Featured

എല്ലാ അഴിമതികളും കണ്ടിട്ടും, പിണറായി കണ്ടില്ലെന്ന് നടിക്കുന്നതിന് കാരണം ഇതോ? | PINARAYI VIJAYAN

പിണറായുടെ തുടർ ഭരണം അഴിമതിക്കളരിയായി മാറിക്കൊണ്ടിരിക്കുന്നു. അഴിമതിയെക്കുറിച്ച് രഹസ്യമായി വിവരം നൽകാൻ ആഗ്രഹിക്കുന്നവർക്ക് അവസരംനൽകുന്ന ‘അഴിമതിമുക്ത കേരളം’ പദ്ധതി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച പിണറായി സർക്കാർ തന്നെ, സർക്കാർ മേഖലയിലെ അഴിമതികൾ വെളിച്ചത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥരെ വേട്ടയാടുന്നു. വനംകൊള്ളയുമായി ബന്ധപ്പെട്ട് വിവരാവകാശം നൽകിയ ഉദ്യോഗസ്ഥരെ പോലും മറ്റ് ജില്ലകളിലേയ്ക്ക് സ്ഥലംമാറ്റിയാണ് കേരള സർക്കാർ അഴിമതി വിരുദ്ധത തെളിയിച്ചത്. വോട്ടർ പട്ടിക ക്രമക്കേട് പുറത്തുകൊണ്ടുവരാൻ സഹായിച്ചു എന്നാരോപിച്ച് ഇലക്ഷൻ കമ്മീഷനിലെ കെൽട്രോൺ കരാർ ജീവനക്കാരെ ഇലക്ഷൻ കമ്മീഷൻ തിരിച്ചയച്ചതിന് പിന്നാലെയാണ് സംസ്ഥാന സർക്കാരും അഴിമതികൾക്കെതിരെ നിലപാടെടുത്തവർക്കെതിരെ ശിക്ഷണനടപടികളുമായി രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആഴക്കടൽ മൽസ്യബന്ധന കരാറിന്റെ മറവിലെ അഴിമത് പുറത്തുവന്നതിന് പിന്നിൽ പ്രശാന്ത് ഐഎഎസ് ആണെന്ന് ആരോപിച്ച് അദ്ദേഹത്തിനെതിരെ വിമർശനങ്ങളുമായി സിപിഎമ്മിലെയും സർക്കാരിലെയും ഉന്നതർ രംഗത്ത് വന്നിരുന്നു. തങ്ങളുടെ അഴിമതികൾ വെളിച്ചത്തുകൊണ്ടുവരുന്നവർക്കെതിരെ നിലപാടെടുക്കുന്നവരെ ഒതുക്കിനിശബ്ദരാക്കാനുള്ള ശ്രമത്തിന്റെ ഭാഗാമായാണ് ഈ സ്ഥലംമാറ്റങ്ങളെയും ഉദ്യോഗസ്ഥർ കാണുന്നത്. ഇത്തരത്തിൽ അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണ് പിണറായി സർക്കാർ. സ്വര്ണക്കടത്ത്, വനംകൊള്ള, ഇങ്ങനെ നീണ്ടുപോകുന്ന ഒരു ലിസ്റ്റ് തന്നെയുണ്ട് പിണറായിയുടെ അഴിമതി കൂത്തരങ്ങിന് ഉദാഹരണമായി ചൂണ്ടിക്കാട്ടാൻ.

ഒരു വശത്ത് കെ എം ഷാജിക്കും കെ സുധാകരനുമെതിരെ വിജിലൻസ് അന്വേഷണം നടത്തുമ്പോൾ തന്നെ മറുവശത്ത് സ്വന്തം മുന്നണിയിൽ ഉള്ളവർക്കെതിരെ ചെറുവിരൽ പോലും അനക്കാൻ സിപിഎം തയ്യാറല്ലെന്നതും ശ്രദ്ധേയമാണ്. അടുത്തിടെ ഈ സർക്കാറിനെതിരെ പുറത്തുവന്ന ഗുരുതര ആരോപണവമായിരുന്നു ഐഎൻഎല്ലിന് ഉള്ളിൽ നിന്നു ഉയർന്നത്. പിഎസ് സി അംഗത്വം ലഭിക്കാൻ വേണ്ടി 40 ലക്ഷം കോഴ വാങ്ങിയെന്ന ആരോപണം അതീവ ഗുരുതരമായിരുന്നു.

