ദില്ലി: രാജ്യത്തെ കോവിഡ് വ്യാപനത്തെ നാം അതിജീവിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരിക്കലും ജാഗ്രത കൈവിടരുതെന്നും അദ്ദേഹം പറഞ്ഞു.
രോഗവ്യാപനം അതിരൂക്ഷമായി ഉയരുന്ന സാഹചര്യത്തിൽ ഇന്ന് മുഖ്യമന്ത്രിമാരുടെ യോഗം പ്രധാനമന്ത്രി വിളിച്ചിരുന്നു. ഇതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
”നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കോവിഡിനെ അതിജീവിക്കാൻ നമുക്ക് കഴിയും. ഇതിനായി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഒന്നിച്ച് പ്രവർത്തിക്കണം.രോഗം പടരാതിരിക്കാൻ എല്ലാവരും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജാഗ്രത കൈവിടരുത്.- പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.
‘കോവിഡ് പ്രതിരോധത്തിൽ ഏറ്റവും പ്രധാനം വാക്‌സിനേഷൻ ആണ്. ഏവരും വാക്‌സിൻ സ്വീകരിച്ച് സുരക്ഷിതരാകുക. വാക്‌സിനേഷൻ കൂടുതൽ വേഗത്തിലാക്കണം. നേരത്തെയുണ്ടായ സാഹചര്യം ഇനി ആവർത്തിക്കരുത്. ഇതിനായി ആരോഗ്യസംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണം. ചികിത്സ പരമാവധി വീടുകളിൽ തന്നെയാക്കണം. കോവിഡ് പ്രതിരോധത്തിനായി പ്രാദേശിക നിയന്ത്രണങ്ങൾ ശക്തമാക്കണം. പരിശോധനകൾ വർദ്ധിപ്പിക്കണം. രോഗവ്യാപനമുള്ള മേഖലകളിൽ പരിശോധന വർദ്ധിപ്പിക്കണം’- അദ്ദേഹം പറഞ്ഞു.
അതേസമയം ഒമിക്രോൺ വ്യാപനത്തിൽ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോൺ വേഗത്തിൽ പടരും. ആരോഗ്യപ്രവർത്തകർ സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും എല്ലാവരും ജാഗ്രത പാലിക്കുക, ആരോഗ്യസംവിധാനങ്ങൾ ശക്തിപ്പെടുത്താൻ സംസ്ഥാനങ്ങൾക്കായി 23,000 കോടി രൂപയുടെ പാക്കേജ് സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
തിരുവാഭരണ ഘോഷയാത്ര തത്സമയക്കാഴ്ച | Live
പെഷവാർ : പാകിസ്ഥാനിലെ പെഷവാർ നഗരത്തിലെ ജലവിതരണ ശൃംഖലയുടെ 84 ശതമാനവും മലിനമാണെന്ന് റിപ്പോർട്ട്. നഗരത്തിലെ ജല-ശുചിത്വ മേഖലകൾ കടുത്ത…
ഹൈദരാബാദ് : 'പുഷ്പ 2' സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കും തിരക്കും തുടർന്നുണ്ടായ അപകടത്തിൽ ചിക്കടപ്പള്ളി…
ദില്ലി : യുവശക്തിയെ രാഷ്ട്രനിർമ്മാണത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിനായി പുതിയ നയരൂപീകരണങ്ങൾ നടന്നുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ…
വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായുള്ള യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കിയുടെ നിർണ്ണായക കൂടിക്കാഴ്ച നാളെ. നാലുവർഷമായി തുടരുന്ന…
തിരുവനന്തപുരം: പ്രമുഖ കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായ മൈ ഡിയർ…
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ വൻ ട്വിസ്റ്റ്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8…