Sunday, May 19, 2024
spot_img

സ്വർണത്തിന് കേരളത്തിൽ നിറം ചുവപ്പെന്നു ജെപി നദ്ദ; പ്രതികൾ രക്ഷപെടില്ലെന്നും ബിജെപി ദേശീയ അധ്യക്ഷൻ

കാസര്‍കോട്: സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതികളാരും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. എല്ലാ പഴുതുകളും അടച്ചുള്ള അന്വേഷണമാണ് എന്‍ഐഎ നടത്തുന്നത്. ലോകം മുഴുവന്‍ മഞ്ഞനിറത്തിലുള്ള സ്വര്‍ണ്ണത്തിന് കേരളത്തിലെത്തുമ്പോള്‍ നിറം ചുവപ്പാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും നദ്ദ പരിഹസിച്ചു. ബിജെപി കാസര്‍കോട് ജില്ലാ കമ്മറ്റി ഓഫീസ് വെര്‍ച്ച്യല്‍ റാലിയിലൂടെ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്തായത്തില്‍ കള്ളനെ ഒളിപ്പിച്ച് അയല്‍ വീടുകളില്‍ കള്ളനെ തിരയാന്‍ ആവശ്യപ്പെടുന്നതിന് സമാനമാണ് സ്വർണ്ണക്കടത്തുകേസിൽ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സമീപനം. സ്വര്‍ണ്ണക്കള്ളക്കടത്തുകാരെ ഒരുഭാഗത്ത് സംരക്ഷിക്കുമ്പോള്‍ തന്നെ മുഴുവന്‍ പ്രതികളെയും അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതിലൂടെ സ്വയം അപഹാസ്യനായിരിക്കുകയാണ് മുഖ്യമന്ത്രി. കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആകെ പാളിയിരിക്കുകയാണെന്നും ജെ.പി. നദ്ദ ആരോപിച്ചു.

ലോകമെമ്പാടും കോവിഡ് പടര്‍ന്നു പിടിച്ചപ്പോള്‍ പ്രവാസികള്‍ക്കായി 1.5 ലക്ഷം കിടക്കകള്‍ തയ്യാറെണെന്ന് കൊട്ടിഘോഷിച്ച പിണറായി സര്‍ക്കാര്‍ വന്ദേ ഭാരത് മിഷന്‍ വഴി കേരളത്തിലേക്ക് പ്രവാസികളെത്തിത്തുടങ്ങിയപ്പോള്‍ കൈമലര്‍ത്തി. കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം പോലും സര്‍ക്കാര്‍ മറച്ചുവെയ്ക്കുന്നു. കോവിഡ് ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും ബിജെപി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles