പ്രതീകാത്മക ചിത്രം
പാറ്റ്‌ന :ഫുൽവാരിഷരീഫ് പിഎഫ്ഐ കേസിലെ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്ത് എൻഐഎ. ബിഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിൽ നിന്നുള്ള മുഹമ്മദ് സജാദ് ആലമിനെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇയാൾ ദുബായിൽ നിന്ന് ദില്ലിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങവേയായിരുന്നു അറസ്റ്റ് .
നിരോധിത പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) പരിശീലനം ലഭിച്ച കേഡറായ മുഹമ്മദ് സജാദ് ആലമിനെതിരെ പാറ്റ്നയിലെ എൻഐഎ പ്രത്യേക കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കൂടാതെ ഇയാൾക്കെതിരെ ലുക്ക് ഔട്ട് സർക്കുലറും പുറപ്പെടുവിച്ചിരുന്നു.എൻഐഎ പറയുന്നതനുസരിച്ച് യുഎഇ, കർണാടക, കേരളം ആസ്ഥാനമായുള്ള സിൻഡിക്കേറ്റ് വഴി ദുബായിൽ നിന്ന് ബിഹാറിലെ പിഎഫ്ഐ കേഡറുകളിലേക്ക് അനധികൃത പണം എത്തിക്കുന്നതിൽ സജാദിന് പങ്കുണ്ട്. നിരോധിത സംഘടനയുടെ ക്രിമിനൽ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനാണ് ഫണ്ട് ഉപയോഗിച്ചത്.
സംഭവത്തിൽ ഫുൽവാരിഷരീഫ് പോലീസാണ് 2022 ജൂലൈയിൽ ആദ്യമായി രജിസ്റ്റർ ചെയ്തത്. രാജ്യത്തെ സമാധാനവും സൗഹാർദവും തകർക്കുന്നതിനും ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും മതസ്പർദ്ധ വളർത്താനും കേഡർമാർ ഗൂഢാലോചന നടത്തിയെന്നാണ് എഫ്‌ഐആർ. കേസ് രജിസ്റ്റർ ചെയ്ത് ദിവസങ്ങൾക്ക് ശേഷം അന്വേഷണം ഏറ്റെടുത്ത എൻഐഎ കേസിൽ 17 പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്യുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…