Kerala

അവിശ്വാസികൾ അധികാരം പിടിച്ചെടുത്തപ്പോൾ ശബരിമലയിൽ തീർത്ഥാടകർക്ക് ദുരിതമൊഴിയുന്നില്ല ! ശബരിമല ദർശിക്കാനാകാതെ ഭക്തർ മടങ്ങിപ്പോകുന്നു; തീർത്ഥാടകരുടെ പണം വേണം ..പക്ഷെ..അവർക്കുള്ള സൗകര്യങ്ങളെവിടെ ?

ശബരിമലയിൽ വ്രതം നോറ്റ് അയ്യപ്പ സ്വാമിയെ കാണാനെത്തുന്ന തീർത്ഥാടകർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിലും തിരക്ക് നിയന്ത്രിക്കുന്നതിലും അമ്പേ പരാജയപ്പെട്ടിട്ടും തിരക്ക് സ്വാഭാവികമായുണ്ടാകുന്നതാണെന്നും അത് വലിയ വിവാദമാക്കാനാണ് ശ്രമിക്കുന്നതെന്നും ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ വിശദീകരിച്ചതിൽ കടുത്ത വിമർശനമുയരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ ഓൺലൈൻ ആയി വിളിച്ച് ചേർത്ത അവലോകന യോഗത്തിനുശേഷമായിരുന്നു മന്ത്രിയുടെ വിശദീകരണം. അതേസമയം ശബരിമല ദർശിക്കാനാകാതെ തീർത്ഥാടകർ പന്തളത്ത് നിന്നും മടങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് മന്ത്രിയുടെ വിശദീകരണം. പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലെത്തി നെയ്യഭിഷേകം നടത്തി മാലയൂരിയാണ് തീർത്ഥാടകർ മടങ്ങുന്നത്. കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകരാണ് ഇങ്ങനെ മടങ്ങി പോകുന്നവരിൽ ഭൂരിഭാഗവും.

“ശബരിമലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചു. ഒരു ലക്ഷത്തിലധികം ഭക്തർ ഒന്നിച്ചെത്തിയ ദിവസമാണ് പ്രതിസന്ധി രൂക്ഷമായത്. ഇത് രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണ്. അനിയന്ത്രിതമായി ഭക്തരെത്തുമ്പോൾ പ്രശ്നങ്ങൾ സ്വഭാവികമാണ്. കഴിഞ്ഞ വർഷം ഉണ്ടായിരുന്നത്ര ആളുകൾ തന്നെയാണ് ഇത്തവണയും എത്തുന്നത്. പതിനെട്ടാം പടി കയറുക എന്നത് വളരെ പ്രധാനമാണ്. പതിനെട്ടാം പടിയിൽ ഒരു മിനിറ്റിൽ 75 പേരെയെ പരമാവധി കയറ്റാൻ സാധിക്കൂ. 17 മണിക്കൂർ ആയിരുന്നു ദർശന സമയം. അത് ഒരു മണിക്കൂർ വർധിപ്പിച്ചു. വെർച്വൽ ക്യു 90000 ആയിരുന്നത് 80000 ആയി കുറച്ചു. സ്‌പോർട് ബുക്കിങ് കുറച്ചു. അതനുസരിച്ച് ക്യു നിയന്ത്രിക്കാനാകും. ഐജിയുടെ നേതൃത്വത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ട്. ഭക്തർക്ക് യാതൊരു തരത്തിലുള്ള തടസ്സവും ഇല്ലാതെ നോക്കുന്നുണ്ട്. പൊതുവെ അന്തരീക്ഷം സുഗമമായി പോകുന്നുണ്ട്. തീർത്ഥാടകരുടെ എണ്ണം കൂടുന്നതുകൊണ്ടുള്ള പ്രശ്‌നമുണ്ട്. മറ്റ് പല മാർഗങ്ങളിലൂടെ ഭക്തർ സന്നിധാനത്തേക്ക് എത്തുന്നു. ഭക്തർ സ്വയം നിയന്ത്രിക്കാൻ തയാറാകണം. ഭൗതിക സാഹചര്യങ്ങളിൽ ഒരു കുറവും ഇല്ല. ഒരു ലക്ഷത്തിലധികം ഭക്തരെത്തുമ്പോൾ ചില പ്രയാസങ്ങളുണ്ടാകും. അവ തരണംചെയ്യാൻ വേണ്ട ഇടപെടൽ നടത്തിയിട്ടുണ്ട്. ഒരു ദിവസത്തിന്റെ പ്രശ്നമാണ്. അതിന്റെ പേരിൽ വലിയ രീതിയിലുള്ള രാഷ്ട്രീയ മുതലെടുപ്പുകൾ നടത്താൻ കഴിയുമോയെന്നുള്ള പരീക്ഷണമാണ് നടക്കുന്നത്. അനിയന്ത്രിതമായി തിരക്ക് വരുമ്പോൾ സ്വഭാവികമായി ഉണ്ടാവുന്ന പ്രശ്നമാണ്. സ്പോട്ട് ബുക്കിങ്ങിന്റെ എണ്ണം കുറച്ചു. വിർച്വൽ ക്യൂവിലെ തൊണ്ണൂറായിരം എൺപതിനായിരമായി കുറച്ചു. ഭക്തർക്ക് വേണ്ട വാഹനങ്ങളുൾപ്പടെയുള്ള സൗകര്യങ്ങൾ എത്തിച്ചു. കുടിവെള്ള പ്രശ്നം പരിഹരിക്കാൻ സംവിധാനങ്ങളൊരുക്കി. ബീറ്റ് ഫോറസ്റ്റ് ട്രെയിനികളുൾപ്പടെ കൂടുതൽ ആളുകളെ ഡ്യൂട്ടിക്ക് നിയോഗിച്ചു. ഇരുമുടിക്കെട്ടില്ലാതെ ഭക്തർ എത്തുന്നുണ്ട്. അവർ സ്വയം നിയന്ത്രിച്ച് ഇരുമുടിക്കെട്ടുമായി എത്തുന്ന ഭക്തർക്കുവേണ്ടി മാറിക്കൊടുക്കണം.”- മന്ത്രി പറഞ്ഞു .

