Categories: Indiapolitics

ജാർഖണ്ഡിലെ കോൺഗ്രസ്-ജാർഖണ്ഡ് മുക്തിമോർച്ച സഖ്യത്തെ വിമർശിച്ച് നരേന്ദ്ര മോഡി.ഇരു പാർട്ടികളും അധികാര മോഹികളെന്ന് ആരോപണം…

ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസ്- ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ഭരണത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരു പാര്‍ട്ടികള്‍ക്കും അധികാരത്തിന് വേണ്ടിയുള്ള ദാഹമാണ്. ജനങ്ങളെ അവഗണിച്ച് സംസ്ഥാനത്തെ ശ്രോതസ്സുകള്‍ ചൂഷണം ചെയ്യുകയാണെന്നുമാണ് മോദി വിമര്‍ശിച്ചു. ജാര്‍ഖണ്ഡിലെ ദല്‍ത്തോഗഞ്ചിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴാണ് മോദിയുടെ പ്രസ്താവന.

തിരഞ്ഞെടുപ്പ് സേവിക്കുന്നവരും മോഷ്ടിക്കുന്നവരും തമ്മിലുള്ള മത്സരമാണ്. കോണ്‍ഗ്രസിന് പ്രശ്‌നങ്ങളുണ്ട് അതിന് ഞങ്ങള്‍ക്ക് പരിഹാരവുമുണ്ട്. അവര്‍ക്ക് ആരോപണങ്ങളുണ്ട്, ഞങ്ങള്‍ക്ക് ചെയ്ത കാര്യങ്ങള്‍ക്ക് തെളിവുകളുണ്ട്. അവര്‍ക്കുള്ളത് പൊള്ളയായ വാഗ്ധാനങ്ങളാണ്. ഞങ്ങള്‍ക്ക് വികസനത്തിന് തെളിവുകളുണ്ടെന്നും മോദി വ്യക്തമാക്കി.

ജമ്മു കശ്മീരിലെ പ്രത്യേക പദവി റദ്ദാക്കിയതും അയോധ്യ തര്‍ക്ക കേസും ഉയര്‍ത്തിക്കാണിച്ച മോദി മുന്‍പ് അധികാരത്തിലെത്തിയ കോണ്‍ഗ്രസ് സര്‍ക്കാരുകളെയും വിമര്‍ശിച്ചിരുന്നു. മുന്‍പ് ജാര്‍ഖണ്ഡിലും കേന്ദ്രത്തിലും അധികാരത്തിലെത്തിയ കോണ്‍ഗ്രസ് സര്‍ക്കാരുകളെയും മോദി വിമര്‍ശിച്ചു.

കോണ്‍ഗ്രസ് രാമ ജന്മഭൂമിയില്‍ എന്താണ് ചെയ്തത്? എന്ത് രാഷ്ട്രീയ കളിയാണ് അവര്‍ കളിച്ചത്. എങ്ങനെയാണ് അവര്‍ സമൂഹത്തെ വിഭജിച്ചത്. രാമ ജന്മഭൂമി വിഷയം അവര്‍ വോട്ട് ബാങ്കിനായി ഉപയോഗിക്കുകയാണ്. കോണ്‍ഗ്രസിന്റെ ഇത്തരം ചിന്തകളാണ് രാജ്യത്തെ ബാധിച്ചതെന്ന് മോദി വിമര്‍ശിച്ചു. മോദി ജാര്‍ഖണ്ഡിലെ ഗുംലയിലെ ഒരു റാലിയിലും മോദി പങ്കെടുത്തിരുന്നു. ബിജെപിയിതര പാര്‍ട്ടികള്‍ അധികാരത്തിലെത്തുന്നതാണ് സംസ്ഥാനത്തെ നക്‌സല്‍ പ്രതിസന്ധിയ്ക്ക് കാരണമെന്നും മോദി കുറ്റപ്പെടുത്തുന്നു. ഇങ്ങനെയുള്ള സര്‍ക്കാരുകള്‍ ഇവിടെ ജനങ്ങളെ സേവിക്കുകയല്ല ചെയ്യുന്നത്. പിന്നെങ്ങനെയാണ് ഇവിടെ മികച്ച റോഡുകളും വ്യവസായവും വൈദ്യുതിയും ഉണ്ടാവുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി സംസ്ഥാനത്തുണ്ടായിരുന്ന അഴിമതി ഇല്ലാതാക്കാനാണ് ബിജെപി രാവും പകലും ശ്രമിക്കുന്നതെന്നും മോദി വ്യക്തമാക്കി. സംസ്ഥാനത്ത് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ രഘുഭര്‍ദാസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെയും മോദി അഭിനന്ദിച്ചു. 2000 ല്‍ ജാര്‍ഖണ്ഡ് ഭരിച്ചെങ്കിലും ആദ്യമായാണ് ബിജെപിക്ക് അധികാരം ലഭിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ബിജെപി മികച്ച ഭരണം കാഴ്ചവെച്ചു. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രി അഞ്ച് വര്‍ഷവും അധികാരത്തില്‍ തുടരുന്നതെന്നും മോദി ചൂണ്ടിക്കാണിക്കുന്നു.

