Kerala

മുഖ്യമന്ത്രിയുടെ അമേരിക്കൻ യാത്രയെ വിമർശിച്ച് ഖദീജാ സുലൈമാൻ; ഫേസ്ബുക് പോസ്റ്റ് ഏറ്റെടുത്ത് സൈബർ ലോകം

കേരളത്തിന്റെ വികസനം തടസ്സപ്പെടുത്തുന്നതിൽ മുഖ്യ പങ്കു വഹിച്ച പ്രസ്ഥാനമാണ് സിപിഐഎം. പ്രതിപക്ഷത്തിരിക്കുമ്പോൾ എല്ലാ വികസന പ്രവർത്തനങ്ങൾക്കെതിരെയും സമരം ചെയ്യുകയും ഭരണത്തിൽ വരുമ്പോൾ കേരളം നമ്പർ വൺ എന്ന് പറഞ്ഞു തള്ളുകയും ചെയ്യും. നമ്പർ വൺ ആയേനെ ഇവർ ഭരിക്കാതിരുന്നെങ്കിൽ. ഇത് അടിവരയിടുന്ന, ഖദീജ സുലൈമാന്റെ ഒരു ഫേസ്ബുക് പോസ്റ്റ് ഇതിനോടകം വൈറലായിരിക്കുകയാണ്. മൂന്നാറിൽ ജോൺ ഹോപ്കിൻസ് റിസെർച് ഇൻസ്ടിട്യൂട്ട് തൊണ്ണൂറുകളിൽ സ്ഥാപിക്കാനിരുന്ന കാൻസർ സെന്ററിനെ കുറിച്ചും അതിനെതിരെ സിപിഐഎം നടത്തിയ സമരത്തെക്കുറിച്ചുമാണ് പോസ്റ്റിൽ പ്രതിപാദിച്ചിരിക്കുന്നത്.

പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ

“പിണറായി ചികിൽസക്കായി അമേരിക്കക്ക് പോകുമ്പോൾ പഴം വിഴുങ്ങികളായ കമ്മ്യൂണിസ്റ്റ്‌ അടിമക്കണ്ണുകൾ ഓർക്കാൻ

90 കളുടെ അവസാനം എ കെ ആന്റണി ഭരിക്കുമ്പോൾ അമേരിക്കയിലെ ആദ്യത്തെ റിസെർച് ഇൻസ്ടിട്യൂട്ട് ആയ (1876) ലോകത്തിലെ no.1. മെഡിക്കൽ റിസേർച്ച് ഇന്സ്ടിറ്റൂട്ട് ആയ ജോൺ ഹോപ്കിൻസ് അവരുടെ എഷ്യൻ ക്യാമ്പസ് കേരളത്തിൽ മൂന്നാറിൽ തുടങ്ങാൻ ധാരണ ആകുന്നു. അന്ന് ആദ്യപടി ആയി 700 കോടിയുടെ പ്രൊജക്റ്റ് തയ്യാറാകുന്നു.72 ഹെക്ടർ സ്ഥലം. അനുവദിക്കപ്പെടുന്നു.
പിന്നീട് ആണ് ട്വിസ്റ്റ്…
അച്യുതാനന്ദന്റെ നേതൃത്വത്തിൽ. കമ്മ്യൂണിസ്റ്റുകളുടെ സമരപരമ്പര അരങ്ങേറുന്നു…
മുതലാളിത്ത ചാരപ്രവർത്തനം,
അഗോളമെഡിക്കൽ മാഫിയ,
ഗിനി പന്നി /മരുന്നു പരീക്ഷണം,
അമേരിക്കൻ മരുന്നു കുത്തക…
എന്ന് വേണ്ട അന്ന് കമ്മ്യൂണിസ്റ്റ്‌കാർ ആരോപിക്കപ്പെടാത്തതായി ഒന്നുമില്ല..
നാട്ടിൽ കമ്മ്യൂണിസ്റ്റ് പരാന്ന ഭോജികൾ ആയ സകല ബുദ്ധിജീവികളും, പ്ലാനിങ് ബോർഡ് മെമ്പർ ആയിരുന്ന Dr. b ഇക്ബാലും ഒക്കെ ഉറഞ്ഞു തുള്ളി….
കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പണവും ആളും നൽകി മെഡിക്കൽ മാഫിയയും സമരം കൊഴുപ്പിച്ചു. ഫലമോ ജോൺ ഹോപ്കിൻസ് പദ്ധതി ഉപേക്ഷിച്ചു സ്ഥലം വിട്ടു… നേരെ സിങ്കപ്പൂരിലേക്ക്.
ലോകത്തിൽ തന്നെ ആദ്യമായി ഒരു രാജ്യം വിമാനമയച്ചു സംഭരകരെ കൊണ്ടുപോയ കഥ അന്നാണ് നടന്നത്‌…
അന്ന് സിങ്കപ്പൂർ പ്രത്യേക വിമാനമയച്ചാണ് ജോൺ ഹോപ്കിൻസ് പ്രതിനിധികളെ ഇവിടെ നിന്നും അങ്ങോട്ട്‌ കൊണ്ടുപോയത്…
ഇന്ന് ക്യാൻസർ ചികിൽസയിലെ അവസാന വാക്കാണ് ജോൺ ഹോപ്കിൻസിന്റെ ഏഷ്യൻ ഇന്സ്ടിട്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് സിങ്കപ്പൂർ നെറ്റിൽ സേർച്ച് ചെയ്യുക നിങ്ങൾ ഞെട്ടും…
എന്താണ്‌ ആ സ്ഥാപനം എന്നറിയുമ്പോൾ..

