Kerala

ഭാര്യയും മാതാപിതാക്കളും അതീവ ദാരിദ്ര്യത്തിൽ! തന്നെ സന്ദർശിയ്ക്കാനെത്തുന്ന കുടുംബം ബുദ്ധിമുട്ട് നേരിടുന്നു: പെരുമ്പാവൂർ ജിഷ കൊലക്കേസിലെ പ്രതി അമീറുൾ ഇസ്ലാം സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ദില്ലി: പെരുമ്പാവൂർ ജിഷ കൊലക്കേസിലെ പ്രതി അമീറുൾ ഇസ്ലാം കേരളത്തിൽ നിന്നും അസാമിലെയ്ക്കുള്ള ജയിൽ മാറ്റത്തിനായ് സമർപ്പിച്ച ഹർജി ഇന്ന് പരിഗണിയ്ക്കും. ജസ്റ്റിസ് ദിനേഷ് മഹേശ്വരി അദ്ധ്യക്ഷനായ ബൻചാണ് ഹർജ്ജി പാര്ട്ടിഗണിക്കുന്നത്. ഭാര്യയും മാതാപിതാക്കളും അസമിലാണുള്ളതെന്നും അവർ അതീവ ദാരിദ്ര്യത്തിലാണെന്നും അതിനാൽ ജയിൽമാറ്റം അനുവദിക്കണമെന്നുമാണ് ആവശ്യം. വിയ്യൂർ ജയിലിൽ തന്നെ സന്ദർശിക്കാൻ ഇവർ ബുദ്ധിമുട്ട് നേരിടുന്നതായും പ്രതി ഹർജ്ജി യിൽ പറയുന്നു.

നിയമവിദ്യാര്‍ഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചതിനെ തുടർന്ന് വിയ്യൂർ ജയിലിലാണ് അമീറുൾ ഇസ്ലാം നിലവിലുള്ളത്.വധശിക്ഷയ്ക്കെതിരെ പ്രതി ഹൈക്കോടതിയിൽ ഹർ‍ജി നല്‍കിയിട്ടുണ്ട്. ഹൈക്കോടതി വധശിക്ഷ ശരിവച്ചിട്ടില്ല. അതിനാൽ സാധാരണ ജയിൽപ്പുള്ളികൾക്കുള്ള ജയിൽ മാറ്റം അടക്കമുള്ള അവകാശങ്ങൾ തനിക്കും ബാധകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അമീറുൾ സുപ്രിംകോടതിയെ സമീപിച്ചിട്ടുള്ളത്. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് പ്രതി അസം ഗവര്‍ണറെ സമീപിച്ചിരുന്നു.

എന്നാല്‍ കേരളത്തിന്‍റെ അധികാര പരിധിയില്‍ വരുന്ന കാര്യമെന്ന് വ്യക്തമാക്കി ഗവർണർ ഈ ആവശ്യം തള്ളിയിരുന്നു. സുപ്രിം കോടതി അഭിഭാഷകരായ ശ്രീറാം പാറക്കാട്ട് മുഖേനയാണ് ഹർജി ഫയൽ ചെയ്തതിട്ടുള്ളത്.2016 ഏപ്രില്‍ 28ന് ആണ്, പെരുമ്പാവൂരിനടുത്ത് ഇരിങ്ങോള്‍ ഇരവിച്ചിറ കനാല്‍പുറമ്പാക്കിലെ വീട്ടില്‍ അതിക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ ജിഷയുടെ മൃതശരീരം കണ്ടെത്തിയത്. അതിക്രമിച്ചു കയറി, മാനഭംഗം ചെയ്തു, കൊലപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രതിയെ വധശിക്ഷയ്ക്ക് ശിക്ഷിച്ചത്.

B4 Admin

Share
Published by
B4 Admin

Recent Posts

കത്വയില്‍ സേനയ്ക്കുള്ളില്‍ ഞെട്ടിക്കുന്ന വെടിവെപ്പ്. നാല് സിഐഎസ്എഫ് ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…

8 hours ago

പാകിസ്ഥാന്‍ വ്യോമപാത അടച്ചു. ഹിമാലയത്തിന് മുകളിലൂടെ പുതിയ ചൈനീസ് റൂട്ട് തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ലക്ഷ്യം കോടികളുടെ ലാഭവും സമയക്കുറവും

ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…

9 hours ago

ദില്ലിയെ നടുക്കി ‘ഡ്രഗ് ക്വീന്‍’ പാര്‍വതിയുടെ വീഴ്ച. ഒന്നരക്കോടിയുടെ ഹെറോയിനും 64 ലക്ഷം രൂപയുമായി ലഹരിസാമ്രാജ്യത്തിലെ തലൈവി പിടിയില്‍. വീട്ടില്‍ കോടികളുടെ ഹെറോയിനും സ്വര്‍ണ്ണവും പണവും

ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…

9 hours ago

ആന്റോ അഗസ്റ്റിനെതിരായ മദ്യശേഖര കേസ്. എക്സൈസ് നീക്കം ആന്റോയുടെ ഭാര്യാമാതാവിലേക്ക്. നിര്‍ണായക മൊഴി ഉടന്‍. വരുന്നത് കൂടുതല്‍ അറസ്റ്റുകളോ?. അബ്കാരി കേസില്‍ പുതിയ വഴിത്തിരിവ്

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…

10 hours ago

അമിത് ഷായുടെ സന്ദര്‍ശനം. ഗുരുതര സുരക്ഷാ വീഴ്ചയെന്ന് കെ. സുരേന്ദ്രന്‍. കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയെന്ന് ആരോപണം

തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…

11 hours ago

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള കോണ്‍ഗ്രസ് ആക്രമണം ലജ്ജാകരം. തോല്‍വികളുടെ ജാള്യത മറക്കാന്‍ കമ്മീഷനെ ആക്രമിക്കുന്നുവെന്ന് സ്മൃതി ഇറാനി

ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…

12 hours ago