Saturday, April 27, 2024
spot_img

ലോകഭാഷകളിലെ മുത്തശ്ശിയായ തമിഴിൽ ഏതാനും വാക്കുകൾ ഐക്യരാഷ്ട്ര സഭയിൽ സംസാരിക്കാൻ കഴിഞ്ഞ നിമിഷങ്ങൾ ജീവിതത്തിലെ ഏറ്റവും സന്തോഷമേറിയ മുഹൂർത്തമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി; തമിഴ്‌നാട്ടിലെ 11 മെഡിക്കൽകോളേജുകൾ ഒരേദിവസം ഉദ്ഘാടനം

ലോകഭാഷകളിലെ മുത്തശ്ശിയായ തമിഴിൽ ഏതാനും വാക്കുകൾ സംസാരിക്കാൻ കഴിഞ്ഞത് തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളായിരുന്നുവെന്ന് പ്രധാനമന്ത്രി ശ്രി. നരേന്ദ്ര മോദി. തമിഴ്‌നാട്ടിൽ പുതുതായി നിർമ്മിച്ച 11 മെഡിക്കൽ കോളേജുകളുടെയും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴിന്റെ പുതിയ ക്യാമ്പസ്സിന്റെയും ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി നിർവ്വഹിക്കുമ്പോഴാണ് മോദി തന്റെ ജീവിതത്തിലെ ആ നിമിഷങ്ങളെ കുറിച്ച് സ്മരിച്ചത്. “ഞാനെപ്പോഴും തമിഴ് ഭാഷയുടെ സമ്പന്നമായ പാരമ്പര്യത്തിൽ ആകൃഷ്ടനാണ്. ഐക്യ രാഷ്ട്ര സഭയിൽ ലോകഭാഷകളിൽ ഏറ്റവും പഴക്കമേറിയ ഭാഷയായ തമിഴിൽ ഏതാനും വാക്കുകൾ സംസാരിച്ച നിമിഷങ്ങൾ എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മുഹൂർത്തമായിരുന്നു”. പ്രധാനമന്ത്രി മോദി പിന്നീട് ട്വിറ്ററിൽ കുറിക്കുകയും ചെയ്തു. 2019 സെപ്റ്റംബർ 27 നാണ് മോദി 74 ആമത് ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോൾ 3000 വർഷത്തിലേറെ പഴക്കമുള്ള സംഘകാല തമിഴ് തത്വചിന്തകൻ കനിയൻ പുങ്കുന്ദ്രനാരുടെ വചനങ്ങൾ ഉരുവിട്ടത്.

തമിഴ്‌നാട്ടിലെ 11 ജില്ലകളിൽ പുതുതായി പണികഴിപ്പിച്ച 11 മെഡിക്കൽ കോളേജുകളുടെ ഉൽഘാടനമാണ് ഇന്നലെ പ്രധാനമന്ത്രി നിർവ്വഹിച്ചത്. 4000 കോടി രൂപയുടെ പദ്ധതിയും 2.15 കോടി കേന്ദ്ര സർക്കാർ വിഹിതമാണ്. 1450 മെഡിക്കൽ സീറ്റുകളാണ് പുതുതായി തമിഴ്‌നാട്ടിൽ സൃഷ്ടിക്കപ്പെടുക.

തിരുവാഭരണ ഘോഷയാത്രയുടെ രണ്ടാം ദിനത്തിലെ തത്സമയക്കാഴ്ചകൾ

Related Articles

Latest Articles