Kerala

പെരിന്തൽമണ്ണ സ്ഫോടനം; മൂത്ത കുട്ടി രക്ഷപ്പെടാൻ കാരണം ഇത്! മുഹമ്മദിന് ഭാര്യമാർ രണ്ടല്ല മൂന്നാണ്; രണ്ടാം ഭാര്യ ജാസ്മിന്‍ ആദ്യകുട്ടിയെ ഗര്‍ഭം ധരിച്ചപ്പോള്‍ മറ്റൊരാളെ കൂടി വിവാഹം ചെയ്തു, പോക്‌സോ കേസ് അടക്കം നിലവിലുള്ളതായി വിവരം

മലപ്പുറം: പെരിന്തൽമണ്ണ പട്ടിക്കാടിൽ ഭാര്യയെയും മകളെയും ഗുഡ്‌സ് ഓട്ടോയിലിട്ട് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം മരിച്ച ടി.എച്ച്‌ മുഹമ്മദിന്റെ(52) പേരില്‍ കാസര്‍ഗോഡ് പോക്‌സോ കേസ് നിലവിലുള‌ളതായി വിവരം. മേൽപറമ്പ് പൊലീസ് രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ മത്സ്യവില്‍പ്പനക്കാരനായ മുഹമ്മദ്, 240 ദിവസം ജയിലില്‍ കിടന്നശേഷമാണ് പുറത്തിറങ്ങിയത്. കേസിനാസ്പദമായ സംഭവം 2020 നവംബര്‍ 28നായിരുന്നു.

ഇതിനു ശേഷം, നിരവധി തവണ ഇയാള്‍ മൂത്ത മകളോട് അപമര്യാദയായി പെരുമാറി. ഇതിന്റെ പേരില്‍, കുടുംബവഴക്കുണ്ടായതിന് പിന്നാലെയാണ് ജാസ്‌മിന്‍ (37) മക്കളെയും കൂട്ടി തിരികെ വീട്ടിലെത്തിയത്. ഒരുമാസം മുൻപായിരുന്നു സംഭവം നടന്നത്. മൂന്ന് മക്കളാണ് മുഹമ്മദ്-ജാസ്‌മിന്‍ ദമ്പതികള്‍ക്ക്. ആദ്യ കുട്ടിയെ ജാസ്‌മിന്‍ ഗര്‍ഭം ധരിച്ച സമയത്ത്, കാസര്‍ഗോഡേക്ക് പോയ മുഹമ്മദ് അവിടെ വേറൊരു വിവാഹം കഴിച്ചു. ഈ ബന്ധം തകര്‍ന്നതോടെയാണ് വീണ്ടും തിരികെയെത്തിയത്.

ഇതിന് മുൻപുള്ള ആദ്യ ഭാര്യയെ സ്‌ത്രീധന പീഡനത്തിനിരയാക്കിയതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. ഈ ബന്ധം നിയമപരമായി വേര്‍പെടുത്താതെയാണ് 21 വര്‍ഷം മുന്‍പ്, ഇയാള്‍ ജാസ്‌മിനെ വിവാഹം ചെയ്‌തത്. ജാസ്‌മിന്റെ വീടിനടുത്തുള‌ള റബര്‍ തോട്ടത്തില്‍ സ്‌ഫോടകവസ്‌തുക്കള്‍ നിറച്ച ഗുഡ്‌സ് ഓട്ടോയുമായി മുഹമ്മദ് എത്തിയതിന് ശേഷം ജാസ്‌മിനോടും മക്കളോടും ഇവിടെയെത്താന്‍ ആവശ്യപ്പെടുകയായിരുന്നു.

പലതവണ അപമര്യാദയായി പെരുമാറിയ പിതാവിനെ ഭയന്ന് , മൂത്തമകള്‍ ഫര്‍ഷിദ(19) സ്ഥലത്തേക്ക് പോകാത്തതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. വാഹനം തീ പിടിച്ചയുടന്‍ ബന്ധുക്കളെത്തി ഇളയ മകള്‍ ഷിഫാന(5)യെ പുറത്തേക്ക് വലിച്ചെടുക്കുകയായിരുന്നു. ജാസ്മിന്റെ സഹോദരി റസീനയാണ് ഇളയ കുട്ടി ഷിഫാനയെ വലിച്ചിറക്കി ഷാള്‍ കൊണ്ട് തീ കെടുത്തിയത്. എന്നാല്‍, കുട്ടി ഗുരുതരമായി പൊള‌ളലേറ്റ് ചികിത്സയിലാണ്. ജാസ്‌മിനും മകള്‍ ഫാത്തിമ സഫ(11)യും സംഭവ സ്ഥലത്തു തന്നെ വെന്തു മരിക്കുകയായിരുന്നു.

ഡ്രൈവര്‍ സീറ്റിലിരുന്ന മുഹമ്മദ് ലൈറ്ററെടുത്ത് കത്തിച്ചതോടെ മകള്‍ ഫാത്തിമ ജാസ്മിന്റെ സഹോദരി റസീനയെ ഫോണില്‍ വിളിച്ച്‌ ‘ഞങ്ങളെ കൊല്ലാന്‍ പോവുന്നേ’ എന്ന് നിലവിളിച്ചു. റസീന ഓടി വന്നപ്പോഴേക്കും തീയിട്ടിരുന്നു. തീപിടിച്ച വാഹനം നിയന്ത്രണം വിട്ട് 20 മീറ്ററോളം താഴെ റബര്‍ തോട്ടത്തില്‍ ഇടിച്ചുനിന്നു.

പൊള്ളലേറ്റ മുഹമ്മദ് തൊട്ടടുത്തുള്ള കിണറ്റിലേക്ക് ചാടി. എന്നാല്‍, കഴുത്തില്‍ കയര്‍ കുടുങ്ങി ഇയാള്‍ മരണപ്പെടുകയായിരുന്നു. കിണറ്റില്‍ ചാടിയത് രക്ഷപ്പെടാനാവാമെന്ന് പൊലീസ് പറഞ്ഞു. വാഹനത്തില്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായി. മുക്കാല്‍ മണിക്കൂറോളം വാഹനം ആളിക്കത്തി. ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. ജാസ്മിന്റെയും സഫയുടെയും മൃതദേഹം തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞു.

Anandhu Ajitha

Recent Posts

പന്തളം കൊട്ടാരം ഭരണസമിതിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു; പ്രദീപ് കുമാർ വർമ്മ പ്രസിഡന്റ്; എം.ആർ. സുരേഷ് വർമ്മ സെക്രട്ടറി

പന്തളം കൊട്ടാരം നിർവ്വാഹക സംഘത്തിന്റെ വാർഷിക പൊതുയോഗം ഡിസംബർ 28-ന് കൈപ്പുഴ പുത്തൻകോയിക്കൽ (വടക്കേമുറി) കൊട്ടാരത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.…

39 minutes ago

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുഹത്യ!! ഹിന്ദുവായ സുരക്ഷാ ജീവനക്കാരനെ വെടിവച്ചു കൊന്ന് സഹപ്രവർത്തകൻ ; പത്തു ദിവസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ മരണം

ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടയിൽ, വീണ്ടും ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൈമെൻസിംഗ് ജില്ലയിലെ ഭാലുക്ക…

2 hours ago

സാധാരണക്കാർക്കും വേദപഠനം സാധ്യമാക്കുന്ന മാതൃകയ്ക്ക് വീണ്ടും അംഗീകാരം !! വേദവിദ്യാ കലണ്ടറിന് സപര്യ വിവേകാനന്ദ പുരസ്‌കാരം; ജനുവരി 9-ന് കോഴിക്കോട് സമ്മാനിക്കും

വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് സപര്യ സാംസ്‌കാരിക സമിതി നൽകിവരുന്ന സപര്യ വിവേകാനന്ദ പുരസ്‌കാരത്തിന് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷൻ പുറത്തിറക്കിയ 'വേദവിദ്യാ…

3 hours ago

നഗരസഭയിൽ sc / st ഫണ്ടിൽ വൻ തട്ടിപ്പ് പുറത്തു തെളിവുകൾ..

തിരുവനന്തപുരം നഗരസഭയിൽ നിന്ന് വാടകയ്ക്ക് എടുത്ത കെട്ടിടം തന്നെ വൻ വാടകയ്ക്ക് പുറത്ത് നൽകി സഖാക്കൾ ലാഭം കണ്ടെത്തിയെന്ന ഗുരുതര…

3 hours ago

പുടിന്റെ വസതിക്കുനേരെയുള്ള യുക്രെയ്ൻ ആക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ച് നരേന്ദ്രമോദി; യുദ്ധം അവസാനിപ്പിക്കാൻ നയതന്ത്ര ചർച്ചകളാണ് ഏറ്റവും പ്രായോഗികമായ വഴിയെന്നും പ്രധാനമന്ത്രി

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ വസതിക്ക് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയെന്ന വാർത്തകളിൽ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി…

3 hours ago

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് കുതിരവട്ടത്ത് നിന്നും തടവ് ചാടി

2021 ൽ, പെരിന്തൽമണ്ണയിൽ LLB വിദ്യാർത്ഥിനി , 21 കാരിയായ ദൃശ്യയെ തന്റെ പ്രണയം നിരസിച്ചതിനെ പേരിൽ കുത്തിക്കൊലപ്പെടുത്തിയ വിനീഷ്…

3 hours ago