ദില്ലി: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ മാതൃയാക്കി അരവിന്ദ് കെജ്രിവാൾ സർക്കാരും. പെട്രോളിന്റെ വാറ്റ് 30 ശതമാനത്തിൽ നിന്ന് 19.40 ശതമാനമായി കുറയ്ക്കാൻ തീരുമാനിച്ചതോടെ ദില്ലിയിൽ പെട്രോൾ വില എട്ട് രൂപ കുറയും.
പുതിയ നിരക്ക് ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരുമെന്ന് എഎൻഐ ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് വാറ്റ് കുറയ്ക്കാനുള്ള തീരുമാനമെടുത്തതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
വാറ്റ് കുറച്ചത് പ്രാബല്യത്തിൽ വരുന്നതോടെ പെട്രോൾ വില കുറയും. ദില്ലിയിൽ നിലവിലെ ലിറ്ററിന് 103 രൂപയിൽ നിന്ന് 95 രൂപയായി കുറയും. രാജ്യത്തെ ജനങ്ങൾക്ക് ദീപാവലി സമ്മാനമായി കേന്ദസർക്കാർ കഴിഞ്ഞ മാസം ഡീസലിനും 10 രൂപയും പെട്രോളിന് 5 രൂപയും എക്സൈസ് തീരുവ കുറച്ചിരുന്നു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഇന്ധനത്തിന്റെ വാറ്റ് കുറച്ചത് ജനങ്ങൾക്ക് അനുഗ്രഹമായിരുന്നു. പിന്നീട് കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബും രാജസ്ഥാനും ഇതേ മാതൃക പിന്തുടർന്നിരുന്നു.
എന്നാൽ വാറ്റിൽ കുറവ് വരുത്താൻ കേരളം തയ്യാറാക്കാതിരുന്നതോടെ രാജ്യത്തെ ഏറ്റവും ഉയർന്ന നിലയിൽ ഇന്ധനം നിറയ്ക്കേണ്ട ഗതികേടിലാണ് സംസ്ഥാനത്തെ ജനങ്ങൾ.
ദില്ലിയുടെ അയൽ സംസ്ഥാനങ്ങളായ ഉത്തർപ്രദേശും ഹരിയാനയും ഇന്ധനവിലയിൽ വലിയ കുറവ് വരുത്തിയത് കാരണം ജനങ്ങൾ ദില്ലിയിലെ പമ്പുകളെ ഒഴിവാക്കാൻ തുടങ്ങിയത് സംസ്ഥാന സർക്കാരിന് വലിയ തിരിച്ചടി ആയിരുന്നു. ഇതും വില കുറയ്ക്കാൻ കെജ്രിവാൾ സർക്കാരിനെ പ്രേരിപ്പിച്ചു.
അതേസമയം പെട്രോളിനും ഡീസലിനും 12 രൂപ വീതമാണ് ഉത്തർപ്രദേശും ഹരിയാനയും കുറച്ചത്. ഗുജറാത്ത്, അസം, ത്രിപുര, ഗോവ, കർണാടക, മണിപ്പൂർ,മിസ്സോറം സംസ്ഥാനങ്ങൾ ഏഴ് രൂപ വീതവും വാറ്റ് നികുതി കുറച്ചു. ബിഹാറിൽ 3 രൂപ 20 പൈസയും ഡീസലിന് 3 രൂപ 90 പൈസയുമാണ് കുറച്ചത്. ഒഡീഷ സർക്കാരും മൂന്ന് രൂപ വീതം കുറച്ചു.
കൂടാതെ എക്സൈസ് തീരുവ കുറച്ചുകൊണ്ട് ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതിനായി പെട്രോളിന്റെയും ഡീസലിന്റെയും മേലുള്ള മൂല്യവർധിത നികുതി (വാറ്റ്) ആനുപാതികമായി കുറയ്ക്കുകയോ അല്ലെങ്കിൽ മൂല്യവർധിത നികുതി (വാറ്റ്) കുറയ്ക്കുകയോ ചെയ്യണമെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…