പത്തനംതിട്ട: സമൂഹമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഫോട്ടോ കൈക്കലാക്കിയതിനു ശേഷം മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്ത് പോലീസ്. എറണാകുളം പാനായിക്കുളം പൊട്ടൻകുളം വീട്ടിൽ പി.എസ്. അലക്സ് (21), പന്തളം പൂഴിക്കാട് മെഡിക്കൽ മിഷൻ ആശുപത്രിക്ക് സമീപം നിർമാല്യം വീട്ടിൽ അജിത് (21), പന്തളം കുരമ്പാല പുന്തല പടിക്കൽ വീട്ടിൽ പ്രണവ് കുമാർ (21) എന്നിവരെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ യുവാക്കൾ ഭീഷണിപ്പെടുത്തിയ ശേഷം പെൺകുട്ടിയുടെ മൂന്നുപവനും 70,000 രൂപയും കൈക്കലാക്കിയിരുന്നു.തുടർന്ന് പെൺകുട്ടിയുടെ പരാതി പ്രകാരമാണ് ഈ അറസ്റ്റ്. എറണാകുളത്തെ വീട്ടിൽ നിന്ന് അജിത്തിനെയും മറ്റു രണ്ടുപേരെ പന്തളത്തു നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. അടൂർ ഡിവൈ.എസ്.പി ആർ. ബിനുവിന്റെ നിർദേശപ്രകാരം ഏനാത്ത് സി.ഐ പി.എസ്. സുജിത്, എസ്.ഐ ടി. സുരേഷ്, എസ്.സി.പി.ഒ കിരൺ, സി.പി.ഒ മനൂപ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
കോഴിക്കോട്: ഗര്‍ഭിണിയായ പങ്കാളിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ക്രൂരമായി പൊള്ളിച്ച സംഭവത്തില്‍ പ്രതി ഷാഹിദ് റഹ്‌മാൻ റിമാൻഡിൽ. താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം…
ദക്ഷിണേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ പ്രവചിക്കുന്നതാണ് 2025 ഡിസംബറിൽ പുറത്തുവന്ന യുഎസ് പ്രതിരോധ വകുപ്പിന്റെ (പെന്റഗൺ ) വാർഷിക…
ഭുവനേശ്വർ: മുതിർന്ന കമാൻഡർ ഉൾപ്പെടെ നാല് കമ്മ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാസേന. തലയ്ക്ക് 1.1 കോടി രൂപ ഇനാം…
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്ര വിജയം നേടിയ ബിജെപി കേവല ഭൂരിപക്ഷവും ഉറപ്പിച്ചു. ചർച്ചകൾക്കൊടുവിൽ കണ്ണമ്മൂല വാർഡിൽ…
റിയാദ് : ലോകത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ സൗദി അറേബ്യയിൽ അപ്രതീക്ഷിത മഞ്ഞുവീഴ്ച . രാജ്യത്തിന്റെ വടക്കൻ മേഖലകളായ തബൂക്ക്,…
ധാക്ക : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ തുടരുന്നു. രാജ്ബാരി ജില്ലയിൽ ബുധനാഴ്ച രാത്രിയുണ്ടായ ഇസ്‌ലാമിസ്റ്റുകളുടെ ആക്രമണത്തിൽ 29 വയസ്സുള്ള ഹിന്ദു…