Featured

മോദിയെ തൊടാൻ പിണറായി വളർന്നിട്ടില്ല :ഇവിടത്തെ പ്രതിപക്ഷമാല്ല ഡൽഹിയിൽ ഇരിക്കുന്നതെന്ന ഓർമ്മ വേണം

ലോകസഭ തിരഞ്ഞെടുപ്പു അടുത്തിരിക്കെ ഇടതുപക്ഷത്തിന് വലിയ രാഷ്ട്രീയ മൈലേജ് ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് സിപിഎം, നവ കേരള സദസ്സ് കഴിഞ്ഞാൽ ആ വണ്ടി നേരെ ഡൽഹിക്ക് വിടാനാണ് ഉദ്ദേശം .

കളിച്ച് കളിച്ച് പിണറായിയുടെ കളി മോദിക്ക് നേരെ എത്തി , നവകേരളസദസ്സ് കഴിഞ്ഞാൽ കേന്ദ്ര സർക്കാറിനെതിരെ വേറിട്ട പ്രക്ഷോഭത്തിന് പിണറായി സർക്കാരും മന്ത്രിമാരും ഡൽഹിലേക്ക് കടക്കാൻ തീരുമാനിച്ചിരിക്കുന്നത് .

മോദിയുടെ തട്ടകമായ ഡൽഹിയിലാണ് പുതിയ പോർമുഖം തുറക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലയും നിരങ്ങിയതിന് ശേഷം ഇനി കുറച്ച് കാലം ഡൽഹി പോയി അവധി ആഘോഷിക്കാം എന്ന മട്ടിലാണ് മുഖ്യമന്ത്രിയും പരിവാരങ്ങളും ഡൽഹിയിലേക്ക് പോകാൻ ഒരുകുന്നത് ,

കേരളത്തിനെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്ന കേന്ദ്രസർക്കാരിനെതിരെ, ശക്തമായ സമരത്തിനാണ് നാട് സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി തന്നെ മുന്നറിയിപ്പു നൽകിയിരിക്കുന്നത്.

കേരളത്തിന്റെ സമാധാനം കളഞ്ഞിട് ഇനി ഡൽഹിയിലുള്ളവരുടെ സമാധാനം കൂടെ കളയാനാണ് ഇ പോക്ക് , മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമല്ല പിന്നാലെ ഇടതുപക്ഷ എം.എൽ.എമാരെയും ഡൽഹിയിൽ എത്തിച്ച് സമരം ചെയ്യാനാണ് നീക്കം.

കേന്ദ്രം കൊടുത്ത പണമെല്ലാം ദൂരത്തടിച്ച് മുടിപ്പിച്ചിട് വീണ്ടും കേന്ദ്രത്തിനെതിരെ ഓരോ മുട്ടാപോക്ക് ന്യായമുയർത്തിയാണ് ഇ പോക്ക് , സർക്കാർ ചിലവിൽ ഡൽഹിയിൽ പോയി വിലസാൻ ഓരോ കാരണങ്ങൾ ഉണ്ടാക്കുന്നു എന്ന് മാത്രം ഇതൊക്കെ ഇവടത്തെ ഓരോ കുട്ടികൾക്ക് വരെ അറിയാം എന്നുള്ളതാണ് സത്യം ,

ഇ പരിപാടിയിൽ ലീഗിനെ കൂടെ കൂട്ടുപിടിക്കാനാണ് സിപിഎമ്മിന്റെ ശ്രമം
അതേസമയം, മോദി സർക്കാറിനെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്തില്ലങ്കിൽ ലീഗിനെതിരെയും ശക്തമായി ആഞ്ഞടിക്കാൻ തന്നെയാണ് ഇടതുപക്ഷത്തിന്റെ തീരുമാനം,

