Kerala

“നിന്നെയൊക്കെ ജീവനോടെ വച്ചിരിക്കില്ല, പുറത്തിറങ്ങുമ്പോള്‍ തീര്‍ത്തുകളയും!!!” ഷാന്‍ വധക്കേസ് പ്രതിക്ക് പോപ്പുലര്‍ ഫ്രണ്ടുകാരനായ പോലീസുകാരന്റെ ഭീഷണി

ആലപ്പുഴ: ഷാന്‍ വധക്കേസ് പ്രതിക്ക് പോപ്പുലര്‍ ഫ്രണ്ടുകാരനായ പോലീസുകാരന്റെ ഭീഷണിയെന്ന് റിപ്പോർട്ട്. എസ്ഡിപിഐ നേതാവ് ഷാനിനെ (Shan Murder Case) കൊലപ്പെടുത്തിയ കേസിലെ പ്രതികളെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തവരെയാണ് കൊലപ്പെടുത്തുമെന്ന് പോലീസുകാരൻ ഭീഷണിയുയർത്തിയിരിക്കുന്നത്. പുറത്തിറങ്ങുമ്പോള്‍ നിന്നെയൊക്കെ ‘ഉറക്കി കിടത്തു’മെന്നായിരുന്നു ഭീഷണിപ്പെടുത്തിയത്. കെഎപി ബെറ്റാലിയനില്‍ നിന്ന് ആലപ്പുഴയില്‍ പ്രത്യേക ഡ്യൂട്ടിക്കെത്തിയ പോലീസുകാരനാണ് പ്രതിയെ ഭീഷണിപ്പെടുത്തിയത്. ആലപ്പുഴ ജില്ലയില്‍ ഒരു ഡിവൈഎസ്പിക്ക് പോപ്പുലര്‍ഫ്രണ്ടുമായി അടുത്ത ബന്ധമുണ്ടെന്ന് ബിജെപി നേതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് പോപ്പുലര്‍ഫ്രണ്ടുകാര്‍ക്ക് വേണ്ടി വധഭീഷണിയുമായി പോലീസുകാര്‍ തന്നെ രംഗത്തെത്തുന്ന അതീവ ഗുരുതരമായ സാഹചര്യം ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ ദിവസം പിടിയിലായ പ്രതികളെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയപ്പോഴാണ് സംഭവം നടന്നെതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
കേസില്‍ പിടിയിലായ പ്രതികളുമായി സംസാരം പാടില്ലെന്ന് പോലീസുകാര്‍ക്ക് നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാൽ ആശുപത്രിക്ക് മുന്നില്‍ വാഹനത്തില്‍ പ്രതികളെ എത്തിച്ച് അവിടെ നിന്ന് നടത്തി ആശുപത്രിക്കുള്ളിലേക്ക് കൊണ്ടു പോകുമ്പോഴായിരുന്നു ഭീഷണി.

തുടർന്ന് ആശുപത്രിയില്‍ നിന്ന് മടങ്ങിയെത്തിയ പ്രതി ഇക്കാര്യം മറ്റു പോലീസുകാരെ അറിയിച്ചു. അങ്ങിനെയൊന്നും സംഭവിക്കില്ലെന്ന് അവര്‍ പ്രതിയെ ആശ്വസിപ്പിച്ചു. പിന്നീട് ഭീഷണിപ്പെടുത്തിയ പോലീസുകാരനോട്, വിവരം മുകളില്‍ അറിയിച്ചാല്‍ നടപടിയുണ്ടാകുമെന്ന് ധരിപ്പിച്ചതോടെ അയാള്‍ പുറത്ത് പറയരുതെന്ന് പറഞ്ഞ് പ്രശ്‌നം ഒതുക്കി തീര്‍ക്കുകയായിരുന്നു. പോപ്പുലര്‍ഫ്രണ്ട് അനുഭാവിയായ പോലീസുകാരന്‍ കൊല്ലം സ്വദേശിയാണെന്നാണ് ലഭിക്കുന്ന വിവരം.