ഈ വെളിപ്പെടുത്തൽ നടത്തിയതാകട്ടെ ഐഎൻഎല്ലിലെ ഒരാളും. എന്നാൽ, ആരോപണത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന ആവശ്യം ഉന്നയിക്കാൻ സിപിഎം തയ്യാറായില്ല. മാത്രമല്ല, പകരം കോഴ ആരോപണം ഒത്തു തീർപ്പാക്കുകയും ചെയ്തു. ഇതിൽ ഇടപെട്ടതാകട്ടെ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും. അഴിമതി നടന്നെന്ന ആരോപണം പരിശോധിക്കുന്ന ഘട്ടത്തിലേക്ക് പോലും സിപിം കടന്നില്ലെന്നതാണ് ശ്രദ്ധേയം. ഒന്നാം പിണറായി സർക്കാർ തന്നെ യുഡിഎഫിന്റെ ബാർകോഴയുടെ ഉപോൽപ്പനം ആയിരുന്നു. എന്നാൽ, ഇക്കാര്യത്തിലും സിപിഎം അഴിമതി വിരുദ്ധ നയം വെടിയുന്നത് കണ്ടു. അന്ന് സമരം നടത്തിയത് ആർക്കെതിരെയാണോ അദ്ദേഹത്തിന് സ്മാരകം പണിയാൻ അഞ്ച് കോടി വകയിരുത്തുന്ന കാഴ്‌ച്ചയും കേരളം കണ്ടും. ഇങ്ങനെ അഴിമതിയോട് സമരസപ്പെടുന്ന കാര്യത്തിൽ സിപിഎം നേതൃത്വം കൊടുക്കുന്ന സർക്കാർ മത്സരിക്കുന്ന സ്ഥിതിയാണ് കേരളത്തിൽ.

എന്നാൽ ഇതിനെല്ലാം പുറമെ തന്നെ കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച തിരുവനന്തപുരം സ്വര്‍ണക്കടത്ത് നടന്നിട്ട് ഒരു വര്‍ഷം പിന്നിടുന്നു. വിവിധ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം പല വഴിക്കായി തുടരുമ്പോഴും നയതന്ത്ര ബാഗേജ് മറയാക്കിയുള്ള സ്വര്‍ണക്കടത്തിന് പിന്നിലെ യഥാര്‍ത്ഥ കണ്ണികള്‍ ആരെന്നതിന് ഇപ്പോഴും വ്യക്തതയില്ല. ഉന്നതരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ കഴിയാതെ കേന്ദ്ര ഏജന്‍സികള്‍ ഇരുട്ടില്‍ തപ്പുന്നുവെന്നാണ് ഉയരുന്ന ആക്ഷേപം.

അതേസമയം സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ വിശ്വസ്തനായ സി എം രവീന്ദ്രനും കേസുമായി ബന്ധപ്പെട്ട നിരവധി തവണ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഒന്നാം പിണറായി മന്ത്രിസഭയിൽ വിവാദത്തിൽപ്പെട്ട മറ്റെല്ലവരെയും മാറ്റിയപ്പോഴും സിഎം രവീന്ദ്രനെ മാത്രം മുഖ്യൻ ഇതുവരെയും മാറ്റിയിട്ടില്ല. സ്വര്ണക്കടത്തുമായി ബന്ധപെട്ട് പതിമൂന്നേകാല്‍ മണിക്കൂറാണ് രവീന്ദ്രനെ ഇഡി ചോദ്യം ചെയ്തത്. എന്നിട്ടും എന്തുകൊണ്ട് പിണറായി ഇതുവരെയും രവീന്ദ്രനെ മാത്രം മാറ്റിയില്ല എന്ന ചോദ്യം ഉയരുന്നുണ്ട്.

B4 Admin

Recent Posts

ഭീകരാക്രമണത്തില്‍ നടുങ്ങി പാകിസ്ഥാന്‍. ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ ചാവേര്‍ സ്‌ഫോടനം, 11 പേര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…

10 hours ago

പ്രതിസന്ധികള്‍ക്കിടയിലും കരുത്തുകാട്ടി ഭാരതം. മോദിയുടെ ഊര്‍ജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…

11 hours ago

കേരളത്തിലെ സഹകരണ മാതൃകയെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രി അമിത് ഷാ. സഹകരണ മന്ത്രിയ്ക്ക് ദില്ലിയിലേക്ക് ക്ഷണം. അമിത് ഷായുടെ മുന്നില്‍ കരുവന്നൂര്‍ വിഷയം ഉന്നയിച്ച് സുരേഷ് ഗോപി

കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…

12 hours ago

പകല്‍ക്കൊള്ളയുടെ കൊച്ചി മോഡല്‍. കെ.എസ്.ഇ.ബി.യെ ഞെട്ടിച്ച് 3.14 കോടിയുടെ വൈദ്യുതി മോഷണം

കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…

18 hours ago

നേര് പറയുന്ന ഉദ്യോഗസ്ഥര്‍ക്ക് ലൂപ്പ് ലൈന്‍. മുട്ടില്‍ മരംമുറി കേസ് പുറത്തു കൊണ്ടുവന്ന ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍ ധനേഷ് കുമാറിനെ സ്ഥലംമാറ്റിയത് ഭരണകൂടത്തിന്റെ ഇരട്ടത്താപ്പ്.ക്ലീന്‍ ട്രാക്കുള്ള ഉദ്യോഗസ്ഥനെ തളയ്ക്കാന്‍ വന്‍ നീക്കം.

സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…

19 hours ago

ആഡംബര റീലുകളില്‍ വീണത് കോടികള്‍. ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ ഷാജിയുടെ വിദേശ ജോലി തട്ടിപ്പിന്റെ ഞെട്ടിക്കുന്ന കഥ

വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…

20 hours ago