Kerala

ഒരിക്കൽ പുകഴ്ത്തി, ഇന്ന് തള്ളിപ്പറയുന്നു; ലോകായുക്തയിൽ വെട്ടിലായി പിണറായി വിജയൻ

കുരക്കാൻ മാത്രമല്ല വേണമെങ്കിൽ കടിക്കാൻ പോലും കഴിയുന്ന ഒരു സംവിധാനമാണ് ലോകായുക്ത. 2019 ൽ ചിന്താ വാരികയിൽ പിണറായി വിജയൻ എഴുതിയ ലേഖനത്തിലാണ് ഈ വരികളുള്ളത്. 99 ൽ എൽ ഡി എഫ് സർക്കാർ കൊണ്ടിവന്ന ഈ അഴിമതി വിരുദ്ധ സംവിധാനം ആ വർഷമാണത്രേ ഏറ്റവുമധികം കേസ്സുകൾ രജിസ്റ്റർ ചെയ്തത്. മുന്നിൽ വന്ന കേസ്സുകളിൽ ഏറെയും തീർപ്പാക്കിയ ഒരു മികച്ച അഴിമതി വിരുദ്ധ ആയുധമായ ലോകായുക്തയെ വാനോളം പുകഴ്ത്തി അന്ന് പിണറായി വിജയൻ. പക്ഷെ ആ സംവിധാനത്തെ ഉപമിച്ചത് നായയോടാണ് എന്ന് കാണണം. കുരക്കാൻ മാത്രമല്ല കടിക്കാനും മടിയില്ലാത്ത നായ. പണ്ടൊരാളുടെ എലിയെ പിടിക്കുന്ന പൂച്ചയെ പറ്റിയുള്ള പരാമർശം മനസ്സിൽ വച്ചുകൊണ്ടാകണം ഈ നായ പരാമർശം.

എന്തായാലും കള്ളൻ പോലീസിനെ പുകഴ്ത്തുന്നത് പോലെയായിപ്പോയി ഇത്. അഴിമതിയുടെ കാര്യത്തിൽ സാമാന്യം നല്ലരീതിയിൽ പേരുകേട്ട ഒരു നേതാവ് തന്നെയാണല്ലോ പിണറായി വിജയൻ. പക്ഷെ അദ്ദേഹത്തിന്റെ അഴിമതികൾക്ക് ചില പ്രത്യേകതകളൊക്കെയുണ്ട്. അത്ര പെട്ടെന്നൊന്നും അദ്ദേഹത്തെ പൂട്ടാനാവില്ല. വിദേശ ഇടപാടുകളോട് വല്ലാത്ത പ്രിയമാണ്. നാട്ടിലെ നക്കാപ്പിച്ച അഴിമതിക്കൊന്നും അദ്ദേഹത്തെ കിട്ടില്ല. Snc ലാവ്‌ലിൻ കേസ്സിൽ അഴിമതി ഇല്ലായെന്ന് ആർക്കെങ്കിലും പറയാനാകുമോ പക്ഷെ നാളിതുവരെ അദ്ദേഹത്തിനെ എന്തെങ്കിലും ചെയ്യാൻ പറ്റിയോ. ഇതാണ് അദ്ദേഹത്തിന്റെ ഒരു മോഡ് ഓഫ് ഓപ്പറാണ്ടി. ഒന്ന് വിചാരണക്ക് നിർത്താൻ പോലും കഴിഞ്ഞില്ല. ലൈഫ് പദ്ധതി അഴിമതി മറ്റൊരു ഉദാഹരണമാണ്. അവിടെയും വിദേശ ഫണ്ടിന്റെ സാന്നിധ്യമുണ്ട്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ പോയി മണിയടിച്ച് അവിടെന്ന് മസാലാ ബോണ്ട്‌ വഴി വാങ്ങിയ കോടികളിലും അഴിമതിയുടെ ഒരു മണവും പിണറായി വിജയൻ ടച്ച്ചുമുണ്ട്. പക്ഷെ ആരും അതെപ്പറ്റി അധികം സംസാരിച്ചു കാണുന്നില്ല. എവിടെനിന്നൊക്കെയോ ചില മുറുമുറുപ്പുകളുണ്ട്. മന്ത്രി തോമസ് ഐസക്ക് രണ്ടാം മന്ത്രിസഭയിൽ ഉൾപ്പെടാത്തത് ഇതുമായി ബന്ധപ്പെട്ട എന്തൊക്കെയോ പ്രശ്നങ്ങളാണ് എന്ന് ഒരടക്കം പറച്ചിലുണ്ട്. ഡോളർ കടത്തും സ്വർണ്ണക്കടത്തും ഏറ്റവും ഒടുവിലത്തെ ഐറ്റവും എങ്ങുമെത്താതെ നിൽക്കുകയാണ്. പിണറായി വിജയന്റെ പല വിദേശ യാത്രകളും സ്വപനയുമായുള്ളതടക്കം പല വിദേശ യാത്രകളും നയതന്ത്ര പ്രതിനിധികളുമായുള്ള വഴിവിട്ട ഇടപാടുകളുമെല്ലാം ഇന്നും സംശയത്തിന്റെ നിഴലിൽ തന്നെയാണ്. കേന്ദ്ര ഏജൻസികൾ പലതും കേരളത്തിൽ മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ഇടപാടുകളും ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുന്നു.

