കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിന്‍റെ രേഖകള്‍ സിബിഐയ്ക്ക് കൈമാറാതെ ക്രൈംബ്രാഞ്ച്. രേഖകള്‍ കൈമാറാന്‍ ഉന്നത തലങ്ങളില്‍നിന്ന് അനുമതി ലഭിച്ചില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഇതേ തുടര്‍ന്ന് കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ട ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും കുടുംബങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
നേരത്തെ തന്നെ കേസിന്‍റെ അന്വേഷണം ഹൈക്കോടതി സി.ബി.ഐയ്ക്ക് കൈമാറുകയും പോലീസ് സമര്‍പ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. പോലീസ് അന്വേഷണത്തിലെ ഗുരുതരവീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് വിമര്‍ശിച്ചുകൊണ്ടാണ് കോടതി കേസ് സി.ബി.ഐയ്ക്ക് കൈമാറിയത്. എന്നാല്‍ അന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് സഹകരിക്കുന്നില്ലെന്ന് സി.ബി.ഐ. നേരത്തെ തന്നെ വിമര്‍ശനം ഉന്നയിച്ചിരുന്നു. കേസ് ഡയറിയും അനുബന്ധ രേഖകളും കൈമാറാന്‍ ക്രൈംബ്രാഞ്ച് തയ്യാറാകുന്നില്ലെന്നായിരുന്നു സി.ബി.ഐയുടെ ആരോപണം.
ഇക്കാര്യം ചൂണ്ടിക്കാട്ടി അവര്‍ ഹൈക്കോടതിയെ സമീപിക്കുകയും ഇതേ തുടര്‍ന്ന് രേഖകള്‍ കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നിട്ടും രേഖകൾ കൈമാറാത്തതിനെത്തുടർന്നാണ് കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി ഇരുവരുടേയും കുടുംബാംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
യഥാർത്ഥത്തിൽ വിജയത്തിന്റെ താക്കോൽ നമ്മുടെ മനസ്സിൽ തന്നെയാണ് ഉള്ളത്. വേദത്തിൽ ഇതുമായി ബന്ധപ്പെട്ട് ഒരു മന്ത്രമുണ്ട്. വേദാചാര്യൻ ആചാര്യശ്രീ രാജേഷ്…
ദില്ലി : ഭാരതത്തിലെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു എന്ന പാകിസ്ഥാന്റെ ആരോപണങ്ങൾ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാന്റേത് വെറും വിരൽ…
ലഖ്‌നൗ: ഉത്തർപ്രദേശിലെ സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിപ്ലവകരമായ പദ്ധതിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ മൂന്ന് കോടി…
ശബരിമല സ്വർണക്കൊള്ളക്കേസില്‍ ഇന്ന് അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാർ റിമാൻഡിൽ. അടുത്ത മാസം 12വരെയാണ്…
ദില്ലി : ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ഫെബ്രുവരിയിൽ ആരംഭിക്കാൻ അഖിലേന്ത്യാ…
തിരുവനന്തപുരം കഴക്കൂട്ടത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ നാലുവയസ്സായ കുട്ടിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.സംഭവത്തിൽ കസ്റ്റഡിയിലുള്ള…