നിലവിൽ പമ്പയിൽ നിന്നും പത്ത് മിനിറ്റിൽ രണ്ട് ബസ് എന്ന നിലയിലാണ് കെഎസ്ആർടിസി ബസുകൾ കടത്തി വിടുന്നത്. പ്ലാപള്ളി ഇലവുങ്കൽ പാതയിൽ ഉൾപ്പെടെ വനമേഖലയിൽ കുടുങ്ങിപ്പോകുന്ന തീർത്ഥാടകർക്ക് വെള്ളമോ ഭക്ഷണമോ ലഭിക്കുന്നില്ല. കുഞ്ഞുങ്ങളും പ്രായമായ സ്ത്രീകളും അടക്കമുള്ള ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങളോ ഭക്ഷണമോ വെള്ളമോ ലഭിക്കാതെ വലയുകയാണ്. വിവിധയിടങ്ങളിൽ ഭക്തരുടെ പ്രതിഷേധം നടക്കുകയാണ്. അതെ സമയം ശബരിമലയിൽ സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടുകൊണ്ട് ഭക്ത ജനങ്ങൾ യാതന അനുഭവിക്കുന്ന സാഹചര്യമുണ്ടെന്നും വിഷയം ചർച്ചചെയ്യണമെന്നും ആവശ്യപ്പെട്ട് ടി. എൻ പ്രതാപൻ എംപി ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.

Anandhu Ajitha

Recent Posts

കുറ്റബോധം ലവലേശമില്ല ! ചിരിച്ചും കൈവീശി കാണിച്ചും ഗര്‍ഭിണിയായ പങ്കാളിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച ഷാഹിദ് റഹ്‌മാൻ ; പ്രണയക്കെണിയിൽ വീണ യുവതി ആശുപത്രിയിൽ തുടരുന്നു

കോഴിക്കോട്: ഗര്‍ഭിണിയായ പങ്കാളിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ക്രൂരമായി പൊള്ളിച്ച സംഭവത്തില്‍ പ്രതി ഷാഹിദ് റഹ്‌മാൻ റിമാൻഡിൽ. താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം…

2 hours ago

മ്യാൻമറിലും ബംഗ്ലാദേശിലും സൈനിക താവളങ്ങൾ !!ഇന്ത്യക്കെതിരെ മുത്തുമാല തന്ത്രവുമായി ചൈന ; നടുക്കുന്ന റിപ്പോർട്ട് പുറത്തുവിട്ട് പെന്റഗൺ

ദക്ഷിണേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ പ്രവചിക്കുന്നതാണ് 2025 ഡിസംബറിൽ പുറത്തുവന്ന യുഎസ് പ്രതിരോധ വകുപ്പിന്റെ (പെന്റഗൺ ) വാർഷിക…

3 hours ago

ഒഡീഷയിലെ വന മേഖലയിൽ ഏറ്റുമുട്ടൽ ! തലയ്ക്ക് 1.1 കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന കമാൻഡർ അടക്കം 4 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന

ഭുവനേശ്വർ: മുതിർന്ന കമാൻഡർ ഉൾപ്പെടെ നാല് കമ്മ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാസേന. തലയ്ക്ക് 1.1 കോടി രൂപ ഇനാം…

4 hours ago

തിരുവനന്തപുരം കോർപ്പറേഷനിൽ പിന്തുണ പ്രഖ്യാപിച്ച് സ്വതന്ത്രൻ ! കേവല ഭൂരിപക്ഷം ഉറപ്പിച്ച് ബിജെപി ; വികസിത അനന്തപുരിയോട് കൈകോർത്ത് പാറ്റൂർ രാധാകൃഷ്ണൻ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്ര വിജയം നേടിയ ബിജെപി കേവല ഭൂരിപക്ഷവും ഉറപ്പിച്ചു. ചർച്ചകൾക്കൊടുവിൽ കണ്ണമ്മൂല വാർഡിൽ…

4 hours ago

മണലാരണ്യം മഞ്ഞുപുതച്ചു; സൗദിയിലെ അപൂർവ്വ പ്രതിഭാസം ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ മുന്നറിയിപ്പോ? ഇന്ത്യയിലും ആശങ്ക

റിയാദ് : ലോകത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ സൗദി അറേബ്യയിൽ അപ്രതീക്ഷിത മഞ്ഞുവീഴ്ച . രാജ്യത്തിന്റെ വടക്കൻ മേഖലകളായ തബൂക്ക്,…

5 hours ago

ബംഗ്ലാദേശിൽ വീണ്ടും ഹൈന്ദവ വേട്ട !! ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിക്കൊന്നു!

ധാക്ക : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ തുടരുന്നു. രാജ്ബാരി ജില്ലയിൽ ബുധനാഴ്ച രാത്രിയുണ്ടായ ഇസ്‌ലാമിസ്റ്റുകളുടെ ആക്രമണത്തിൽ 29 വയസ്സുള്ള ഹിന്ദു…

5 hours ago