police-KERALA
കൊല്ലം:പ്രധാനമന്ത്രിയുടെ ഓഫീസ് ജീവനക്കാരനാണെന്ന് പറഞ്ഞ് കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ മുന്‍ സൈനികന്‍ തൃപ്പൂണിത്തുറയില്‍ പിടിയില്‍. അടൂര്‍ മൂന്നാളം ചരുവിളവീട്ടില്‍ ദീപക് പി. ചന്ദനെയാണ് പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പട്ടാഴി ചെളിക്കുഴി സ്വദേശി പ്രവീണിന്‍റെ പക്കല്‍ നിന്ന് നാല് ലക്ഷം രൂപ കബളിപ്പിച്ച് തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഇയാളെ പിന്നീട് കോടതി റിമാന്‍ഡ് ചെയ്തു.
പ്രധാനമന്ത്രിയുടെ ഓഫീസ് സ്റ്റാഫാണെന്ന് സ്വയം പരിചയപ്പെടുത്തി പട്ടാളത്തില്‍ ജോലി വാഗ്ദാനം ചെയ്താണ് ദീപക് തട്ടിപ്പ് നടത്തിയത്. കേരളത്തിന് അകത്തും പുറത്തുമായി ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പുറത്ത് വരുന്ന വിവരം.
മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തൃപ്പൂണിത്തുറയില്‍ നിന്നാണ് ദീപക് പിടിയിലായത്. ഇന്ത്യന്‍ ആര്‍മിയില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ രണ്ട് വര്‍ഷം മുമ്ബ് അവിടെ നിന്നും ഒളിച്ചോടുകയായിരുന്നു. ഇതിന് ശേഷമാണ് തട്ടിപ്പ് നടത്തിയത്.
ഗവണ്‍മെന്റ് ഓഫ് ഇന്ത്യ എന്ന ചുവന്ന ബോര്‍ഡ് സ്ഥാപിച്ച കാറും ദീപക് തട്ടിപ്പിനുപയോഗിച്ചിരുന്നു. വയനാട്ടില്‍ റിട്ടേഡ് ഡി.എഫ്.ഒയുടെ പക്കല്‍ നിന്നും പണം വാങ്ങിയതായാണ് വിവരം.
സ്വയം വിശ്വാസക്കുറവ് എന്നാൽ സ്വന്തം കഴിവുകളിലോ തീരുമാനങ്ങളിലോ ഉള്ള സംശയമാണ്, ഇത് ആത്മവിശ്വാസമില്ലായ്മ, സ്വയം താഴ്ത്തിക്കെട്ടൽ , മറ്റുള്ളവരെ സംശയത്തോടെ…
ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…
ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…
വാഷിംഗ്ടൺ : നാസയുടെ അഭിമാനമായ ഗോദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ലൈബ്രറി അടച്ചുപൂട്ടുന്നു. 1959 മുതൽ ആഗോള ബഹിരാകാശ ഗവേഷണങ്ങളുടെ…
ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…