ഏറ്റവും വലിയ തമാശ : സമരം വിജയിച്ച ഉടനെ തന്നെ സുശീല ഗോപാലനെ പാർട്ടി ചികിത്സക്കയച്ചത് അമേരിക്കയിലെ ജോൺ ഹോപ്കിൻസിൽ തന്നെ ആയിരുന്നു എന്നതാണ്…..
ഇന്ന് ജോൺ ഹോപ്കിൻസ് മൂന്നാറിൽ ഉണ്ടായിരുന്നെങ്കിൽ കേരള മുഖ്യമന്ത്രിക്ക് ഒരു രാജാവിനെപ്പോലെ അവിടെ സൗജന്യ ചികിത്സ സ്വീകരിക്കാമായിരുന്നു.
അനുഭവിച്ചോ….
അണികൾക്ക് മറവി വളരെ കൂടുതൽ ആണ്. .അതു നന്നായി അറിയാവുന്നത് പിണറായിക്കും കൂട്ടർക്കു മാണ്.
ഇപ്പോളും അമേരിക്കയെ നേതാവ് പുലഭ്യം പറയുമ്പോൾ അവരുടെ പൂട എഴുന്നേറ്റു നിൽക്കുന്നതും അതുകൊണ്ടാണ്.
നാടിനെ കുട്ടിച്ചോറക്കി സ്വന്തം തടി രക്ഷിക്കാൻ ജനങ്ങളു ടെ പണം കൊണ്ട് അമേരിക്കക്ക് പോകുന്ന നേതാവിനോടും അണികൾ അന്തം കമ്മികളോടും സഹതാപം മാത്രം’.

Kumar Samyogee

Recent Posts

റായ്ബറേലിയോ വയനാടോ ?

രാഹുലേ, ഉടനെ തീരുമാനം അറിയിച്ചോ ; ഇല്ലെങ്കിൽ പണി കിട്ടും !

24 mins ago

ജമ്മു കശ്മീർ ഉൾപ്പെടെ നാല് സംസ്ഥാനങ്ങൾ ഇക്കൊല്ലം പോളിംഗ് ബൂത്തിലേക്ക് !തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളുമായി ബിജെപി; നേതാക്കൾക്ക് ചുമതല നൽകി

ദില്ലി : ജമ്മുകശ്മീര്‍ ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിൽ ഇക്കൊല്ലം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൃത്യമായ തയ്യാറെടുപ്പുകളുമായി ബിജെപി. മഹാരാഷ്ട്ര, ഹരിയാണ,…

26 mins ago

സ്‌പീക്കർ സ്ഥാനം ആർക്ക് ? ചർച്ചകൾ നയിക്കുന്നത് രാജ്‌നാഥ് സിംഗ് ?

പ്രതിപക്ഷത്തെ അടിച്ചിരുത്താൻ ശക്തനായ സ്പീക്കർ വരുമെന്ന് ബിജെപി

51 mins ago

വോട്ടിംഗ് മെഷീന്‍ സുരക്ഷയില്‍ എലോണ്‍ മസ്‌ക്കും രാജീവ് ചന്ദ്രശേഖറും സംവാദത്തില്‍

വോട്ടിംഗ് മെഷീനിനെ കുറിച്ചുള്ള സംഭാഷണം അവസാനിക്കുന്നില്ല, തുടരുകയാണ്. SpaceX സിഇഒ എലോണ്‍ മസ്‌കുമായി നടന്നുവരുന്ന തര്‍ക്കത്തിന് വീണ്ടും ഇടപെട്ട് മുന്‍…

1 hour ago

തിരുവനന്തപുരത്ത് ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറായ വിദ്യാർത്ഥി ജീവനൊടുക്കി ! ആത്മഹത്യ സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തിന് പിന്നാലെയെന്ന് ആരോപണം

ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറായ വിദ്യാർത്ഥിനി ജീവനൊടുക്കി. തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിനി ആദിത്യയാണ് ആത്മഹത്യ…

1 hour ago

തമിഴ്‌നാട്ടിൽ വീണ്ടും അന്ധവിശ്വാസ കൊലപാതകം !അരിയല്ലൂരിൽ 38 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ മുത്തച്ഛൻ വെള്ളത്തിൽ മുക്കി കൊന്നു !

ചെന്നൈ∙ തമിഴ്‌നാട് അരിയല്ലൂരിൽ 38 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ മുത്തച്ഛൻ ശുചിമുറിയിലെ വെള്ളത്തിൽ മുക്കി കൊന്നു.ചിത്തിര മാസത്തിൽ ജനിച്ച കുട്ടി…

2 hours ago