periyar-boat-accident
കോതമംഗലം: വള്ളം മറിഞ്ഞ് പെരിയാറില്‍ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. അസാം സ്വദേശി ജീവയാണ് മരണപ്പെട്ടത്.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടടുത്ത് ദീപുവും സുഹൃത്ത് മുബാറക്കും പ്രദേശവാസിയായ വര്‍ഗീസും സഞ്ചരിച്ചിരുന്ന വള്ളം ഇഞ്ചത്തൊട്ടി തൂക്കുപാലത്തിന് സമീപം മറിഞ്ഞത്.
വര്‍ഗീസിന്റെതാണ് വള്ളം. മരിച്ച ജീവ വര്‍ഗ്ഗീസിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇന്ന് ജോലി ഇല്ലാത്തതിനാല്‍ സുഹൃത്തിനെ കാണാനെത്തിയതായിരുന്നു മുബാറക്ക്. തുടര്‍ന്ന് മൂവരും കൂടി പെരിയാറില്‍ ചുറ്റിക്കറങ്ങാൻ പുറപ്പെടുകയായിരുന്നു.
ഇഞ്ചത്തൊട്ടി പാലത്തിനടുതത്തെത്തിയപ്പോള്‍ ബാസലന്‍സ് നഷ്ടപ്പെട്ട് വള്ളം മറിഞ്ഞു. വര്‍ഗീസാണ് വള്ളം നിയന്ത്രിച്ചിരുന്നത്. വര്‍ഗീസിനും മുബാറക്കിനും നീന്തല്‍ വശമുണ്ടായിരുന്നതിനാല്‍ താമസിയാതെ കരയ്ക്കെത്തി.
ജീവയ്ക്ക് നീന്തല്‍ വശമില്ലായിരുന്നു. അപകടം അറിഞ്ഞ് കോതമംഗലത്തു നിന്നെത്തിയ അഗ്‌നി ശമന സേനാംഗങ്ങള്‍ മൃതദ്ദേഹം മുങ്ങിയെടുത്തു. പോസ്റ്റുമോര്‍ട്ടത്തിനായി കോതമംഗലം താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. കോതമംഗലം പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു.
ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ സംസ്ഥാന നേതാക്കളുടെ നിര ! രാജീവ് ചന്ദ്രശേഖറും, സുരേഷ് ഗോപിയും, സുരേന്ദ്രനും, വി മുരളീധരനും…
കോഴിക്കോട് സ്വന്തം പങ്കാളിയെ ക്രൂരമായി പീഡിപ്പിച്ച ഷാഹിദ് റഹ്മാൻ ലഹരിക്കടിമയോ അതോ കേരള സമൂഹത്തിൽ നിശബ്ദമായി പടർന്നു പിടിക്കുന്ന ഒരു…
പകൽ മുഴുവൻ ഇന്നയാൾ ആയിരിക്കും തിരുവനന്തപുരം മേയർ എന്ന് മാദ്ധ്യമങ്ങൾ ഉറപ്പിച്ചു പറഞ്ഞു. വൈകുന്നേരം ആയപ്പോഴേക്കും ബിജെപി പതിവ് പോലെ…
ഒരു പ്രാദേശിക ശക്തി എന്നതിലുപരി, ആഗോള തീരുമാനങ്ങളെ സ്വാധീനിക്കാൻ ശേഷിയുള്ള ഒരു 'വിശ്വഗുരു' എന്ന നിലയിലേക്കാണ് ഭാരതത്തിന്റെ പ്രയാണം. ഈ…
ദക്ഷിണേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ പ്രവചിക്കുന്നതാണ് 2025 ഡിസംബറിൽ പുറത്തുവന്ന യുഎസ് പ്രതിരോധ വകുപ്പിന്റെ വാർഷിക റിപ്പോർട്ട്. ബംഗ്ലാദേശ്,…
നമ്മുടെ ജീവിതത്തിൽ വിജയം കൈവരിക്കുന്നതിന് ഏറ്റവും വലിയ തടസ്സമായി നിൽക്കുന്നത് പലപ്പോഴും അലസതയാണ്. ഇത് മാറ്റിവെച്ച് കൃത്യമായ പ്ലാനിംഗോടെ മുന്നോട്ട്…