ലോകഭാഷകളിലെ മുത്തശ്ശിയായ തമിഴിൽ ഏതാനും വാക്കുകൾ സംസാരിക്കാൻ കഴിഞ്ഞത് തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളായിരുന്നുവെന്ന് പ്രധാനമന്ത്രി ശ്രി. നരേന്ദ്ര മോദി. തമിഴ്‌നാട്ടിൽ പുതുതായി നിർമ്മിച്ച 11 മെഡിക്കൽ കോളേജുകളുടെയും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴിന്റെ പുതിയ ക്യാമ്പസ്സിന്റെയും ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി നിർവ്വഹിക്കുമ്പോഴാണ് മോദി തന്റെ ജീവിതത്തിലെ ആ നിമിഷങ്ങളെ കുറിച്ച് സ്മരിച്ചത്. “ഞാനെപ്പോഴും തമിഴ് ഭാഷയുടെ സമ്പന്നമായ പാരമ്പര്യത്തിൽ ആകൃഷ്ടനാണ്. ഐക്യ രാഷ്ട്ര സഭയിൽ ലോകഭാഷകളിൽ ഏറ്റവും പഴക്കമേറിയ ഭാഷയായ തമിഴിൽ ഏതാനും വാക്കുകൾ സംസാരിച്ച നിമിഷങ്ങൾ എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മുഹൂർത്തമായിരുന്നു”. പ്രധാനമന്ത്രി മോദി പിന്നീട് ട്വിറ്ററിൽ കുറിക്കുകയും ചെയ്തു. 2019 സെപ്റ്റംബർ 27 നാണ് മോദി 74 ആമത് ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോൾ 3000 വർഷത്തിലേറെ പഴക്കമുള്ള സംഘകാല തമിഴ് തത്വചിന്തകൻ കനിയൻ പുങ്കുന്ദ്രനാരുടെ വചനങ്ങൾ ഉരുവിട്ടത്.
തമിഴ്‌നാട്ടിലെ 11 ജില്ലകളിൽ പുതുതായി പണികഴിപ്പിച്ച 11 മെഡിക്കൽ കോളേജുകളുടെ ഉൽഘാടനമാണ് ഇന്നലെ പ്രധാനമന്ത്രി നിർവ്വഹിച്ചത്. 4000 കോടി രൂപയുടെ പദ്ധതിയും 2.15 കോടി കേന്ദ്ര സർക്കാർ വിഹിതമാണ്. 1450 മെഡിക്കൽ സീറ്റുകളാണ് പുതുതായി തമിഴ്‌നാട്ടിൽ സൃഷ്ടിക്കപ്പെടുക.
തിരുവാഭരണ ഘോഷയാത്രയുടെ രണ്ടാം ദിനത്തിലെ തത്സമയക്കാഴ്ചകൾ
തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…
തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം…
തിരുവനന്തപുരം: തുടര്‍ച്ചയായ വയറുവേദനയെ തുടര്‍ന്ന് നിംസ് മെഡിസിറ്റിയില്‍ ചികിത്സ തേടിയ ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒരു കിലോ…
ദില്ലി : ബ്രിട്ടീഷ് ഭരണകാലത്ത് 1920-ല്‍ സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസ് സംസ്‌കൃതത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയതിനെ പ്രധാനമന്ത്രി…
യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…