അഞ്ച് ഘട്ടങ്ങളിലായി നടക്കുന്ന ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ് നവംബര്‍ 30 മുതല്‍ ഡിസംബര്‍ 20 വരെയുള്ള തീയതികളിലാണ് നടക്കുന്നത്. നവംബര്‍ 30ന് ആദ്യ ഘട്ടം ആരംഭിക്കും. ഡിസംബര്‍ 20നാണ് ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് അന്ത്യമാകുക. തുടര്‍ന്ന് 81 നിയമസഭാ സീറ്റുകളിലേക്കായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഡിസംബര്‍ 23 ന് നടക്കും.

admin

Recent Posts

21 തവണ “ഓം ശ്രീറാം” എഴുതിക്കൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രിയായി ചുമതലയേറ്റെടുത്ത് രാം മോഹൻ നായിഡു; വീഡിയോ വൈറൽ

വെള്ള കടലാസിൽ 21 തവണ "ഓം ശ്രീറാം" എന്ന് എഴുതിക്കൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രിയായി ചുമതലയേറ്റെടുത്ത് രാം മോഹൻ നായിഡു.…

40 mins ago

കുവൈറ്റ് തീപിടിത്തം : ലോകകേരള സഭ ഉദ്ഘാടനം വൈകുന്നേരം 3 മണിയിലേക്ക് നീട്ടി ;സമ്മേളനം രാത്രിയിലും തുടരും

കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ രാവിലെ കൊച്ചി വിമാനത്താവളത്തിൽ എത്തുന്ന സാഹചര്യത്തിൽ കേരള നിയമസഭാ സമുച്ചയത്തിൽ നാളെ നടക്കുന്ന…

1 hour ago

തിരുപ്പതിയെ തൊട്ടുകളിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ചന്ദ്രബാബു തുടങ്ങി |OTTAPRADHAKSHINAM|

ഹിന്ദുത്വ അജണ്ടകൾ നടപ്പിലാക്കാൻ കഴിയില്ലെന്ന് വിശ്വസിപ്പിച്ചവർ ഞെട്ടി ! തിരുപ്പതി ക്ഷേത്രത്തിന് ഇനി ചന്ദ്രബാബുവും പവൻ കല്യാണും കാവൽക്കാർ |CHANDRABABU…

1 hour ago

സിക്കിമിൽ പേമാരി തുടരുന്നു !മണ്ണിടിച്ചിലിൽ മൂന്ന് മരണം; മൂന്ന് പേരെ കാണാനില്ല

ഗാങ്ടോക്ക് : സിക്കിമിൽ പേമാരി തുടരുന്നു. കനത്ത മഴയെ തുടർന്നുള്ള മണ്ണിടിച്ചിലിൽ സംസ്ഥാനത്ത് മൂന്ന് പേർ മരിച്ചു. മൂന്ന് പേരെ…

1 hour ago

ഇനി പാക്ക താന പോറ അജ്ഞാതന്റെ ആട്ടത്തെ ! |MODI|

ഇന്ത്യ വിരുദ്ധർ ജാഗ്രതൈ ! അവൻ വീണ്ടും വരുന്നു ; മോദിയുടെ കണക്കുകൂട്ടലുകൾ ഇങ്ങനെ... |AJIT DOVEL| #ajithdovel #modi…

2 hours ago

ജി 7 ഉച്ചകോടി !പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലേക്ക് തിരിച്ചു ; നാളെ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച

ദില്ലി : ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലേക്ക് തിരിച്ചു. മൂന്നാം മോദി സർക്കാർ അധികാരത്തിലെത്തിയ…

2 hours ago