Categories: Kerala

സർക്കാർ ശ്രീനാരായണഗുരുവിനെ അപമാനിച്ചു; ശ്രീനാരായണ ഓപ്പൺ സർവകലാശാല വിസി നിയമനത്തിൽ ലീഗ് ഇടതുപക്ഷത്തെ പിന്തുണച്ചത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണം: പി കെ കൃഷ്ണദാസ്

ആലപ്പുഴ: ശ്രീനാരായണ ഓപ്പൺ സർവകലാശാലാ വിസി നിയമനത്തിൽ മുസ്ലിം ലീഗ് പിണറായി സർക്കാരിനെ പിന്തുണച്ചതെന്തിനെന്ന് വ്യക്തമാക്കണമെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. കണിച്ചുകുളങ്ങരയിൽ വെള്ളാപ്പള്ളിയുടെ വസതിയിലെത്തി നേരിട്ട് കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു കൃഷ്ണദാസിന്‍റെ പ്രസ്താവന.

ശ്രീനാരായണ ഓപ്പൺ സർവകലാശാലയിലെ വൈസ് ചാൻസലർ നിയമനത്തിന്‍റെ പേരിൽ സർക്കാറുമായി ഇടഞ്ഞു നിൽക്കുകയാണ് വെള്ളാപ്പള്ളി. വെള്ളാപ്പള്ളിയെ പിന്തുണച്ച് ബിജെപി നേതൃത്വം രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കൃഷ്ണദാസിന്‍റെ കൂടിക്കാഴ്ച.

സംസ്ഥാനസർക്കാർ ശ്രീനാരായണഗുരുവിനെ അപമാനിച്ചുവെന്നാണ് പി കെ കൃഷ്ണദാസ് പറയുന്നത്. വർഗീയപ്രീണനം നടത്തി എന്നത് വെള്ളാപ്പള്ളി തുറന്നുപറഞ്ഞുവെന്നും പി കെ കൃഷ്ണദാസ് പ്രതികരിച്ചു. വെള്ളാപ്പള്ളി നടേശൻ പിണറായി സർക്കാരിനെ വിമർശിച്ചപ്പോൾ മുസ്ലീം ലീഗ് ഇടതുപക്ഷത്തെ പിന്തുണച്ചത് എന്തുകൊണ്ടെന്ന് ഇടതും ലീഗും പറയണമെന്ന് പി.കെ കൃഷ്ണദാസ് ആവശ്യപ്പെടുന്നു

Anandhu Ajitha

Recent Posts

പെഷവാറിൽ ജലക്ഷാമവും പകർച്ചവ്യാധി ഭീതിയും: 84% കുടിവെള്ളവും മലിനമെന്ന് റിപ്പോർട്ട്; പോളിയോ ഭീഷണിയിൽ നഗരം

പെഷവാർ : പാകിസ്ഥാനിലെ പെഷവാർ നഗരത്തിലെ ജലവിതരണ ശൃംഖലയുടെ 84 ശതമാനവും മലിനമാണെന്ന് റിപ്പോർട്ട്. നഗരത്തിലെ ജല-ശുചിത്വ മേഖലകൾ കടുത്ത…

5 hours ago

പുഷ്പ 2 ആൾക്കൂട്ട ദുരന്തം ! കുറ്റപത്രം സമർപ്പിച്ച് ചിക്കടപ്പള്ളി പോലീസ്; അല്ലു അർജുൻ പതിനൊന്നാം പ്രതി

ഹൈദരാബാദ് : 'പുഷ്പ 2' സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കും തിരക്കും തുടർന്നുണ്ടായ അപകടത്തിൽ ചിക്കടപ്പള്ളി…

7 hours ago

വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് നയിക്കുന്നത് യുവതലമുറ ! രാജ്യം യുവപ്രതിഭകൾക്കൊപ്പം ഉറച്ചുനിൽക്കുന്നു; ‘വീർ ബാൽ ദിവസിൽ’ യുവജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി : യുവശക്തിയെ രാഷ്ട്രനിർമ്മാണത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിനായി പുതിയ നയരൂപീകരണങ്ങൾ നടന്നുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ…

7 hours ago

ലോക ശ്രദ്ധ ഫ്ളോറിഡയിലേക്ക് .. ട്രമ്പ് – സെലൻസ്‌കി ചർച്ച നാളെ ; റഷ്യ – യുക്രെയ്ൻ യുദ്ധത്തിൽ സമവായമുണ്ടാകുമോ എന്നതിൽ ആകാംക്ഷ

വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായുള്ള യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കിയുടെ നിർണ്ണായക കൂടിക്കാഴ്ച നാളെ. നാലുവർഷമായി തുടരുന്ന…

8 hours ago

കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു ; വിടവാങ്ങിയത് മൈ ഡിയർ കുട്ടിച്ചാത്തനിലൂടെ രാജ്യത്തെ വിസ്മയിപ്പിച്ച പ്രതിഭ

തിരുവനന്തപുരം: പ്രമുഖ കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായ മൈ ഡിയർ…

8 hours ago

മറ്റത്തൂർ പഞ്ചായത്തിൽ ‘ഓപ്പറേഷൻ താമര!!’, കോൺഗ്രസിന്റെ മുഴുവൻ അംഗങ്ങളും രാജിവച്ച് ബിജെപി മുന്നണിയിൽ

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ വൻ ട്വിസ്റ്റ്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8…

10 hours ago