Pinarayi government backed away from Medisep scheme; The finance minister said that it cannot be done by taking over and needs the help of private insurance companies
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷനേഴ്സിനുമായി കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ മെഡിസെപ് പദ്ധതിയിൽ നിന്നും പിന്നോട്ട് മാറി പിണറായി സർക്കാർ. മെഡിസെപ് സർക്കാരിന് ഏറ്റെടുത്ത് നടത്താനാവില്ലെന്നും സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ സഹായം ആവശ്യമാണെന്നുമാണ് സംസ്ഥാന ധനമന്ത്രി കെ.എൻ.ബാലഗോപാൽ വ്യക്തമാക്കിയത്.
മെഡിസെപ് തുടരണമെന്ന് ഭരണകക്ഷി സംഘടനകളും, പരിമിതികൾ പരിഹരിച്ചു കൊണ്ട് മുന്നോട്ട് പോകണമെന്ന് പ്രതിപക്ഷ കക്ഷികളും നിർദ്ദേശം നൽകിയിരുന്നു. ഇതും വകവെക്കാതെയാണ് പദ്ധതിയിൽ നിന്നും പിന്മാറുകയാണെന്ന് സർക്കാർ വെളിപ്പെടുത്തിയത്. മെഡിസെപ് തുടരുന്നത് ആലോചിക്കാൻ ചേർന്ന സർവ്വീസ് സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് മന്ത്രി നയം വ്യക്തമാക്കിയത്.
അതിനുള്ള സംവിധാനമോ, അടിസ്ഥാന സൗകര്യങ്ങളോ വകുപ്പിനില്ല. മെഡിസെപ് അടിച്ചേൽപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. മെഡിസെപ്പിന്റെ പരാജയ കാരണം സർക്കാരിന്റെ പിടിപ്പ് കേടാണെന്നും, ജീവനക്കാർ നൽകുന്ന വിഹിതം സർക്കാർ നൽകിയാൽ മെഡിസെപ് കാര്യക്ഷമമാകുമെന്നും, പദ്ധതി നടത്തിപ്പിൽ വൻ പോരായ്മകളുണ്ടെന്നും ഭൂരിപക്ഷം സംഘടനകളും ചൂണ്ടിക്കാട്ടി.
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…
ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…