Eliyarkkal-15-yrs-old-girl-suicide
നെടുമങ്ങാട്: തിരുവനന്തപുരം അരുവിക്കരയില്‍ വിദ്യാര്‍ത്ഥിനിയെ വീട്ടിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആര്യനാട് ഗവ. ഹൈസ്കൂളിലെ പ്ലസ് വണ്‍ കൊമേഴ് വിദ്യാര്‍ത്ഥിനിയായ രമ്യ(16) ആണ് ജീവനൊടുക്കിയത്. വീടിന്റെ ഹാളിലെ ഫാനിലാണ് രമ്യയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. അരുവിക്കര കുതിരകുളം കൂളമാന്‍കുഴി വീട്ടില്‍ പരേതനായ ബിജു, ലത ദമ്പതിമാരുടെ മകളാണ് രമ്യ.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച വിദ്യാർത്ഥിനിയ്ക്ക് സ്കൂളില്‍ സ്പെഷ്യല്‍ ക്ലാസ് ഉണ്ടായിരുന്നു. ശേഷം ക്ലാസ് കഴിഞ്ഞ് ഉച്ചയ്ക്ക് 2.15 ഓടെ ബസില്‍ കുതിരകുളത്ത് എത്തുകയും, തുടർന്ന് രമ്യ വീട്ടിലേക്ക് പോവുന്നത് കണ്ടെന്നും സമീപ വാസികൾ പറഞ്ഞു. എന്നാൽ രമ്യ വീട്ടിലെത്തുമ്പോള്‍ ആരും വീട്ടിലുണ്ടായിരുന്നില്ല.
പതിനാറുകാരി ജീവനൊടുക്കിയതിന്റെ പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ലതയുടെ മൂന്ന് മക്കളില്‍ രണ്ടാമത്തെ കുട്ടിയാണ് മരിച്ച രമ്യ. വിദ്യാര്‍ത്ഥികളായ സമ്യ, ശിവം എന്നവരാണ് സഹോദരങ്ങള്‍. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം രമ്യയുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി വീട്ടുവളപ്പില്‍ സംസ്കരിച്ചു.
ഭാരതത്തിന്റെ തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയ്ക്ക് രാജ്യാന്തര തലത്തിൽ ലഭിക്കുന്ന അംഗീകാരത്തിന്റെ പുതിയ ഉദാഹരണമായി ബ്രഹ്മോസ് മിസൈലിനെക്കുറിച്ച് ഫിലിപ്പീൻസ് അംബാസഡർ ജോസൽ…
ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്രത്തിന് സമീപം മാംസാഹാര ഭക്ഷണത്തിന്റെ തയ്യാറാക്കൽ, വിൽപ്പന, സംഭരണം എന്നിവയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന ഹോട്ടൽ…
അമേരിക്കയിലെ സിയാറ്റിലിൽ നടന്ന ദീപാവലി ആഘോഷത്തിനിടെ ഹിന്ദു സമൂഹത്തെ ലക്ഷ്യമിട്ട് വംശീയ അധിക്ഷേപവുമായി തീവ്ര വലതുപക്ഷ പ്രവർത്തകൻ ജേക്ക് ലാങും…
കൊച്ചി: നിക്ഷേപകരുടെ പണം എവിടെപ്പോയി? കോടികളുടെ സാമ്പത്തിക ഇടപാടുകൾക്ക് പിന്നിൽ ആരൊക്കെ? ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം കൂടുതൽ…
പലതറകളിലായി രാജ്യത്തിന്റെ വളർച്ചയെ ദശാബ്ദങ്ങളോളം തടഞ്ഞുനിർത്തിയിരുന്ന നക്സൽ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഭാരതം സമ്പൂർണ്ണ വിജയം കൈവരിച്ചതിന് ശേഷമുള്ള ആദ്യ ദീപാവലി…
ചൈനീസ് അതിർത്തിയുടെ കരുത്തുറ്റ പ്രതിരോധത്തിന് ആക്കംകൂട്ടിക്കൊണ്ട് ലഡാക്കിലെ മുധ്-ന്യോമ വ്യോമസേനാ താവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്തനായ 'ഗജരാജ്' (IL-76MD) ഭാരോദ്വഹന…