Tuesday, May 7, 2024
spot_img

മകളുടെ ഐ ടി കമ്പനി ഷാർജയിലേക്ക് വ്യാപിപ്പിക്കാൻ അനധികൃത ഇടപെടല്‍ നടത്തി പിണറായി; ഷാര്‍ജ ഐടി മന്ത്രിയുമായി ചർച്ച നടത്തിയത് ക്ലിഫ്ഹൗസിലെ അടച്ചിട്ട മുറിയിൽ; എല്ലാവിവരങ്ങളും പങ്കുവെച്ചിട്ട് അനേഷിക്കാതെ കസ്റ്റംസ്: സ്വപ്‌നയുടെ സത്യവാങ്മൂലത്തിലെ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: സ്വർണ്ണക്കടത്തുകേസിൽ മുഖ്യമന്ത്രി പിണറായി വിജയനേയും കുടുംബത്തേയും ബന്ധിപ്പിക്കുന്ന കൂടുതല്‍ ആരോപണങ്ങളുടെ വിവരങ്ങള്‍ പുറത്ത് വിട്ടു. രഹസ്യമൊഴിക്കു മുന്‍പ് തന്നെ സുപ്രീം കോടതിയില്‍ സ്വപ്‌ന സുരേഷ് നല്‍കിയ സത്യവാങ്മൂലത്തിലാണ് പിണറായും മകളും നടത്തിയ അനധികൃത ഇടപെടലുകളുടെ വിവരങ്ങള്‍ ഉണ്ടായിരുന്നത്.

പിണറായിയുടെ മകള്‍ വീണ തന്റെ ഐടി കമ്പനിയും ബിസിനസും ഷാര്‍ജയിലേക്ക് വ്യാപിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നു. ഇതിനായി പിണറായി വിജയന്‍ ഷാര്‍ജ ഭരണാധികാരിയുടെ സഹായം തേടിയിരുന്നു. ഷാര്‍ജ ഐടി മന്ത്രിയുമായും ചര്‍ച്ചകള്‍ നടന്നു. ക്ലിഫ്ഹൗസിലെ അടച്ചിട്ട മുറിയിലായിരുന്നു അതിനു വേണ്ടിയുള്ള ചർച്ച. ശിവശങ്കറും നളിനി നെറ്റോയും ചര്‍ച്ചയില്‍ പങ്കെടുത്തു. തന്നെ പുറത്തു നിര്‍ത്തിയായിരുന്നു ചര്‍ച്ച. മകളും ഭാര്യയും പിണറായിക്ക് ഒപ്പമുണ്ടായിരുന്നു. എന്നാല്‍, രാജകുടുംബത്തിന് താത്പര്യമില്ലാത്തതിനാല്‍ ഷാര്‍ജിയിലേക്ക് വീണയുടെ ഐടി കമ്പനി വ്യാപിപ്പിക്കാന്‍ സാധിച്ചില്ല. ഇക്കാര്യങ്ങള്‍ കസ്റ്റംസിനെ അറിയിച്ചെങ്കിലും കാര്യമായ അന്വേഷണം നടന്നില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ബിരിയാണി ചെമ്പില്‍ സ്വര്‍ണം കടത്തിയെന്ന ആരോപണവും ഇതില്‍ പറയുന്നുണ്ട്. വലിയ പാത്രങ്ങളിലായിരുന്നു ലോഹ കഷണങ്ങള്‍ ക്ലിഫ്ഹൗസില്‍ എത്തിച്ചത്. കാറില്‍ കൊണ്ടുപോകാന്‍ സാധിക്കാത്തതിനാല്‍ കോണ്‍സുലേറ്റിന്റെ വലിയ വാഹനത്തിലാണ് പ്രത്യേക പേപ്പറില്‍ സീല്‍ ചെയ്ത് ബിരിയാണി ചെമ്പുകള്‍ എത്തിച്ചതെന്നും സ്വപ്‌ന വ്യക്തമാക്കുന്നുണ്ട്.

Related Articles

Latest Articles