Kerala

കേരളാ കോൺഗ്രസിലെ അധികാര വടംവലിയ്ക്ക് താത്കാലിക ശമനം; കേരളാ കോൺഗ്രസ് ചെയര്‍മാന്‍ ചുമതല പിജെ ജോസഫിന്

കോട്ടയം: കേരളാകോണ്‍ഗ്രസിന്റെ താല്‍ക്കാലിക ചെയര്‍മാനായി പിജെ ജോസഫിനെ നിയമിച്ചു. പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുന്നതുവരെ പി.ജെ ജോസഫ് സ്ഥാനത്ത് തുടരും. കെഎം മാണിയുടെ മരണത്തെ തുടര്‍ന്ന് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. പുതിയ ചെയര്‍മാനെയും പാര്‍ട്ടി പാര്‍ലമെന്ററി നേതാവിനെയും ഉടന്‍ തിരഞ്ഞടുക്കുമെന്നും പാര്‍ട്ടി യോഗത്തിന് ശേഷം നേതാക്കള്‍ അറിയിച്ചു.

പാര്‍ട്ടി നിയമാനുസൃതമായിരിക്കും പുതിയ ചെയര്‍മാനെ തെരഞ്ഞടുക്കുക. ബുധനാഴാഴ്ച തിരുവനന്തപുരത്ത് കെഎം മാണി അനുസ്മരണയോഗം നടത്താനും ഇന്നത്തെ പാര്‍ട്ടി യോഗത്തില്‍ തീരുമാനമായി. വൈസ് ചെയര്‍മാന്‍ ജോസ് കെ മാണിയെ ചെയര്‍മാനാക്കണമെന്ന് മാണി വിഭാഗത്തിനൊപ്പമുള്ള എട്ട് ജില്ലാ പ്രസിഡന്റുമാര്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാന്‍ സിഎഫ് തോമസിനെ കണ്ട് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ പിജെ ജോസഫും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസും മുസ്ലീം ലീഗും വിഷയത്തില്‍ ഇടപെട്ടതോടെയാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കത്തിന് താത്കാലികമായി വിരാമമായത്.

admin

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

3 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

3 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

3 hours ago