Health

കഫക്കെട്ട് കാരണം നിങ്ങൾ ബുദ്ധിമുട്ടുന്നുവോ ? എങ്കിൽ ഇതൊന്ന് പരീക്ഷിക്കൂ,വീട്ടിൽ തന്നെ പരീക്ഷിക്കാം

കഫക്കെട്ട് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ഇത് കുട്ടികളേയും മുതിര്‍ന്നവരേയും ഒരുപോലെ അലട്ടുന്ന ഒന്നാണ്. കഫക്കെട്ട് വേണ്ട രീതിയില്‍ പരിഹരിച്ചില്ലെങ്കില്‍ ഇത് അണുബാധ പോലുള്ള പ്രശ്‌നങ്ങളിലേയ്ക്ക് വഴിയൊരുക്കും. പലര്‍ക്കും ആന്റി ബയോട്ടിക്‌സ് പോലുള്ളവ കഴിയ്‌ക്കേണ്ടിയും വരും.കഫം മാറാന്‍ ഇഞ്ചി, വെളുത്തുള്ളി, നാരങ്ങാ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ഒരു പ്രത്യേക കൂട്ട് ഉപയോഗിയ്ക്കാം. വെളുത്തുള്ളി ആരോഗ്യത്തിന് ഏറെ നല്ലതാണ്.ഇതിലെ അലിസിന്‍ എന്ന ഘടകമാണ് ഗുണം നല്‍കുന്നത്. ആന്റിഓക്‌സിഡന്റ് സമ്പുഷ്ടമായ ഇത് രോഗപ്രതിരോധശേഷി നല്‍കുന്ന ഒന്നാണ്. കോള്‍ഡ്, പനി തുടങ്ങിയ പല രോഗങ്ങള്‍ക്കും മരുന്നാക്കാവുന്ന ഒന്നാണ് വെളുത്തുള്ളി.

പ്രത്യേകിച്ചും വൈറല്‍ ഇന്‍ഫെക്ഷനുകള്‍ക്ക്. കഫക്കെട്ടിനും വെളുത്തുള്ളി നല്ലൊരു മരുന്നാണ്.ഇതില്‍ ചേര്‍ക്കുന്ന ഇഞ്ചിയും രോഗസംഹാരിയാണ്. പല ഗുണങ്ങളും നല്‍കുന്ന ഇത് വൈറല്‍ ഇന്‍ഫെക്ഷനുകളെ തടയാന്‍ ഏറെ ഗുണകരമാണ്. ഇഞ്ചിയിലെ ജിഞ്ചറോളിനും ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ ധാരാളമുണ്ട്. ഇതും പനി, കോള്‍ഡ് ഉള്‍പ്പെടെയുള്ള പല രോഗങ്ങള്‍ക്കും മരുന്നായി പൊതുവേ ഉപയോഗിയ്ക്കുന്ന ഒന്നാണ്.
ചെറുനാരങ്ങ വൈറ്റമിന്‍ സി സമ്പുഷ്ടമാണ്. ഇതിനാല്‍ തന്നെയും ഇതിന് പ്രതിരോധശേഷിയും ധാരാളമുണ്ട്. കോള്‍ഡുള്ളപ്പോള്‍ ചെറുനാരങ്ങ പല രീതിയിലും ഉപയോഗിയ്ക്കാറുമുണ്ട്. ഇളം ചൂടുവെള്ളത്തില്‍ നാരങ്ങാനീര് ചേര്‍ത്ത് കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.ഇന്‍ഫെക്ഷനുകള്‍ക്കും കഫക്കെട്ടിനുമെല്ലാം ചേര്‍ന്ന മരുന്നാണ് ചെറുനാരങ്ങ.

