"Platform Fee" for Orders; Swiggy to buy Rs.2 more per order
ദില്ലി: ഓർഡറുകൾക്ക് “പ്ലാറ്റ്ഫോം ഫീസ്” ഈടാക്കി ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി. ഒരോ ഓഡറിനും രണ്ട് രൂപ വീതമാണ് ഈടാക്കുന്നത്. കാർട്ടിന്റെ മൂല്യം പരിഗണിക്കാതെയാണ് ഫീസ് ചുമത്തിയിരിക്കുന്നത്, നിങ്ങളുടെ കാർട്ടിൽ അഞ്ച് ഇനങ്ങളോ ഒരു ഓർഡറോ മാത്രമേ ഉണ്ടാകൂ എങ്കിലും ഓർഡറിന് രണ്ടു രൂപ ഈടാക്കും.
ഓരോ ഇനത്തിനുമായി പണം ഈടാക്കില്ല എന്നതാണ് ആശ്വാസം. ഫുഡ് ഡെലിവറി ബിസിനസിലെ വരുമാനം മെച്ചപ്പെടുത്തുന്നതിനും ചെലവ് കുറയ്ക്കുന്നതിനുമുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഈ നീക്കം. ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്കാണ് തുടക്കത്തിൽ അധിക ചാർജ് ഏർപ്പെടുത്തിയിരിക്കുന്നത്. ഭക്ഷണ ഓർഡറുകൾക്ക് മാത്രമാണ് നിലവിൽ പ്ലാറ്റ്‌ഫോം ഫീസ് ഈടാക്കുന്നത്.
ക്വിക്ക്-കൊമേഴ്‌സിലോ ഇൻസ്‌റ്റാമാർട്ട് ഓർഡറിലോ പണമിടാക്കില്ല. കേൾക്കുമ്പോൾ പ്ലാറ്റ്‌ഫോം ഫീസ് ചെറുതാണെന്ന് തോന്നും. പക്ഷേ കമ്പനി പ്രതിദിനം 1.5 ദശലക്ഷത്തിലധികം ഓർഡറുകളാണ് ഡെലിവർ ചെയ്യുന്നത്.സ്വിഗ്ഗിക്ക് ഇത് മികച്ച വരുമാനം സൃഷ്ടിക്കുമെന്നാണ് വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കൂടാതെ, ഫീസ് ഉടൻ തന്നെ മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ചേക്കും. കമ്പനിയെ അതിന്റെ ചെലവ് നിയന്ത്രിക്കാൻ ഇത് സഹായിക്കും. മാന്ദ്യം സൊമാറ്റോയെയും ബാധിച്ചിട്ടുണ്ട് എങ്കിലും പ്ലാറ്റ്ഫോം ഫീസിനെ കുറിച്ച് കമ്പനി ഇതുവരെ പരാമർശങ്ങളൊന്നും നടത്തിയിട്ടില്ല. വരുമാനത്തിന്റെ കാര്യത്തില് സൊമാറ്റോയെക്കാൾ മുന്നിലുള്ളത് സ്വിഗ്ഗിയാണ്.
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…