ദില്ലി: നിയമം കൊണ്ടുവന്നതോടെ രാജ്യത്ത് മുത്തലാഖുമായി ബന്ധപ്പെട്ട സംഭവങ്ങൾ കുറഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയാ മൻ കി ബാത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
‘മുത്തലാഖ് പോലുള്ള സാമൂഹ്യ ദുരാചാരങ്ങൾ അവസാനിക്കാൻ പോകുകയാണ്. മുത്വലാഖിനെതിരെ നിയമം കൊണ്ടുവന്നതിന് ശേഷം ഇതുമായി ബന്ധപ്പെട്ട കേസുകളിൽ 80 ശതമാനം വരെ കുറവുണ്ടായിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിനായി സർക്കാർ സ്വീകരിക്കുന്ന നടപടികളുടെ വിജയമാണ് ഇത്. രാജ്യത്തെ സ്ത്രീകളുടെ പ്രസവാവധി ദീർഘിപ്പിക്കാൻ ഈ അടുത്തിടെയാണ് തീരുമാനിച്ചത്. വിവാഹ പ്രായം ഒന്നാക്കി ആൺകുട്ടികളെയും, പെൺകുട്ടികളെയും അവകാശങ്ങൾ തുല്യമാക്കാനാണ് സർക്കാർ ശ്രമം. ഇതെല്ലാം കൊണ്ടുതന്നെ എല്ലാ മേഖലയിലും സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിക്കും’- പ്രധാനമന്ത്രി വ്യക്തമാക്കി.
മാത്രമല്ല രാജ്യത്ത് ബേഠി ബച്ചാവോ, ബേഠി പഠാവോ പദ്ധതിയുടെ ഭാഗമായി ആൺ- പെൺ അനുപാതത്തിൽ മാറ്റം ഉണ്ടായിയെന്നും. സ്‌കൂളുകളിൽ പോകുന്ന പെൺകുട്ടികളുടെ എണ്ണം വർദ്ധിച്ചുവെന്നും സ്‌കൂളുകളിൽ നിന്നും ഇവർ പുറത്താകാതെ നോക്കേണ്ടത് നമ്മുടെ കടമയാണെന്നും സ്വച്ഛ് ഭാരതിന്റെ ഭാഗമായി എല്ലാ വീടുകളിലും ശൗചാലയം വന്നതോടെ തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജ്ജനം നടത്തുന്നതിന് അന്ത്യമായിയെന്നും. സമാനമായ രീതിയിൽ മുത്തലാഖ് എന്ന ദുരാചാരവും അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും മറ്റ് വിശിഷ്ട വ്യക്തികൾക്കും യാത്ര ചെയ്യുന്നതിനായി 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ…
ഫാഷൻ ലോകത്ത് പഴയ ട്രെൻഡുകൾക്ക് വീണ്ടും പുതുജീവൻ ലഭിക്കുകയാണ്. നമ്മുടെ അമ്മമാരുടെയും മുത്തശ്ശിമാരുടെയും കാലത്ത് ശ്രദ്ധ നേടിയിരുന്ന വസ്ത്രധാരണ രീതികളും…
1977-ൽ തിഹാർ ജയിലിൽ കഴിയുമ്പോൾ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സഹതടവുകാരിയായ മേരി ആൻഡ്രി ലെക്ലർക്ക് എന്ന കനേഡിയൻ യുവതിക്ക് സ്വന്തം…
നീരേറ്റുപുറം ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പൊങ്കാല മഹോത്സവം കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളെയും ജനപ്രതിനിധികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള…
ലോകബാങ്കിന്റെ ഏറ്റവും പുതിയ അന്താരാഷ്ട്ര കടാന്വേഷണ റിപ്പോർട്ട് പ്രകാരം അയൽരാജ്യമായ പാകിസ്ഥാന്റെ വിദേശക്കടം കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഇരട്ടിയായി വർദ്ധിച്ചതായി കണക്കുകൾ…
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…