Saturday, May 4, 2024
spot_img

ജമ്മുകശ്മീർ അതിർത്തി പുനർനിർണ്ണയം; പാകിസ്ഥാന്റെ പ്രമേയത്തിനെതിരെ ആഞ്ഞടിച്ച് ഇന്ത്യ; ഇസ്ലാമിക രാജ്യങ്ങൾക്കും മറുപടി നൽകി

ദില്ലി: ജമ്മുകശ്മീർ അതിർത്തി പുനർനിർണ്ണയ വിഷയത്തിലെ പാകിസ്ഥാന്റെ പ്രമേയത്തിനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. പാകിസ്ഥാനിലെ പാർലമെന്റാണ് ജമ്മുകശ്മീർ വിഷയത്തിൽ പ്രമേയം അവതരിപ്പിച്ചത്.

എന്നാൽ ഇന്ത്യയുടെ കേന്ദ്രഭരണപ്രദേശവും അവിഭാജ്യഘടകവുമായ ജമ്മുകശ്മീരിലെ അതിർത്തി പുനർനിർണ്ണയം ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്നും പാകിസ്ഥാൻ പാർലമെന്റ് ജമ്മുകശ്മീരിനായി സംസാരിക്കുന്നത് അപലപിക്കപ്പെടണ്ട ഒന്നാണെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പറഞ്ഞു.

‘ജമ്മുകശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. അവിടത്തെ അതിർത്തികളും തിരഞ്ഞെടുപ്പു സംവിധാനങ്ങളും ഇന്ത്യയാണ് തീരുമാനിക്കുന്നത്. പാകിസ്താൻ ഇന്ത്യൻ അതിർത്തി കടന്ന് നടത്തുന്ന ഭീകരപ്രവർത്തനങ്ങളാണ് അടിയന്തിരമായി അവസാനിപ്പിക്കേണ്ടത്. ഒപ്പം ഭീകരതയെ നട്ടുവളർത്തുന്ന സ്ഥാപനങ്ങളും പാകിസ്ഥാൻ നടത്തുകയാണ്. ഇന്ത്യയുടെ ഭാഗങ്ങൾ അനധികൃതമായി കൈവശം വച്ചിരിക്കുന്നത് പാകിസ്ഥാനാണെന്ന് മറക്കരുത്.’-വിദേശകാര്യ വകുപ്പ് ആരോപിച്ചു.

കഴിഞ്ഞ ദിവസം ഇസ്ലാമിക് രാജ്യങ്ങളുടെ സംയുക്ത വേദിയിൽ ജമ്മുകശ്മീർ വിഷയം പാകിസ്ഥാൻ ഉന്നയിച്ചതിനെ ഇന്ത്യ അപലപിച്ചതിന് പിന്നാലെയാണ് പാക് പാർലമെന്റിലും ജമ്മുകശ്മീർ വിഷയമായിരിക്കുന്നത്. അതേസമയം ഇസ്ലാമിക് രാജ്യങ്ങളുടെ സംയുക്ത വേദിയിൽ ജമ്മുകശ്മീർ വിഷയം പാകിസ്ഥാൻ ഉന്നയിച്ചതിനെ ഇന്ത്യയും ശക്തമായി അപലപിച്ചിരുന്നു. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ ക്ഷേമപ്രവർത്തനങ്ങളിൽ ഊന്നിപ്രവർത്തിക്കേണ്ടവരാണ്. എന്നാൽ മറ്റ് രാജ്യങ്ങളുടെ ആഭ്യന്തരവിഷയങ്ങളിൽ അനാവശ്യമായി ഇടപെടുന്നത് തികച്ചും വർഗ്ഗീയമായ നീക്കമാണെന്നും ഇന്ത്യ കഴിഞ്ഞദിവസം രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരുന്നു

‘ജമ്മുകശ്മീരിലെ അതിർത്തി പുനർനിർണ്ണയം ഓരോ ജില്ലകളേയും അവിടത്തെ ഭൂമിശാസ്ത്ര പരവും ജനസംഖ്യാപരവുമായ എല്ലാം കണക്കിലെടുത്താണ്. എല്ലാവരുടേയും പ്രാതിനിധ്യ ത്തോടെ നിയമപരമായി നടക്കുന്ന പ്രക്രിയയാണിത്. സ്വന്തം നാട്ടിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയാത്തവർ അന്യരാജ്യത്തെ ആഭ്യന്തര വിഷയങ്ങളിൽ വ്യാകുല പ്പെടുന്നത് തികച്ചും പരിഹാസ്യമാണെന്നും അടിസ്ഥാനരഹിതമാണെന്നും ഇന്ത്യാ-വിരുദ്ധ നിലപാടുകളും നീക്കങ്ങളും ഉടൻ അവസാനിപ്പിക്കണം’- വിദേശകാര്യവകുപ്പ് അറിയിച്ചു.

Related Articles

Latest Articles