ആരോഗ്യ, മുടി, സൗന്ദര്യ സംരക്ഷണത്തിന് ഒരുപോലെ ഉപയോഗിയ്ക്കാവുന്ന ഒന്നാണ് ഇത്.കഫക്കെട്ടിനുള്ള ഈ മരുന്നിനായി വെളുത്തുള്ളി ചതച്ചത്, ഇഞ്ചി ചതച്ചത് എന്നിവ ഒന്നോ രണ്ടോ ഗ്ലാസ് വെള്ളത്തിലിടുക. വെളുത്തുള്ളി 6-7 എണ്ണമാകാം. ഇഞ്ചി ഇത്തരം കഷ്ണം. ഒരു ചെറുനാരങ്ങ കൂടി ചെറിയ കഷ്ണങ്ങളാക്കി ഇതിലേയ്ക്ക് മുറിച്ചിടുക. ഇത് ഇളം ചൂടില്‍ തിളപ്പിയ്ക്കാം. വെള്ളത്തിന് ഏതാണ് ഇളം വെള്ളനിറമാകും. അപ്പോള്‍ ഇത് വാങ്ങി വയ്ക്കാം.പിന്നീട് ഊറ്റിയെടുത്ത് കുടിയ്ക്കാം. കഫക്കെട്ടിനും കോള്‍ഡിനും തൊണ്ടവേദനയ്ക്കുമെല്ലാം മരുന്നാക്കാവുന്ന ഒന്നാണ് ഇത്.

Anusha PV

Recent Posts

ഇനി അതിവേഗം ബഹുദൂരം ! മൂന്ന് മിനിറ്റിൽ 160 കിലോമീറ്റർ വേഗത ; അമ്പരപ്പിക്കുന്ന സൗകര്യങ്ങളുമായി പുതിയ വന്ദേഭാരത്

മുംബൈ : അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ മോഡൽ വന്ദേഭാരത് എക്സ്പ്രസ് പുറത്തിറക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവെ. മുംബൈ -അഹമ്മദാബാദ് റൂട്ടിലേക്കുള്ള…

6 mins ago

ഫാറൂഖ് അബ്ദുള്ളയുടെ റാലിയിൽ കൂട്ട തല്ല് ! കത്തിക്കുത്തിൽ 3 പേർക്ക് ഗുരുതര പരിക്ക് ; കേസെടുത്ത് പോലീസ്

ശ്രീനഗർ: നാഷണൽ കോൺഫെറൻസിന്റെ തെരഞ്ഞെടുപ്പ് റാലിക്കിടെ കത്തിക്കുത്ത് നടന്നതായി റിപ്പോർട്ട്. കത്തിക്കുത്തിൽ മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു. ജമ്മു കശ്മീരിലെ റാലിക്കിടെയായിരുന്നു…

43 mins ago

‘ഇബ്രാഹിം റെയ്‌സിയുടെ മരണം ഞെട്ടിച്ചു’! ഇറാൻ പ്രസിഡന്റിന്റെ അപ്രതീക്ഷിത വിടവാങ്ങലിൽ ദുഃഖം രേഖപ്പെടുത്തി നരേന്ദ്രമോദി

ദില്ലി: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹമാദ്ധ്യമമായ എക്സിലൂടെയാണ് പ്രധാനമന്ത്രി ദുഃഖം…

2 hours ago

അപ്രതീക്ഷിതം, ഞെട്ടൽ വിട്ടുമാറാതെ ഇറാൻ ! ജനകീയ സമരങ്ങളെ അടിച്ചമർത്തിയ ഏകാധിപതിയെന്ന് പാശ്ചാത്യ ലോകം വിലയിരുത്തുമ്പോഴും ഇന്ത്യയുമായി ഊഷ്മള ബന്ധം! ഇബ്രാഹിം റെയ്‌സി ഇറാന്റെ കനത്ത നഷ്ടമായി മാറുമ്പോൾ

ടെഹ്‌റാൻ: പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ വിങ്ങുകയാണ് ഇറാൻ. ആഭ്യന്തര പ്രക്ഷോഭങ്ങളും ബാഹ്യ സംഘർഷങ്ങളും ഇറാനെ ഗ്രസിച്ച് നിൽക്കുന്ന…

3 hours ago

പ്രാർത്ഥനകൾ വിഫലം! ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടു; മരണം സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമങ്ങള്‍

ടെഹ്‌റാൻ: ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമങ്ങള്‍. പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി, വിദേശകാര്യ…

3 hours ago

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

4 hours ago