India

ആരാധനാലയങ്ങളിൽ ബോംബ് സ്ഫോടനം നടത്താനും ആർ എസ്സ് എസ്സ് നേതാക്കളെ വധിക്കാനും പദ്ധതിയിട്ടു; കേന്ദ്ര ഏജൻസികൾ ഗൂഡാലോചന മണത്തറിഞ്ഞതോടെ ഭീകര സംഘം ഒളിവിൽപ്പോയി; ഐ എസ് ഭീകരവാദക്കേസിൽ നിർണ്ണായ വഴിത്തിരിവായി പ്രതി ഷിയാസിന്റെ ഞെട്ടിക്കുന്ന മൊഴി പുറത്ത്!

കൊച്ചി: കേരളത്തിൽ വൻ സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ടതായി ഐഎസ് ഭീകരവാദക്കേസിൽ അറസ്റ്റിലായ ഷിയാസ് സിദ്ദിഖിന്റെ മൊഴി. തൃശ്ശൂരിലും പാലക്കാടും നടന്ന ഗൂഢാലോചനയിൽ പങ്കാളിയായതായി അറസ്റ്റിലായ ഷിയാസ് എൻഐഎയോട് വെളിപ്പെടുത്തി. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെയാണ് പ്രതി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, രണ്ടാം പ്രതി നബീലിനായി അന്യസംസ്ഥാനങ്ങളിലും വ്യാപക തിരച്ചിൽ നടക്കുകയാണ്.

നേരത്തെ അറസ്റ്റിലായ ആഷിഫ്, പിടിയിലാകാനുള്ള നബീൽ എന്നിവർക്കൊപ്പം ചേർന്നാണ് ഐഎസ് കേരള മൊഡ്യൂളിന്റെ ഭാഗമായിരുന്ന ഷിയാസ് സിദ്ദീഖ് ഭീകരാക്രമണ പദ്ധതികളുടെ ഭാഗമായത്. തൃശൂരിലെ കാട്ടൂർ സ്വദേശിയായ ഷിയാസ് വീടിനടുത്ത് നടന്ന ഗൂഢാലോചനയിലും, പാലക്കാട് നടന്ന സ്ഫോടന ആസൂത്രണത്തിലും പങ്കാളിയായിട്ടുണ്ട്. കേരളത്തിൽ വ്യാപക സ്ഫോടനങ്ങൾ നടത്താനായിരുന്നു പദ്ധതി. രണ്ട് വട്ടം നടന്ന ഗൂഢാലോചനകൾക്ക് ശേഷം പദ്ധതി നടപ്പിലാക്കാൻ കഴിയാതെ വന്നതോടെ രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലായെന്ന സംശയത്തിൽ ഒളിവിൽ പോയെന്നാണ് ഷിയാസ് സിദ്ദിഖിന്റെ മൊഴി.

അന്വേഷണ സംഘത്തിന്റെ അതീവ രഹസ്യമായ നീക്കത്തിലൂടെയായിരുന്നു ഷിയാസ് പിടിയിലായത്. കഴിഞ്ഞ ദിവസം പ്രതിയെ മൂന്നു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങി നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുകയായിരുന്നു. ഒന്നാം പ്രതി ആഷിഫാണ് കേസിൽ ആദ്യം അറസ്റ്റിലായത്. ഗൂഢാലോചനകളിൽ നാല് പേരായിരുന്നു പ്രധാനമായും ഉൾപ്പെട്ടിരുന്നത്. ആരാധനാലയങ്ങൾ ഉൾപ്പടെ ലക്ഷ്യമിട്ടിരുന്ന പ്രതികൾ കൂടുതൽ ജീവഹാനികൾ ഉണ്ടാക്കുന്ന വലിയ സ്ഫോടനങ്ങൾക്കാണ് പദ്ധതിയിട്ടിരുന്നത്. ഇതിനൊപ്പം ആർഎസ്എസ് നേതാക്കളും പ്രതികളുടെ ഹിറ്റ്ലിസ്റ്റിലുണ്ടായിരുന്നു.

anaswara baburaj

Recent Posts

തുടർച്ചയായ 25 വർഷത്തെ സിപിഎം ഭരണം അവസാനിച്ചു!കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് സിപിഎം അംഗങ്ങള്‍; പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാർ പുറത്ത്

ആലപ്പുഴ: രാമങ്കരി പഞ്ചായത്തിൽ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടർന്ന് സിപിഎം പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാറിന് സ്ഥാനം നഷ്‌ടമായി.…

11 mins ago

രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കും സുരക്ഷയ്‌ക്കും ഭീഷണി;എൽടിടിഇ നിരോധനം അഞ്ച് വർഷത്തേക്ക് നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്

ദില്ലി :എല്‍ടിടിഇക്കുള്ള നിരോധനം കേന്ദ്രസര്‍ക്കാര്‍ നീട്ടി. അഞ്ചുവര്‍ഷത്തേക്ക് കൂടിയാണ് നിരോധനം ദീര്‍ഘിപ്പിച്ചത്. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. യുഎപിഎ…

43 mins ago

18 കേന്ദ്ര മന്ത്രിമാർ 12 മുഖ്യമന്ത്രിമാർ ! മോദിയുടെ പത്രികാ സമർപ്പണത്തിന് എത്തിയവർ ഇവരൊക്കെ I MODI

കാലഭൈരവനെ വണങ്ങി ! ഗംഗയെ നമിച്ച് കാശിയുടെ പുത്രനായി മോദിയുടെ പത്രികാ സമർപ്പണം I NOMINATION

47 mins ago

മട്ടും ഭാവവും മാറി പ്രകൃതി ! കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യത ; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച്…

2 hours ago

കഴുത്തില്‍ ബെല്‍റ്റ് ഇട്ട് മുറുക്കി! ഇടുക്കിയില്‍ പോക്‌സോ കേസ് അതിജീവിത വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; കൊലപാതകമെന്ന് സംശയം

ഇടുക്കി ;ഇരട്ടയാറില്‍ പോക്‌സോ കേസ് അതിജീവിത മരിച്ചനിലയില്‍. കഴുത്തില്‍ ബെല്‍റ്റ് ഇട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്ന സംശയത്തില്‍…

2 hours ago