ദില്ലി : ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് കേന്ദ്രസര്‍ക്കാരിന്റേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തെ ലോകം പിന്തുണക്കുമ്പോള്‍ ചില പാര്‍ട്ടികള്‍ മാത്രം പോരാട്ടത്തെ എതിര്‍ക്കുകയാണെന്ന് പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ പാകിസ്ഥാനെ സഹായിക്കുകയും ഇന്ത്യയെ ദ്രോഹിക്കുകയുമാണ്.
എന്നാല്‍ രാജ്യം ഒന്നടങ്കം സൈന്യത്തെ പിന്തുണക്കുന്നുണ്ട്. ഭീകരവാദത്തിന് ഉത്തരവാദികളായവര്‍ ശിക്ഷിക്കപ്പെടണമെന്ന് രാജ്യം ആഗ്രഹിച്ചിരുന്നു. എന്നാല്‍ മുമ്പൊരിക്കലും അവര്‍ക്കെതിരെ ഇത്തരത്തിലുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല. മുംബൈ ആക്രമണം ഉണ്ടായപ്പോള്‍ ഒന്നും ചെയ്തില്ല. ഉറി, പുല്‍വാമ ആക്രമണങ്ങള്‍ ഉണ്ടായപ്പോള്‍ ഇന്ത്യയുടെ വായുസേന എങ്ങനെയാണ് പ്രതികരിച്ചതെന്ന് നിങ്ങള്‍ കണ്ടതല്ലേയെന്നും മോദി ചോദിച്ചു. കന്യാകുമാരിയില്‍ ബി.ജെ.പിയുടെ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.പി.എ ഭരണകാലത്ത് വ്യോമസേന നടപടിക്ക് തുനിഞ്ഞിരുന്നതായും സര്‍ക്കാര്‍ വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ പുതിയ ഇന്ത്യയില്‍ അങ്ങനെയല്ല. സൈന്യത്തിന് സാഹചര്യം വേണ്ട വിധം കൈകാര്യം ചെയ്യാന്‍ പൂര്‍ണ അധികാരം നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നതായി ഭീകര സംഘടന ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരി. ഓപ്പറേഷൻ…
ധാക്ക: ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവ് ശരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന ഫൈസൽ കരീം മസൂദ്…
ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ 'പ്രളയ്'യുടെ രണ്ട് വിക്ഷേപണങ്ങൾ വിജയകരമായി പൂർത്തിയാക്കി.…
ഇ - ബസുകൾ തിരിച്ചു തരാം. കെഎസ്ആർടിസി ഡിപ്പോയിൽ ഇടാൻ പറ്റില്ലെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ പ്രസ്താവനയ്ക്കെതിരെ…
ന്യൂയോർക്ക് സിറ്റിയുടെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ട സോഷ്യലിസ്റ്റ് നേതാവ് സോഹ്‌റാൻ മംദാനി, നഗരത്തിന്റെ പരമോന്നത നിയമ പദവിയിലേക്ക് വിവാദ അഭിഭാഷകൻ…
മോഹൻലാലിന്റെ അമ്മയ്ക്ക് മലയാളക്കരയുടെ ആദരാഞ്ജലി ! മുടവൻമുഗളിലെ വീട്ടിലെത്തുന്ന പ്രമുഖർ #mohanlal #malayalamcinema #santhakumari #tatwamayinews