veena-vijayan
തിരുവനന്തപുരം: സ്വർണ്ണക്കടത്തുകേസിൽ മുഖ്യമന്ത്രി പിണറായി വിജയനേയും കുടുംബത്തേയും ബന്ധിപ്പിക്കുന്ന കൂടുതല്‍ ആരോപണങ്ങളുടെ വിവരങ്ങള്‍ പുറത്ത് വിട്ടു. രഹസ്യമൊഴിക്കു മുന്‍പ് തന്നെ സുപ്രീം കോടതിയില്‍ സ്വപ്‌ന സുരേഷ് നല്‍കിയ സത്യവാങ്മൂലത്തിലാണ് പിണറായും മകളും നടത്തിയ അനധികൃത ഇടപെടലുകളുടെ വിവരങ്ങള്‍ ഉണ്ടായിരുന്നത്.
പിണറായിയുടെ മകള്‍ വീണ തന്റെ ഐടി കമ്പനിയും ബിസിനസും ഷാര്‍ജയിലേക്ക് വ്യാപിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നു. ഇതിനായി പിണറായി വിജയന്‍ ഷാര്‍ജ ഭരണാധികാരിയുടെ സഹായം തേടിയിരുന്നു. ഷാര്‍ജ ഐടി മന്ത്രിയുമായും ചര്‍ച്ചകള്‍ നടന്നു. ക്ലിഫ്ഹൗസിലെ അടച്ചിട്ട മുറിയിലായിരുന്നു അതിനു വേണ്ടിയുള്ള ചർച്ച. ശിവശങ്കറും നളിനി നെറ്റോയും ചര്‍ച്ചയില്‍ പങ്കെടുത്തു. തന്നെ പുറത്തു നിര്‍ത്തിയായിരുന്നു ചര്‍ച്ച. മകളും ഭാര്യയും പിണറായിക്ക് ഒപ്പമുണ്ടായിരുന്നു. എന്നാല്‍, രാജകുടുംബത്തിന് താത്പര്യമില്ലാത്തതിനാല്‍ ഷാര്‍ജിയിലേക്ക് വീണയുടെ ഐടി കമ്പനി വ്യാപിപ്പിക്കാന്‍ സാധിച്ചില്ല. ഇക്കാര്യങ്ങള്‍ കസ്റ്റംസിനെ അറിയിച്ചെങ്കിലും കാര്യമായ അന്വേഷണം നടന്നില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ബിരിയാണി ചെമ്പില്‍ സ്വര്‍ണം കടത്തിയെന്ന ആരോപണവും ഇതില്‍ പറയുന്നുണ്ട്. വലിയ പാത്രങ്ങളിലായിരുന്നു ലോഹ കഷണങ്ങള്‍ ക്ലിഫ്ഹൗസില്‍ എത്തിച്ചത്. കാറില്‍ കൊണ്ടുപോകാന്‍ സാധിക്കാത്തതിനാല്‍ കോണ്‍സുലേറ്റിന്റെ വലിയ വാഹനത്തിലാണ് പ്രത്യേക പേപ്പറില്‍ സീല്‍ ചെയ്ത് ബിരിയാണി ചെമ്പുകള്‍ എത്തിച്ചതെന്നും സ്വപ്‌ന വ്യക്തമാക്കുന്നുണ്ട്.
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…
ഐക്യരാഷ്ട്രസഭയുടെ വേദികളില്‍ ഭീകരവാദ വിഷയത്തില്‍ പാകിസ്താന് ശക്തമായ തിരിച്ചടിയാണ് ഭാരതം നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി നുണകള്‍ ആവര്‍ത്തിച്ചതുകൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാനാകില്ലെന്ന് ഭാരതത്തിന്റെ…
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…