Kerala

സംസ്ഥാനത്ത് പൊലീസിന് നേരെ പോപ്പുലർ ഫ്രണ്ട് തീവ്രവാദികളുടെ ആക്രമണം; വിദ്വേഷ മുദ്രാവാക്യ കേസിൽ അറസ്റ്റ് ചെയ്ത യാഹിയ തങ്ങളെ പോലീസ് കസ്റ്റഡിയിൽ നിന്ന് മോചിപ്പിക്കാൻ ശ്രമം; ആറുപേർ അറസ്റ്റിൽ

ആലുവ: സംസ്ഥാനത്ത് പൊലീസിന് നേരെ പോപ്പുലർ ഫ്രണ്ട് തീവ്രവാദികളുടെ ആക്രമണം. കുട്ടികളെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയും റാലിയിൽ കുട്ടിയെക്കൊണ്ട് വിദ്വേഷ കൊലവിളി മുദ്രാവാക്യം വിളിപ്പിക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് ആലപ്പുഴ സമ്മേളനത്തിന്റെ സ്വാഗത സംഘം ചെയർമാനെ പോലീസ് കസ്റ്റഡിയിൽ നിന്ന് മോചിപ്പിക്കാനാണ് തീവ്രവാദി സംഘം ശ്രമിച്ചത്. യാഹിയാ തങ്ങളെ അറസ്റ്റ് ചെയ്ത് ആലപ്പുഴയിലേക്ക് കൊണ്ടുപോകും വഴി ആലുവ കമ്പനിപ്പടിയിൽ ഇന്നലെ രാവിലെ 10 മണിക്കാണ് സംഭവം. കമ്പനിപ്പടിയിൽ വച്ച് വാഹനവ്യൂഹം തടഞ്ഞ് പോലീസിനെ ആക്രമിച്ച് പ്രതിയെ രക്ഷിക്കാനായിരുന്നു പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് ആറുപേർ കസ്റ്റഡിയിലുണ്ട്. പത്തോളം പേരുടെ സംഘമാണ് പോലീസിനെ ആക്രമിച്ചതെന്നും കൂടുതൽ അറസ്റ്റുകളുണ്ടാകുമെന്നും പോലീസ് അറിയിച്ചു.

കേസിൽ അറസ്റ്റിലാകുന്ന ആദ്യ പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവാണ് യാഹിയ. സംഘടനയുടെ സംസ്ഥാനതലത്തിൽ നടന്ന ഗൂഡാലോചനയുടെ ഫലമാണ് കൊലവിളി മുദ്രാവാക്യമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. കുട്ടിയെ തോളിലിരുത്തി മുദ്രാവാക്യം വിളിച്ച ഈരാറ്റുപേട്ട സ്വദേശിയെയും പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റിനെയും കുട്ടിയുടെ പിതാവിനെയും നേരത്തെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. മറ്റ് രണ്ടുപേർ കൂടി കസ്റ്റഡിയിൽ ഉണ്ടെന്നാണ് വിവരം. മുദ്രാവാക്യം വിളിച്ച കുട്ടിയെ കൗണ്സിലിംഗിന് വിധേയനാക്കിയിട്ടുണ്ട്. മുദ്രാവാക്യം ആരും പഠിപ്പിച്ചതല്ലെന്നും റാലികളിൽ നിന്ന് സ്വയം പഠിച്ചതാണെന്നുമാണ് കുട്ടി മൊഴിനല്കിയതെങ്കിലും. കുട്ടിയെ പോപ്പുലർഫ്രണ്ട്‌ പരിശീലിപ്പിക്കുന്നതായും CAA വിരുദ്ധ പ്രക്ഷോഭങ്ങളിലടക്കം കുട്ടിയെ പങ്കെടുപ്പിച്ചിട്ടുള്ളതായും പ്രകോപന മുദ്രാവാക്യങ്ങൾ വിളിപ്പിച്ചിട്ടുള്ളതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കൂടുതൽ പോപ്പുലർ ഫ്രണ്ട് നേതാക്കളിലേക്ക് അന്വേഷണം നടത്താനും അറസ്റ്റ് ചെയ്യാനും ഒരുങ്ങുകയാണ് പോലീസ്.

B4 Admin

Recent Posts

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

11 hours ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

12 hours ago

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…

12 hours ago

രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. ഡ്രൈവറും പടിയിറങ്ങി

തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. പേഴ്‌സണല്‍ അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത്…

12 hours ago

വ്യോമസേനയ്ക്കും നാവികസേനയ്ക്കും ഇനി അത്യാധുനിക കരുത്ത്. 4,106 കോടിയുടെ വന്‍കിട പ്രതിരോധ കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യ. സാറ്റലൈറ്റും വരുണാസ്ത്ര ടോര്‍പ്പിഡോയും സ്വന്തമാക്കും

ന്യൂഡല്‍ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്‍…

12 hours ago

ദില്ലിയിലെ പ്രതിഷേധത്തിനിടെ വനിതാ പൊലീസിനോട് അനാദരവ് കാട്ടി?. രാഹുല്‍ ഗാന്ധിയും പ്രിയങ്കയും വനിതാ ഉദ്യോഗസ്ഥരെ തള്ളിമാറ്റുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ബിജെപി

ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…

13 hours ago