PFI terrorists reveal that Siddique Kappan ordered to kill BJP leaders; NIA says Cappan is PFI's think tank
ദില്ലി: ബിജെപി നേതാക്കളെ വധിക്കാൻ സിദ്ധിഖ് കാപ്പൻ നിർദ്ദേശം നൽകിയതായി എൻഐഎയോട് വെളിപ്പെടുത്തി പിഎഫ്‌ഐ ഭീകരർ. പിഎഫ്ഐ ഭീകരരായ അൻസാദ് ബദറുദിൻ, ഫിറോസ് ഖാൻ എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം പുറത്തുവരുന്നത്. 2020 സെപ്തംബറിൽ മഞ്ചേരി ഗ്രീൻവാലി അക്കാദമിയിൽ സംഘടിപ്പിച്ച തീവ്രവാദ ക്യാംപിലാണ് കാപ്പന്റെ ആഹ്വാനമുണ്ടായതെന്ന് പ്രതികൾ മൊഴി നൽകി. കൂടാതെ കാപ്പനുമായി ദില്ലിയിൽ ഒന്നിച്ച് താമസിച്ചതായും ഭീകരർ സമ്മതിച്ചു.
ദില്ലി കലാപം, ഹത്രാസ് ഗൂഢാലോചന എന്നീ കേസുകളിലാണ് അൻസാദ് ബദറുദിനെയും ഫിറോസ് ഖാനെയും എൻഐഎ അറസ്റ്റ് ചെയ്തത്. ദില്ലി കലാപത്തിന്റെ ആദ്യദിനങ്ങളിൽ പിഎഫ്‌ഐ ഭീകരരുടെ നേതൃത്വത്തിൽ ഹൈന്ദവ കുടുംബങ്ങൾക്കെതിരെ വ്യാപകമായ അതിക്രമം നടന്നിരുന്നു. ഇതിനെ പ്രതിരോധിക്കാൻ കടന്ന് വന്നത് ബിജെപി നേതാക്കളായ കപിൽ മിശ്ര, പർവേഷ് വർമ്മ ഉൾപ്പടെയുള്ള സംഘമായിരുന്നു. ഇവരെ വധിക്കാനായിരുന്നു പിഎഫ്ഐ ഹിറ്റ് സക്വാഡിന് കാപ്പൻ നിർദ്ദേശം നൽകിയത്.
പിഎഫ്‌ഐയുടെ തിങ്ക് ടാങ്കാണ് സിദ്ധിഖ് കാപ്പനെന്ന് എൻഐഎ കണ്ടെത്തി. കൂടാതെ പിഎഫ്‌ഐയുടെ ഹിറ്റ് സ്‌ക്വാഡിന് ഇയാൾ ക്ലാസുകൾ എടുത്തിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. മാദ്ധ്യമ പ്രവർത്തകനെന്ന ഇളവിൽ സുപ്രീംകോടതിയിൽ നിന്നു ജാമ്യമെടുത്ത കാപ്പൻ പിഎഫ്ഐ ടെറർ ഗ്യാങ് അംഗമാണെന്ന യുപി പോലീസിന്റെ കുറ്റപത്രം ശരിവയ്‌ക്കുന്ന വിവരങ്ങളാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ചത്.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…