Cinema

അത്ഭുതം! ഞാന്‍ മഹാരാജാവിനെ കണ്ടു, അതിനുള്ള മഹാഭാഗ്യം കിട്ടി’; ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് കങ്കണ റണാവത്ത്

ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച്ച നടത്തി ബോളിവുഡ് നടി കങ്കണ റണാവത്ത്. ഉത്തര്‍പ്രദേശിലെ വണ്‍ ഡിസ്ട്രിക്റ്റ് വണ്‍ പ്രൊഡക്‌ട് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായാണ് കങ്കണ മുഖ്യമന്ത്രിയെ കണ്ടത്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പിന്നാലെ ഇതിന്റെ ചിത്രങ്ങൾ താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

അത്ഭുതം’ എന്നാണ് വിശേഷിപ്പിച്ചത്. തനിക്ക് ഇന്ന് മഹാരാജിനെ കാണാനുള്ള മഹാഭാഗ്യം ലഭിച്ചു എന്ന് കുറിച്ചുകൊണ്ടാണ് കങ്കണ ചിത്രം പങ്കുവച്ചത്. യുപി മുഖ്യമന്ത്രിയുടെ വസതിയിൽ വച്ചാണ് കങ്കണ സന്ദർശനം നടത്തിയത്. സമീപ കാലത്തെ തെരഞ്ഞെടുപ്പുകളിലെ വൻ വിജയത്തിന് ശേഷം മഹാരാജ് യോഗി ആദിത്യനാഥ്‌ ജിയെ കാണാൻ ഇന്ന് എനിക്ക് മഹാ ഭാഗ്യമുണ്ടായി… മഹാരാജ് ജിയുടെ അനുകമ്പയും ഉത്കണ്ഠയും ആഴത്തിലുള്ള ബോധവും, ഒരു അത്ഭുതകരമായ സായാഹ്നമായിരുന്നു അത്. അദ്ദേഹം ഇപ്പോഴും എന്നെ വിസ്മയിപ്പിച്ചികൊണ്ടിരിക്കുന്നു. എനിക്ക് ബഹുമാനവും പ്രചോദനവും തോന്നുന്നു. എന്നുമാണ് കങ്കണ ഫെയ്‌സ്ബുക്കിൽ കുറിച്ചത്.

അടുത്തിടെയാണ് ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന് വേണ്ടി വോട്ടഭ്യർഥിച്ച് കങ്കണ റണാവത്ത് എത്തിയിരുന്നു. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് യോഗി സർക്കാറിനായി കങ്കണ വോട്ടഭ്യർഥിച്ചതും വാർത്തയായിരുന്നു. തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട പ്രചാരണത്തിന്റെ അവസാന ദിവസമായിരുന്നു കങ്കണയുടെ വോട്ടഭ്യർഥന.

admin

Recent Posts

ജനസംഖ്യാ റിപ്പോർട്ട്‌ ചർച്ചയാക്കി ബിജെപി! എതിർത്ത് ഓവൈസി! |OTTAPRADHAKSHINAM|

ഹിന്ദു ജനസംഖ്യ ഇടിഞ്ഞതിന് കാരണം കോൺഗ്രസ്‌! പ്രീണന രാഷ്ട്രീയം ഇനി ജനങ്ങൾ അനുവദിക്കില്ലെന്ന് ബിജെപി |NARENDRA MODI| #modi #bjp…

4 hours ago

സുവിശേഷ പ്രസംഗത്തില്‍ തുടങ്ങി സ്വന്തമായി സഭയുണ്ടാക്കി

താറാവ് കച്ചവടക്കാരനിൽ നിന്ന് ശതകോടികളുടെ അധിപനായ മെത്രാനായ കഥ !

4 hours ago

മേയര്‍ക്കെതിരേ കേസെടുത്ത പോലീസ് ഡ്രൈവര്‍ യദുവിന്റെ മൊഴിയെടുത്തു,അതു ചോദ്യം ചെയ്യലായിരുന്നുവെന്ന് യദു

കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയ്ക്കും എതിരേ…

4 hours ago

ഹരിയാനയിൽ വീണ്ടും ട്വിസ്റ്റ് !നാല് ജെജെപി എംഎൽഎമാർ ബിജെപിയുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട് !സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാനായേക്കും

മൂന്ന് സ്വതന്ത്ര എംഎൽഎമാർ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതോടെ ഭരണ പ്രതിസന്ധി രൂപപ്പെട്ട ഹരിയാനയിൽ നാല് ജെജെപി എംഎൽഎമാർ ബിജെപിയുമായി…

5 hours ago

സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ ! പിരിച്ചു വിട്ടവരെ തിരിച്ചെടുക്കാനും ധാരണ; ജീവനക്കാരും മാനേജ്മെന്റും തമ്മിലുള്ള ചർച്ച വിജയം

യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമാകുന്നു. സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരും…

6 hours ago

നാളെ മുതൽ ഡ്രൈവിങ് ടെസ്റ്റ് നടത്താനുറച്ച് മോട്ടോർ വാഹന വകുപ്പ് ! പോലീസ് സംരക്ഷണം ഉറപ്പാക്കാൻ ആർടിഒമാർക്ക് നിർദേശം !

പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ നടത്താനുറപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ് . ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകർ സ്വന്തം…

6 hours ago