പക്ഷെ അതിനെയെല്ലാം പ്രതിരോധിക്കാൻ ഇതുവരെ മുഖ്യമന്ത്രിക്ക് സാധിച്ചിട്ടുമുണ്ട്. എന്നാണ് ഈ പ്രതിരോധമൊക്ക ഇടിഞ്ഞു പൊളിഞ്ഞു വീഴാൻ പോകുന്നത് എന്ന് പറയാനൊക്കില്ലെങ്കിലും നേരത്തേ പൊക്കിപ്പറഞ്ഞ ആ കടിക്കാനറിയാവുന്ന പട്ടി ചില ചെറിയ കളികൾക്കിടയിൽ തന്നെ വല്ലാതെ അലോസരപ്പെടുത്തുന്നതായി മുഖ്യന് ഇപ്പോൾ തോന്നുന്നുണ്ടാകും. ആ നായയുടെ കടിക്ക് സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള കഴിവുണ്ടെന്ന് പാർട്ടി സെക്രട്ടറി പോലും തിരിച്ചറിഞ്ഞിരിക്കുന്നു. ലോകായുക്ത വഴി കേന്ദ്ര ഇടപെടലിന് സാധ്യത ഉണ്ടത്രേ! പണ്ട് വിമോചന സമരത്തിന് പിന്നിൽ അമേരിക്കയാണെന്ന് പറഞ്ഞ ടീമാണ്. ഈ കേരളത്തിൽ വന്ന് വിമോചന സമരം നടത്താൻ അമേരിക്കക്കോ പിണറായി സർക്കാരിൽ ഇടപെടാൻ ഇപ്പൊ മോദിക്കോ സമയമില്ലെന്ന് ആർക്കാണറിയാത്തത്. ജനം ആടിനെ വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇട്ടുതന്ന കാശ് ചെലവാക്കുമ്പോൾ ഒരു ജാഗ്രത വേണമെന്ന് അന്നേ പലരും പറഞ്ഞതാണ്. അതെടുത്ത് സ്വന്തക്കാർക്ക് തോന്നും പോലെ കൊടുക്കുമ്പോൾ മേൽപ്പറഞ്ഞ നായ കടിക്കാൻ സാധ്യതയുണ്ട് എന്ന് അപ്പോൾ ഓർത്തില്ല.

Anandhu Ajitha

Recent Posts

ഇന്ത്യയ്ക്കു നേരെ വിരൽ ചൂണ്ടി നിങ്ങളുടെ ന്യൂനപക്ഷ പീഡനത്തിന്റെ കറുത്ത ചരിത്രം മറച്ചുവെക്കാനാവില്ല!! ന്യൂനപക്ഷ വേട്ട ആരോപണത്തിൽ പാകിസ്ഥാന് ചുട്ടമറുപടിയുമായി ഭാരതം

ദില്ലി : ഭാരതത്തിലെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു എന്ന പാകിസ്ഥാന്റെ ആരോപണങ്ങൾ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാന്റേത് വെറും വിരൽ…

5 hours ago

നാരീശക്തിക്ക് പുത്തൻ കരുത്ത്! ഉത്തർപ്രദേശിൽ ഒരു കോടി ‘ലഖ്‌പതി ദീദി’മാരെ സൃഷ്ടിക്കാൻ യോഗി സർക്കാർ

ലഖ്‌നൗ: ഉത്തർപ്രദേശിലെ സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിപ്ലവകരമായ പദ്ധതിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ മൂന്ന് കോടി…

5 hours ago

ശബരിമല സ്വർണക്കൊള്ള ! എൻ. വിജയകുമാർ 14 ദിവസം റിമാൻഡിൽ; ഉണ്ണികൃഷ്‌ണൻ പോറ്റിക്കുവേണ്ടി ബോർഡ് പ്രസിഡൻ്റായിരുന്ന പത്മകുമാറിനൊപ്പം ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ

ശബരിമല സ്വർണക്കൊള്ളക്കേസില്‍ ഇന്ന് അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാർ റിമാൻഡിൽ. അടുത്ത മാസം 12വരെയാണ്…

7 hours ago

ഫുട്‍ബോൾ പ്രേമികൾക്ക് സന്തോഷവാർത്ത ! ഐഎസ്എൽ ഫെബ്രുവരിയിൽ; പ്രതിസന്ധികൾക്കിടയിൽ നിർണ്ണായക തീരുമാനവുമായി എഐഎഫ്എഫ്

ദില്ലി : ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ഫെബ്രുവരിയിൽ ആരംഭിക്കാൻ അഖിലേന്ത്യാ…

8 hours ago

മരണകാരണം കഴുത്തിനേറ്റ പരിക്കെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്!! കഴക്കൂട്ടത്തെ നാലുവയസ്സുകാരന്റെ മരണം കൊലപാതകം! മാതാവിന്റെ ആൺ സുഹൃത്ത് തൻബീർ ആലമിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും

തിരുവനന്തപുരം കഴക്കൂട്ടത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ നാലുവയസ്സായ കുട്ടിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.സംഭവത്തിൽ കസ്റ്റഡിയിലുള്ള…

10 hours ago

കൊറിയൻ ഉപദ്വീപിനെ ഞെട്ടിച്ച് ഉത്തരകൊറിയ !തന്ത്രപ്രധാന ക്രൂയിസ് മിസൈലുകൾ പരീക്ഷിച്ചു ; സ്ഥിരീകരിച്ച് ദക്ഷിണ കൊറിയ

പ്യോങ്യാങ്: വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. തങ്ങളുടെ ദീർഘദൂര തന്ത്രപ്രധാന ക്രൂയിസ് മിസൈലുകളാണ് ഇന്നലെ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത്…

11 hours ago