Featured

സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ടിന്റെ അഴിഞ്ഞാട്ടം; മിണ്ടാട്ടമില്ലാതെ പിണറായി | Pinarayi Vijayan

സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ടിന്റെ അഴിഞ്ഞാട്ടം; മിണ്ടാട്ടമില്ലാതെ പിണറായി | Pinarayi Vijayan

സംസ്ഥാനത്ത് പോപ്പുലർ ഫ്രെണ്ടിന്റെയും SDPI യുടെയും അക്രമങ്ങൾ ക്രമേണ വർധിച്ചു വരികയാണ് . കൊലപാതകങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന തടക്കമുള്ള സംഘടിത കുറ്റകൃത്യങ്ങൾക്ക് ഈ സംഘടനയിലെ പ്രവർത്തകർ നിരന്തരം പിടിയിലാകുന്നുണ്ട്. ഈ വര്ഷം മൂന്നു സംഘ പരിവാർ പ്രവർതകരുടെ കൊലക്കു പിന്നിലും പിടിയിലായത് SDPI പ്രവർത്തകരാണ്. ലൗ ജിഹാദിനെതിരെയുള്ള പാലാ ബിഷപ്പിന്റെ പ്രസ്താവനക്കെതിരെ പോപ്പുലർ ഫ്രണ്ട്‌ പ്രവർത്തകർ അക്ഷരാർത്ഥത്തിൽ ബിഷപ്പ് hause ആക്രമിക്കുകയായിരുന്നു. രാജ്യവിരുദ്ധതയുടെയും തീവ്രവാദ പ്രവർത്തനങ്ങളുടെയും പേരിൽ രാജ്യത്ത് നിരോധിച്ചിട്ടുള്ള സിമി യുടെ പരിഷ്‌കൃത രൂപങ്ങളാണ് ഈ സംഘടനകൾ. അത്തരം സംഘടനകളോട് കാണിക്കേണ്ടിയിരുന്ന ജാഗ്രത സംഥാന സർക്കാർ കാണിക്കുന്നില്ലെന്ന് മാത്രമല്ല തെരെഞ്ഞെടുപ്പ് നേട്ടത്തിനായി ഇത്തരം സംഘടനകളെ കേരളം സർക്കാർ കയറൂരി വിട്ടിരിക്കുകയുമാണ്.

കഴിഞ്ഞ ദിവസം സംസ്ഥാനത്തെ പ്രമുഖ പോപ്പുലർ ഫ്രണ്ട് നേതാക്കന്മാരുടെയെല്ലാം വീടുകളിലും ഓഫിസുകളിലും കേന്ദ്ര ഏജൻസി കളുടെ റെയ്ഡുകൾ നടന്നിരുന്നു. റൈഡ് നടക്കുന്ന കേന്ദ്രങ്ങളിളെല്ലാം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സംഘടിച്ചെത്തുകയും റൈഡ് തടസ്സപ്പെടുത്താൻ ശ്രമിച്ചതും നമ്മൾ കണ്ടതാണ്. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് സംരക്ഷണം നൽകുന്നതിൽ കേരളാ പോലീസ് പരാജയമായി മാറുകയും ചെയ്തു.

ഒടുവിൽ സി ഐ എസ എഫിന്റെ സഹായത്തോടെയാണ് ED റൈഡ് പൂർത്തിയാക്കിയത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ തീവ്രവാദ ബന്ധം അന്വേഷിക്കണമെന്ന് പറഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ കേരളത്തിന്റെ മുഖ്യമന്ത്രി ഇടപെട്ട് സസ്‌പെൻഡ് ചെയ്ത സംഭവം പോലും കേരളത്തിൽ ഉണ്ടായി എന്നത് ഞെട്ടിക്കുന്നതാണ്. എല്ലാ സംസ്ഥാനങ്ങളിലെയും ATS അഥവാ തീവ്രവാദ വിരുദ്ധ സേന കടുത്ത ജാഗ്രതയോടെ ഇത്തരം ഗ്രൂപൂക്കളുടെ പ്രവർത്തനങ്ങളെ പ്രതിരോധിക്കുമ്പോൾ. ഒരു വരി വർത്തക്കുപോലും ഇടം നൽകാതെ കേരളത്തിലെ ATS നിഷ്ക്രിയമാണ്. തീവ്രവാദ ഗ്രൂപ്പുകൾക്ക് എല്ലാവിധ സഹായവും നൽകി പിന്തുണക്കുകയും അവർക്കെതിരെയുള്ള പോലീസിന്റെയും കേന്ദ്ര സർക്കാരിന്റെയും നടപടികളെ തളർത്തികയും ഇടങ്കോലിടുകയും ചെയ്യുകയാണ് പിണറായി

Anandhu Ajitha

Recent Posts

കേരള ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ് ! ജസ്റ്റിസ് സൗമെൻ സെൻ ജനുവരി 9-ന് ചുമതലയേൽക്കും

ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…

2 hours ago

പി.ഒ.എസ് മെഷീനുകൾ നിർബന്ധമാക്കാനുള്ള തീരുമാനം ! പാകിസ്ഥാനിൽ വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക് ; ജനുവരി 16-ന് രാജ്യവ്യാപകമായി സമ്പൂർണ്ണ കടയടപ്പ് സമരം

ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…

2 hours ago

തടവുകാരുടെ പട്ടിക കൈമാറി ഇന്ത്യയും പാകിസ്ഥാനും; 167 ഇന്ത്യക്കാരുടെ മോചനം വേഗത്തിലാക്കാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ

ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…

4 hours ago

പൂഞ്ചിൽ പാക് ഡ്രോൺ !! സ്ഫോടകവസ്തുക്കളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ ഉപേക്ഷിച്ചു അതീവ ജാഗ്രത; തിരച്ചിൽ ശക്തമാക്കി സൈന്യം

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…

5 hours ago

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടം പൂർത്തിയായി; ആദ്യ സർവീസ് ഗുവാഹാട്ടിക്കും കൊൽക്കത്തയ്ക്കുമിടയിൽ

ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…

6 hours ago