ഡൽഹിയിൽ പോയി അവിടെന്ന് കിടത്തണ്ടതൊക്കെ കിട്ടി തിരിച്ച വരുന്ന സംസ്ഥാന സർക്കാരിനെ ആയിരിക്കും നമ്മൾ ഇനി കാണാൻ പോകുന്നത് , ഇവിടത്തെ പ്രതിപക്ഷ മല്ല അങ് കേന്ദ്രത്തിൽ ഇരിക്കുന്നത് എന്നുള്ള ബോധ്യം പിണറായി സർക്കാർ മനസ്സിൽ വച്ചിട് കെട്ടും കെട്ടി ഡൽഹിക്ക് പോകുന്നതായിരിക്കും എന്ത് കൊണ്ടും നല്ലത് എന്ന് മാത്രമേ പറയാൻ ഉള്ളു ,

നവകേരള സദസിന്റെ പേരിൽ നടത്തുന്ന പേ കൂത്ത് നമ്മൾ ദിവസേന കാണുന്നതാണ് ,അതിന്റെ അടുത്ത ഭാഗം ഡൽഹിയിൽ നടക്കുന്നു എന്ന് മാത്രം, വെറും ഷോ കാണിക്കാനുള്ള മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിക്കഴിഞ്ഞു എന്ന് വേണം പറയാൻ, സർക്കാർ ഖജനാവിൽ കൈയിട്ട് വാരി ഇങ്ങനെ ഷോ നടത്തിയ മുഖ്യമന്ത്രി വേറെ ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെ പറയേണ്ടി വരും. തിരിച്ചു വരുമ്പോൾ കപ്പിത്താന്റെയുംപരിവാരങ്ങളുടെയും അവസ്ഥ ഏതാകും എന്ന് കണ്ടുതന്നെ അറിയണം

admin

Recent Posts

കേരളത്തിൽ ആഞ്ഞ് വീശിയത് പിണറായി വിരുദ്ധ തരംഗം! മുഖ്യമന്ത്രി സ്ഥാനത്ത് തുടർന്നാൽ സിപിഎമ്മിന്റെ അന്ത്യം ഉറപ്പ് ; എൻ കെ പ്രേമചന്ദ്രൻ

തിരുവനന്തപുരം: കേരളത്തിൽ ആഞ്ഞ് വീശിയത് പിണറായി വിരുദ്ധ തരംഗമെന്ന് ആർ എസ് പി നേതാവ് എൻകെ പ്രേമചന്ദ്രൻ എം പി…

25 mins ago

പരസ്യ പ്രസ്താവന!നാസര്‍ ഫൈസി കൂടത്തായിയെ താക്കീത് ചെയ്ത് സമസ്ത; ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി

മലപ്പുറം:സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറയുടെ നിര്‍ദേശം ലംഘിച്ച് സ്വകാര്യചാനലുകള്‍ക്ക് മുമ്പാകെ പരസ്യപ്രസ്താവന നടത്തിയ നാസര്‍ ഫൈസി കൂടത്തായിയെ…

45 mins ago

പിണറായി രാജിവയ്ക്കണമെന്നത് പ്രാദേശിക അഭിപ്രായം !

തെരഞ്ഞെടുപ്പു ഫലത്തെ വിശകലനം ചെയ്യുകയാണ് മുഖ്യ കക്ഷികളെല്ലാം. ഇടതുപക്ഷത്തെ പ്രധാന കക്ഷികളിലൊന്നായ സിപിഐയുടെ ജില്ലാ ഘടകങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനു…

2 hours ago

സർപ്രൈസ് എൻട്രിയായി വരുമോ സ്മൃതി ഇറാനി ?

സർപ്രൈസ് എൻട്രി ! ബിജെപി ദേശീയ അദ്ധ്യക്ഷ പദവിയിലേക്ക് സ്‌മൃതി ഇറാനി ?

2 hours ago

ഒഡിഷയെ നയിക്കാൻ മോഹൻ ചരൺ മാജി ; സംസ്ഥാനത്തെ ആദ്യ ബിജെപി മുഖ്യമന്ത്രി !

ഭുവനേശ്വർ : മോഹൻ ചരൺ മാജിയെ ഒഡിഷ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത് ബിജെപി. ഒഡിഷയിൽ ചേർന്ന ബിജെപി നിയമസഭാകക്ഷി യോ​ഗത്തിലാണ് തീരുമാനം.…

2 hours ago