plans to demolish the vault where Hindus worship at Gyanwapi; A petition was filed in the court demanding the protection of 'Vyas Ka Tehkhana'
ലക്‌നൗ: ഗ്യാൻവാപിയിൽ ഹിന്ദുക്കൾ പൂജ ചെയ്യുന്ന നിലവറ തകർക്കാൻ പദ്ധതിയിടുന്നതായി പരാതി. ഹിന്ദുക്കൾ പൂജകളും ആരതിയും നടത്തി വരുന്ന നിലവറയായ ‘വ്യാസ് കാ തെഹ്ഖാന’ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്യാൻവാപി കേസിലെ ഹിന്ദുവിഭാഗം കോടതിയിൽ ഹർജി നൽകി.
ജനുവരിയിലെ കോടതി ഉത്തരവിനെ തുടർന്നാണ് ഹിന്ദുക്കൾ ഈ നിലവറയിൽ പൂജകളും ആരതിയും നടത്തി വരുന്നത്. എന്നാൽ ഇത് ഇഷ്ടപ്പെടാതെ മുസ്ലീം സമുദായത്തിലെ ചില വ്യക്തികൾ നിലവറ തകർക്കാനുള്ള ശ്രമങ്ങൾ പദ്ധതിയിടുന്നുണ്ടെന്ന് പരാതിയിൽ പറയുന്നു. ഇതിനാൽ തന്നെ നിലവറ സംരക്ഷിക്കണമെന്ന ആവശ്യം മുൻനിർത്തിയാണ് കോടതിയിൽ ഹർജി നൽകിയതെന്ന് ഹിന്ദു വിഭാഗ അഭിഭാഷകൻ വിഷ്ണു ശങ്കർ ജൈൻ പറഞ്ഞു.
‘ജ്ഞാൻവാപിയിൽ ‘നമാസ്’ പ്രാർത്ഥനകൾക്ക് വരുന്ന മുസ്ലീം വിഭാഗക്കാർ, ഹിന്ദുക്കൾ പ്രാർത്ഥന നടത്തുന്ന നിലവറ തകർക്കാൻ ശ്രമം നടത്തുന്നുണ്ട്. ജനുവരി 31നാണ് കോടതി വിധിയിലൂടെ ഹിന്ദുക്കൾക്ക് പൂജകൾ നടത്താനുള്ള അനുവാദം ലഭിച്ചത്. എന്നാൽ അന്നു മുതൽ നിലവറ തകർക്കണമെന്ന ലക്ഷ്യത്തോടെയാണ് നമാസിനായി വരുന്ന ഒരു കൂട്ടം മുസ്ലീം സമുദായക്കാർ ശ്രമിക്കുന്നത്’ എന്ന് വിഷ്ണു ശങ്കർ ജൈൻ പറഞ്ഞു.
നിലവിൽ ഹിന്ദുക്കൾ പൂജ നടത്തുന്ന വ്യാസ് കാ തെഹ്ഖാനയിൽ അറ്റകുറ്റപ്പണികൾ നടത്തണമെന്നും ഇത് പ്രാർത്ഥനകൾ മുടങ്ങാതെ ചെയ്യുന്നതിന് സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദുക്കൾക്ക് പ്രാർത്ഥനകൾ നടത്താമെന്ന കോടതി വിധിക്ക് ശേഷം തെഹ്ഖാനയിൽ പൂജകൾ നടത്തി വരുന്നുണ്ട്. എന്നാൽ കോടതി വിധിക്ക് ശേഷം മസ്ജിദ് കമ്മിറ്റിയിൽ നിന്നും ഇത് തടയാനുള്ള നിരന്തര ശ്രമങ്ങളാണ് നടന്നു വരുന്നത്. പ്രാർത്ഥനകൾ നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി കോടതിയിൽ ഹർജി സമർപ്പിച്ചെങ്കിലും കോടതി ഇത് തള്ളിയിരുന്നു. ഇതോടെയാണ് നിലവറ തകർക്കണമെന്ന ലക്ഷ്യത്തോടെ നമാസ് ചെയ്യാനെത്തുന്നവർ വരുന്നതെന്നും വിഷ്ണു പറഞ്ഞു.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…