കെ . സുരേന്ദ്രൻ
തിരുവനന്തപുരം : മതസംഘർഷം ആഗ്രഹിക്കുന്നതുകൊണ്ടാണ് മുഖ്യമന്ത്രി ഹിന്ദു-മുസ്‌ലിം സംഘടനകളുടെ ചർച്ചയ്ക്കെതിരെ വിമർശനവുമായി വന്നിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ തുറന്നടിച്ചു . ഹിന്ദുക്കളും മുസ്‌ലിംകളും സംഘർഷത്തിൽ ഏർപ്പെട്ടാൽ മാത്രമേ സിപിഎമ്മിനു രാഷ്ട്രീയ മുതലെടുപ്പ് നടത്താനാവുകയുള്ളൂ. ഇതിനാലാണ് മുഖ്യമന്ത്രി ഇരുകൂട്ടരും തമ്മിലുള്ള സമന്വയത്തെയും സംവാദത്തെയും എതിർക്കുന്നത്. ആർഎസ്എസുമായി മുസ്‌ലിം സംഘടനകൾ ചർച്ച ചെയ്യരുതെന്ന പിണറായിയുടെ നിലപാട് ജനാധിപത്യത്തിനു യോജിച്ചതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൗരത്വ ബില്ലുമായി ബന്ധപ്പെട്ട സമര സമയത്ത് വിദ്വേഷ പ്രചരണങ്ങളാണ് സിപിഎമ്മിന്റെയും പിണറായിയുടേയും നേതൃത്വത്തിൽ സംസ്ഥാനത്ത് നടന്നത്. എന്നാൽ ഇപ്പോൾ മുസ്‌ലിം സമുദായത്തിന് കാര്യങ്ങളുടെ നിജസ്ഥിതി മനസിലാക്കിയെന്ന് സുരേന്ദ്രൻ പറഞ്ഞു.
നിരോധിത സംഘടന പോപ്പുലർ ഫ്രണ്ടിന്റെ ഒഴിവു നികത്താനാണ് ഇപ്പോൾ മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിക്കുന്നത്. നരേന്ദ്ര മോദി ഭരണത്തിൽ രാജ്യത്ത് വർഗീയ കലാപങ്ങളില്ലാത്തത്
കമ്മ്യൂണിസ്റ്റുകാരെ അസ്വസ്ഥരാക്കുന്നു. രാജ്യം ഐക്യത്തോടെയും ശാന്തിയോടെയും മുന്നോട്ടു പോകുന്നത് ഒരിക്കലും കമ്മ്യൂണിസ്റ്റുകാർക്ക് ഇഷ്ടമല്ലായിരുന്നു. അയോദ്ധ്യ പ്രക്ഷോഭകാലത്ത് പ്രശ്നങ്ങൾ ഗുരുതരമാക്കാനാണ് കമ്മ്യൂണിസ്റ്റുകാർ ശ്രമിച്ചത്. എം.ജി.എസ്. നാരായണനും കെ.കെ. മുഹമ്മദുമെല്ലാം ഇത് അവരുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരുന്നുവെന്ന് കെ.സുരേന്ദ്രൻ സൂചിപ്പിച്ചു.
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…
ആധുനിക നിർമ്മാണ മേഖലയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്നത് സിമന്റിനെയാണ്. കെട്ടിടങ്ങളുടെ ഉറപ്പിനും നഗരവൽക്കരണത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്കും സിമന്റ് നൽകിയ സംഭാവനകൾ…