 hours ago