പോലീസ് സേനയില്‍ ദേശവിരുദ്ധ സ്വാധീനമുണ്ടെന്ന ആരോപണം ബലപ്പെടുത്തുന്നതാണ് ഈ സംഭവം. ചില പോലീസുകാര്‍ വിവരങ്ങള്‍ മതഭീകരര്‍ക്ക് ചോര്‍ത്തി നല്‍കുന്നുമുണ്ട്. കരിമണ്ണൂര്‍ സ്റ്റേഷനിലെ സിപിഒ പി.കെ. അനസിനെ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരുടെ രഹസ്യവിവരങ്ങള്‍ പോപ്പുലര്‍ഫ്രണ്ടുകാര്‍ക്ക് ചോര്‍ത്തി നല്‍കിയതിന് സസ്‌പെന്‍ഡ് ചെയ്തത് അടുത്ത ദിവസമാണ്. ഇതിനുപിന്നാലെയാണ് ആരോപണനകൾ ശെരിയാണെന്ന് തെളിയിക്കുന്ന മറ്റൊരു സംഭവം കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

B4 Admin

Recent Posts

സിപിഎം സെക്രട്ടറി സ്ഥാനത്തുനിന്നുള്ള മാറ്റം അറിയാതെയാണ് കോടിയേരി മരിച്ചതെന്ന് വെളിപ്പെടുത്തൽ: പിണറായിക്കെതിരെ ഭാര്യാസഹോദരൻ

സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അവസാന നാളുകളെക്കുറിച്ച് നിർണായക വെളിപ്പെടുത്തലുകളുമായി ഭാര്യയുടെ സഹോദരൻ എസ്.ആർ. വിനയകുമാർ. പാർട്ടി…

2 hours ago

കലാപഭൂമിയിൽ കരുതലിന്റെ കരങ്ങളുമായി ആർ.എസ്.എസ്: മണിപ്പൂരിന്റെ അഖണ്ഡതയും സമാധാനവും കാത്തുസൂക്ഷിക്കാൻ ദേശീയ ദൗത്യം

നവംബർ 16 മുതൽ 20 വരെ അസം, മണിപ്പൂർ എന്നിവിടങ്ങളിൽ ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് നടത്തിയ പഞ്ചദിന…

2 hours ago

പഞ്ചാബ് പോലീസുകാരന്റെ കൊലപാതകം: പ്രധാന പ്രതി ഹാപ്പി ബഹ്മാൻ പിടിയിൽ!

പഞ്ചാബ് പോലീസുകാരന്റെ കൊലപാതകക്കേസിൽ പ്രധാന ഷൂട്ടറെന്ന് സംശയിക്കുന്ന ഹാപ്പി ബഹ്മാനെ പിടികൂടി. പഞ്ചാബ് പോലീസിന്റെ ആന്റി ഗ്യാങ്സ്റ്റർ ടാസ്‌ക് ഫോഴ്‌സ്…

2 hours ago

ബാലിയിൽ 50 അടി ഉയരത്തിൽ ഗണേശ വിഗ്രഹം: 126 കലാകാരന്മാരുടെ കരവിരുതിൽ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംനേടി സനാതന പൈതൃകം!

ഇന്തോനേഷ്യയിലെ ബാലി പ്രവിശ്യയിലെ ജിയാന്യാറിൽ ഉയർന്ന അമ്പത് അടിയിലധികം ഉയരമുള്ള ഭഗവാൻ ഗണേശന്റെ ഭീമൻ ശിൽപ്പം ലോകശ്രദ്ധ പിടിച്ചുപറ്റി ഗിന്നസ്…

2 hours ago

നിറം വർധിപ്പിക്കാൻ ഉപയോഗിച്ച ക്രീമിൽ കൊടുംവിഷം! 17കാരിയുടെ വൃക്കകൾക്ക് ഗുരുതര തകരാർ: മെർക്കുറി കണ്ടെത്തിയത് 12,500 പി.പി.എം

സൗന്ദര്യം വർധിപ്പിക്കാനും ചർമ്മത്തിന് നിറം നൽകാനുമായി ഉപയോഗിച്ച ഫെയർനസ് ക്രീം 17കാരിക്ക് ഗുരുതര ആരോഗ്യപ്രശ്നമായി. ക്രീമിലെ മെർക്കുറി വിഷബാധയെ തുടർന്ന്…

6 hours ago

അയ്യപ്പ ഭക്തന് ഐടി കമ്പനിയിൽ പ്രവേശന വിലക്ക്: ഹൈദരാബാദിൽ ടി.സി.എസ് ജീവനക്കാരന് നേരെ മതവിവേചനമെന്ന് ആരോപിച്ച് വൻ പ്രതിഷേധം!

തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലുള്ള ആദിബട്ലയിലെ ടി.സി.എസ് (TCS) ഓഫീസിൽ അയ്യപ്പ വ്രത വേഷത്തിൽ എത്തിയ ഹിന്ദു ജീവനക്കാരന് പ്രവേശനം നിഷേധിച്ച…

17 hours ago